Monday, November 13, 2006

സ്വാഗതം

പടിഞ്ഞാറ്‌ കൊല്ലം നഗരം മുതല്‍ കിഴക്ക്‌ ആര്യങ്കാവ്‌ വരെയും, തെക്ക്‌ പാരിപ്പള്ളി മുതല്‍ വടക്കു ശൂരനാടുവരെയും പരപ്പുള്ള കൊല്ലത്തേക്ക്‌ സ്വാഗതം.

ഞങ്ങള്‍ കൊല്ലക്കാര്‍. എല്ലാനാടിനുമുള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട്‌ ചരിത്രവും നാടോടിക്കഥകളും പ്രാദേശിക തമാശകളും പാരമ്പര്യത്തിന്റെയും നവോത്ഥാനങ്ങളുടെയും വീരഗാഥകളും മഹാരഥരുടെ കാല്‍പ്പാടു പതിഞ്ഞ മണ്ണും.

അയ്യനടികള്‍ തിരുവടികള്‍ ഈ നഗരം തലസ്ഥാനമാക്കിയതിനെത്തുടര്‍ന്ന് രാജാവിന്റെ വീട്‌ -കോ ഇല്ലം എന്ന് ആളുകള്‍ പരാമര്‍ശിച്ചു തുടങ്ങിയെന്നും കാലക്രമേണ അത്‌ കൊല്ലം എന്ന് ലോപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ക്വൈലോണ്‍ എന്ന് പുറംരാജ്യക്കാര്‍ ഈ പട്ടണത്തെ വിളിച്ചിരുന്നത്‌ ചൈനീസ്‌ വ്യാപാരികളെ പിന്തുടര്‍ന്നാണത്രേ. ക്വൈ = വലിയ ലോണ്‍= അങ്ങാടി എന്ന രണ്ടു ചൈനീസ്‌ പദങ്ങള്‍ ചേര്‍ന്നാണ്‌ ക്വൈലോണ്‍ ആയത്‌. ഇത്‌ പട്ടണത്തിന്റെ പേര്‍. കൊല്ലം അടങ്ങുന്ന രാജ്യത്തിന്റെ പേര്‍ ദേശിംഗനാട്‌ എന്നായിരുന്നു. ഇന്നും ഒരു ദേശക്കാര്‍ എന്ന പൊതുനാമമായി ദേശിംഗനാട്ടുകാര്‍ എന്ന് അനൌദ്യോഗികമായി ഉപയോഗിച്ചുവരുന്നു.

കഥകളി പിറന്നുവീണ നാടിന്റെ, ആശ്ചര്യചൂഡാമണി എഴുതപ്പെട്ട നാടിന്റെ, ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷ അച്ചടിക്കപ്പെട്ട്‌ നാടിന്റെ ചരിത്രം മങ്ങാട്ടും അഷ്ടമുടിയിലും കണ്ടെടുത്ത നന്നങ്ങാടികളിലോ എന്നോ കടലെടുത്തു പോയ
കുരക്കേണിക്കൊല്ലത്തോ അല്ല, അതിനും മുന്‍പ്‌, ആരുമിന്നോര്‍ക്കാത്ത, അറിയാത്ത, കേട്ടിട്ടില്ലാത്ത കാലത്തില്‍ നിന്നേ തുടങ്ങുന്നു. ഈ പണ്ടുപണ്ടു കാലം പോലെ ഞങ്ങളുടെ ഇന്നലെയും ഇന്നും ഇതുപോലെ മറ്റൊരുകാലത്ത്‌ വിസ്മരിക്കപ്പെടാതിരിക്കാന്‍ ഈയൊരെളിയ സംരംഭത്തിന്‌ എന്തെങ്കിലും ചെയ്യാനാകണമെന്ന മോഹവുമായി കൊല്ലം ബ്ലോഗ്‌ ഇവിടെ തുടങ്ങുന്നു.

കൊല്ലത്തുകാര്‍ devanandpillai at gmail dot com എന്ന വിലാസത്തില്‍ ഒരു സന്ദേശമയക്കാന്‍ താല്‍പര്യപ്പെടുന്നു.

35 comments:

ദേവന്‍ said...

കമന്റുപരീക്ഷണം:-
ഈ ബ്ലോഗില്‍ എന്റെ പ്രൊഫൈല്‍ വരാതിരിക്കാന്‍ എന്തു ചെയ്യണം?

അതുല്യ said...

ദേവാ ഇവിടെ തന്നെ കാണുമല്ലോ അല്ലേ? കൊ എന്ന് തൊടുങ്ങുന്ന കൊച്ചിക്കാരിയായ എന്നേം കൂട്ടുമോ?

ഓ.ടൊ.

എറണാകുളംകാരു കൊല്ലം/തിരുവനന്തപുരം എന്നിവിടങ്ങളിലേ ആളുകള്‍ക്ക്‌ വീട്‌ വാടകയ്ക്‌ കൊടുക്കാറില്ല. ഹാ. എന്തേലും കാരണം കാണും.

തേങ്ങ എന്റെ വക. പോസ്റ്റ്‌ ഒരു വഴിക്ക്‌ ഗതി മാറിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Siju | സിജു said...

കൊല്ലം ബ്ലോഗിനു അഭിവാദ്യങ്ങള്‍
പ്രൊഫൈല്‍ മാറ്റാന്‍ റ്റെമ്പ്ലേറ്റില്‍ പോവുക
<$BlogMemberProfile$> എന്നു ഒരു റ്റാഗ് കാണാം. അതു ഡിലിറ്റ് ചെയ്യുകയോ കമന്റു ചെയ്യുകയോ ചെയ്യുക
തെറ്റ് പറ്റിയാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കും. ഇവിടെ ഗുഡ്ഗാവില്‍ വന്നു എന്നെ തല്ലാന്‍ ധൈര്യമുള്ള ആരെങ്കിലുമുണ്ടോ..

കുറുമാന്‍ said...

ദേവേട്ടാ, നല്ല സംരംഭം. കഥകളി ജനിച്ചുവീണത് കൊല്ലത്താണെന്ന് അറിഞ്ഞത് ഇപ്പോഴാണ്. കഥകളി മാത്രമല്ല കായംകുളം കൊച്ചുണ്ണിയും ജനിച്ചുവീണത് കൊല്ലത്തല്ലെ?

ഇനിയും വിവരങ്ങള്‍ വിശദമായി തന്നെ പോരട്ടെ.

ചോദ്യം : കൊല്ലം കണ്ടവന് ഇല്ലം വേണ്ട - കാരണമെന്ത്?

ചോദ്യം : കൊച്ചി കണ്ടവന് അച്ചി വേണ്ട - കാരണമെന്ത്?

ആലപ്പുഴയിലെ കൊതുകു കടി ഏറ്റവന് സൈക്കിള്‍ ചവിട്ടാന്‍ കാല്‍ അമര്‍ത്തിയമര്‍ത്തി ചവിട്ടേണ്ട. കാരണമെന്ത്?

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

അതുല്യാ മാഡം,

(രാജമാണിക്യം സ്റ്റൈല്‍)
എന്തര്‌... എന്തര്‌.... വീടില്ലെന്നാ... അത്‌ കോള്ളാല്ലാ...

അതെന്താ കൊല്ലം/തിരുവനതപുരത്തുകാര്‍ക്കു മാത്രം ഇല്ലാത്തത്‌. കൊച്ചിയിലെ കൊതുകു കടി കൊള്ളാന്‍ നമ്മളെ കിട്ടൂല്ല ചെല്ലാ.....

അതുല്യ said...

പ്രോഫൈലു മാറ്റാന്‍ നോക്കി ഒരു വഴിക്കായി, ബുദ്ധി അടിച്ച്‌ പോയ ദേവഗുരു ജുമൈരായിലേയ്കോ മറ്റോ പോകാന്‍ ടാക്സി പിടിയ്കാന്‍ നിക്കുന്നു എന്നൊക്കെ ആരോ ഗരൂദില്‍ പറയുന്നത്‌ ഞാന്‍ കേട്ടു.

mydailypassiveincome said...

ദേവാ, അപ്പോള്‍ ഇനി കൊല്ലം ബ്ലോഗ്ഗ് മീറ്റിനുള്ള ആദ്യ പടികള്‍ ആണില്ലേ.

കൊള്ളാം നടക്കട്ടെ നടക്കട്ടെ.

ഓ, പ്രൊഫൈല്‍ മാറ്റാന്‍ എന്തായിത്ര സംശയം? എത്ര എത്ര ബ്ലോഗുകള്‍ കൈകാര്യം ചെയ്തിരിക്കുന്നു? അതുല്യ പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ;)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ദേവേട്ടാ' എന്ന്‌ ഇനി ഞാന്‍ വിളിക്കില്ല. എന്തായാലും ആ പ്രൊഫയ്‌ല്‌ മായ്ക്കുന്നതിനുമുന്‍പ്‌ കണ്ടത്‌ നന്നായി. ഇല്ലെങ്കില്‍ ഇനിയും ഈ 'അണ്ണാ' വിളി തുടരുമായിരുന്നു.

ദാ, ഒരു കൊല്ലക്കാരന്‍ റെഡിയായി നില്‍ക്കുന്നു. അഖിലലോക കൊല്ലക്കാരേ സംഘടിക്കുവിന്‍.

ദേവന്റെ സംരംഭം, നാട്ടുകൂട്ടായ്മയുടെ നല്ല വശങ്ങള്‍ മാത്രം തിളക്കുവാന്‍ ഇടയാവട്ടെ. പൊങ്ങച്ചവും, അധിക്ഷേപവും ഈ ബ്ലോഗില്‍ കടന്നുവരാതെ, എല്ലാ മലയാളികള്‍ക്കും പ്രയോജനപ്പെടുന്ന ഒന്നായി നിലനിര്‍ത്താന്‍ എല്ലവരും സഹകരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ദേവന്‍ said...

ഈ മെയില്‍ അയച്ചവര്‍ക്കെല്ലാം കഷണക്കത്ത്‌ അയച്ചിട്ടുണ്ടേ.
തേങ്ങ എന്റെ ഉച്ചിയില്‍ അടിച്ച അതുല്യക്കും ടെക്നി ഹെല്‍പ്പ്‌ തന്നവര്‍ക്കും കമന്റിയവര്‍ക്കും തോനെ നന്ദി.

കുറുമാനേ കഥകളി ജനിച്ചത്‌ ഒരുകഥയാ, അതിവിടെ തന്നെ ഒരു പോസ്റ്റ്‌ ആക്കുന്നുണ്ട്‌.

കൊല്ലം കണ്ടവനു ഇല്ലം വേണ്ട- അത്ര നല്ല നാടല്ലിയോ.

കൊച്ചി കണ്ടവനു അച്ചി വേണ്ട. അച്ചീം പിള്ളാരുമായി കൊച്ചീല്‍ താമസിക്കണേല്‍ ചെലവ്‌ എത്രയാ. അയ്യോ.

ആലപ്പുഴയിലെ കൊതുകു കടിച്ചാല്‍ ചേര്‍ത്തല ഫുട്ട്‌ വരും പിന്നെ ചവിട്ടണ്ട കാലു വെറുതേ വച്ചാല്‍ മതി പെഡല്‍ താഴും.

മഴത്തുള്ളിയേ. അതുല്യ പറഞ്ഞതില്‍ കാര്യമില്ല. ജുമൈരയില്‍ ആണോ ഇവിടത്തെ ഊളന്‍പാറ? എനിക്കറിഞ്ഞൂടാ.. പോയിട്ടുള്ളവര്‍ക്കല്ലേ..

Rasheed Chalil said...

ദേവേട്ടാ നല്ല സംരംഭം... ആശംസകള്‍.

Abdu said...

എഴുത്തിനൊടും ചരിത്രത്തൊടും എന്റെ നാട് കാണിച്ച കുറ്റകരമായ നിസംഗതയാണ് എനിക്ക് ഇന്നലകളെ നഷ്ടപ്പെടുത്തിയത്, ചരിത്രത്തത്തെ നിര്‍മിക്കുന്നതിനൊട് പുതിയ മലയാളിക്കുള്ള താല്പര്യക്കുറവിനുള്ള കാരണവും ഈ നിസംഗത തന്നെയാവണം,
എല്ലാത്തിനുമെന്നത്പൊലെ ഇന്നലെകള്‍ക് വേണ്ടിയും എനിക്ക് പാശ്ചാത്യനെ സമീപിക്കേണ്ട ഗതികേടും അതില്‍നിന്നുണ്ടായതാണ്,

നല്ലൊരു തുടക്കമാണിത്, സാധാരണക്കാരന്റെ ചരിത്രമാവട്ടെ കൊല്ലത്തിന്റെ ചറ്റിത്രമെങ്കിലും എന്ന് സ്വാര്‍ഥമായി ആഗ്രഹിക്കുകകൂടി ചയ്യുന്നു

ശിശു said...

കൊല്ലം ബ്ലോഗിന്‌ ആശംസകള്‍, ശിശുവും കൊല്ലം ജില്ലയിലെ ഒരംഗമാണ്‌. സത്യം പറഞ്ഞാല്‍ കഥകളി ജനിച്ചത്‌ കൊല്ലം ജില്ലയിലാണെന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ആശംസകളോടെ
ശിശു

RR said...

ആശ്ചര്യചൂഡാമണി എഴുതിയ ശക്തിഭദ്രന്‍ പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ എന്ന സ്ഥലത്തല്ലെ ജനിച്ചത്‌? കേരള റ്റൂറിസം സൈറ്റ്‌ അങ്ങനെ പറയുന്നു.
http://keralatourism.gov.in/index.php?source=desti&destid=143&zone=1

വേണു venu said...

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര എന്ന സ്ഥലത്താണു് കഥകളി ജന്‍‍മമെടുത്തതു്. കൊട്ടാരക്കര തമ്പുരാനാണു് ആട്ടക്കഥാ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവു്.

ദേവന്‍ said...

ആര്‍ ആര്‍,
കൊല്ലം നഗരത്തിലാണ്‌ ആശ്ചര്യചൂഡാമണി എഴുതപ്പെട്ടതെന്നേ പറഞ്ഞുള്ളു. അത്‌ ദേശബന്ധു പബ്ലിക്കേഷന്‍ പ്രകാശനം ചെയ്ത കേരള വിഞ്ജാനകോശത്തില്‍ നിന്ന്. ശക്തിഭദ്രന്‍ കൊല്ലത്തു ജനിച്ചെന്ന് പറഞ്ഞില്ല.

കുന്നത്തൂര്‍ താലൂക്കിലെ കൊടുമണിനും കുളനടക്കും അടുത്ത്‌ ചെന്നീര്‍ക്കര സ്വരൂപത്തിലാണ്‌ ശക്തി ഭദ്രന്‍ ജനിച്ചതെന്ന് ഐതിഹ്യം. ആ നിലക്ക്‌ ഇനി അദ്ദേഹം കൊല്ലത്തുകാരനെന്ന് പറഞ്ഞാലും വലിയൊരു തെറ്റല്ല, ശക്തിഭദ്രന്‍ ജീവിച്ച ശേഷം ആയിരത്തോളം കൊല്ലം, 1982 വരെ കുന്നത്തൂര്‍ മുഴുവന്‍ കൊല്ലത്തിന്റെ ഭാഗമായിരുന്നു!
[ഐതിഹ്യം തുടങ്ങിയ സ്ഥിതിക്ക്‌ മുഴുവനാക്കട്ടെ, ചെങ്ങന്നൂര്‍ അമ്പലത്തില്‍ വച്ച്‌ ശങ്കരാചാര്യരെ ശക്തിഭദ്രന്‍ തന്റെ കൃതി വായിച്ചു കേള്‍പ്പിച്ചെന്നും മൌനവ്രതത്തിലായിരുന്ന ആചാര്യന്‍ അഭിപ്രായം പറയാത്തത്‌ തന്റെ കൃതി മോശമായതുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ച്‌ ശക്തിഭദ്രന്‍ കൃതി കത്തിച്ചു കളഞ്ഞെന്നും അടുത്ത ദിവസം ശങ്കരാചാര്യന്‍ അദ്ദേഹത്തെ വിളിച്ച്‌ അഭിനന്ദിച്ചപ്പോള്‍ ഗ്രന്ഥം കത്തിച്ചെന്ന് അറിഞ്ഞ്‌ ആചാര്യന്‍ ഓര്‍മ്മയില്‍ നിന്നും എല്ലാം പറഞ്ഞ്‌ അത്രമാത്രം ഇഷ്ടപ്പെട്ടെന്ന് പറയുകയും ചെയ്തെന്നാണ്‌ പഴങ്കഥ]

ദേവന്‍ said...

ശിശു ബ്ലോഗില്‍ കൂടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ മെയില്‍ അയച്ചു തരൂ. (കഥകളിക്കാര്യം വേണുമാഷ്‌ പറഞ്ഞു കഴിഞ്ഞു. ഞാനും അക്കഥയൊരു പോസ്റ്റാക്കുന്നുണ്ട്‌)

Promod P P said...

കണ്ണൂസേ,സിദ്ധാര്‍ത്ഥാ,പെരിങ്ങോടാ,തറവാടി,ഷിജു അലക്സേ.. ഓടിവായോ

നമുക്കൊരു പാലക്കാട്‌ ബ്ലോഗ്ഗ്‌ തുടങ്ങുകയല്ലെ..

പ്രാദേശിക വാദമെങ്കില്‍ പ്രാദേശികവാദം

പാലക്കാടിന്‌ കടല്‍ വേണം..
കോവളം പോലൊരു ബീച്ച്‌ വേണം..

പൊറാട്ടിന്‍ കളിയുടേയും കണ്യാര്‍കളിയുടേയും മലമക്കളിയുടേയും കഥകള്‍ കേട്ട്‌ തെക്കന്മാര്‍ ഞെട്ടട്ടെ..

കല്‍പ്പാത്തി പുഴയിലും ഭാരതപ്പുഴയിലും ഒഴുകുന്ന വെള്ളം കണ്ട്‌ കൊല്ലത്തെ കായലുകള്‍ ലജ്ജിക്കട്ടെ..

ചരിത്രപ്രാധാന്യം ഉള്ള സ്ഥലങ്ങളെല്ലം പാലക്കാടില്‍ നിന്നും അടര്‍ത്തിമാറ്റിയ( തിരുന്നാവാ,പൊന്നാനി,കേരള കലാമണ്ഡലം തുടങ്ങി തുഞ്ചന്‍ പറമ്പടക്കം) തെക്കന്‍ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെ നമുക്ക്‌ ശബ്ദമുയര്‍ത്താം..

Kalesh Kumar said...

വര്‍ക്കലക്കാര്‍ക്ക് ഇബടെ മെംബര്‍ഷിപ്പ് കൊടുക്കുമോ?
അതുമല്ലേല്‍ കൊല്ലം ജില്ലയില്‍ സ്ഥലം ഉള്ളവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുക്കുമോ ഗുരോ?

രാജ് said...

ചരിത്രപ്രാധാന്യം ഉള്ള സ്ഥലങ്ങളെല്ലം പാലക്കാടില്‍ നിന്നും അടര്‍ത്തിമാറ്റിയ( തിരുന്നാവാ,പൊന്നാനി,കേരള കലാമണ്ഡലം തുടങ്ങി തുഞ്ചന്‍ പറമ്പടക്കം) തെക്കന്‍ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെ നമുക്ക്‌ ശബ്ദമുയര്‍ത്താം..

അതെ ചുരുക്കം പറഞ്ഞാല്‍ കേരളത്തിനാകെ വീഴേണ്ട പേരാണ് പാലക്കാടു്.

Shiju said...

ദേവേട്ടാ,

കൊല്ലം വഴി ഒരു പ്രാവശ്യം തിരുവനന്തപുരത്തിനു പോയിട്ടുണ്ട്. മെമ്പര്‍ഷിപ്പിനു എന്തെങ്കിലും വകുപ്പുണ്ടോ? കൊച്ചിക്കാര് അങ്ങനെ ഒരു മാനദണ്ഡത്തിലാ മെമ്പര്‍ഷിപ്പ് കൊടുത്തത്. അല്ലെങ്കില്‍ കണ്ണൂരുകാരന്‍ ശ്രീജിത്തിനൊക്കെ എങ്ങനെ മെമ്പര്‍ഷിപ്പ് കിട്ടാന്‍. പുള്ളിക്കാരന്‍ അവിടെ ഒരു കല്യാണം സംബന്ധിക്കാന്‍ പോയതേ ഉള്ളൂ എന്നാണ് അണിയറയിലെ സംസാരം,

പെരിങ്ങോടാ, തഥാഗതാ പാലക്കാട് ക്ലബ്ബിനു ഞാന്‍ റെഡി. പക്ഷെ അവിടെ പാലക്കാട് വഴി പൊയവര്‍ക്കൊന്നും മെമ്പര്‍ഷിപ്പ് കൊടുക്കണ്ട. അങ്ങനെയായാല്‍ ബ്ലോഗ്ഗേര്‍സിനു മൊത്തം മെമ്പര്‍ഷിപ്പ് കൊടുക്കേണ്ടി വരും. പാലക്കാട് ഒന്ന് ടച്ച് ചെയ്യാതെ കേരളം കടക്കാന്‍ കൊങ്കണ്‍ റൂട്ട് വരുന്നതിനു മുന്‍പ് കഴിയുമായിരുന്നില്ലല്ലോ.

Shiju said...

ഒരു ഓ. ടോ.
“കൊല്ലം കണ്ടവനു ഇല്ലം വേണ്ട“ എന്നു പറയുന്നത് എന്തു കൊണ്ടാണ്? കൊച്ചിക്കാരോട് ചോദിക്കാന്‍ വേറൊരു ചോദ്യം ഉണ്ട്.

ചില നേരത്ത്.. said...

വള്ളുവനാടിനെ പറ്റി വല്ല ഇന്‍ഫോര്‍മേഷനും ബ്ലോഗിലൂടെ പങ്കുവെക്കാന്‍ താല്പര്യമുള്ള വള്ളുവനാട്കാരുണ്ടോ ഇവിടെ?
കൊല്ലത്ത് കാരുടെ ബ്ലോഗൊരു പരസ്യപലക കൂടെയാവട്ടെ.
ദേവേട്ടാ ക്ഷമി.

വേണു venu said...

ഷിജുജീ,
ഒരിക്കല്‍ ഞാന്‍ വിവാഹിതരില്‍ എഴുതിയ ഒരു പോസ്റ്റിനു്, രേഷ്മാജിയുടെ ഒരു കമന്‍റുണ്ടായിരുന്നു.അതിങ്ങനെ ആയിരുന്നു.
“ ഈ ‘അവള്‍’ ഈ ഭൂമീലേത് തന്നെ?“
ആ കമന്‍റില്‍ തന്നെ അതിനു് ഉത്തരം ഉണ്ടായിരുന്നു.ആരും മിനക്കെട്ടില്ല.ബലേ ഭേഷ്.

അതേ പോലെ, കൊല്ലം കണ്ടവനില്ലം വേണ്ട എന്നതില്‍ തന്നെ അതിനുത്തരം ഉണ്ടു്.കൊല്ലമെന്ന ഇല്ലത്തില്‍ വന്ന മറ്റില്ലക്കാര്‍ക്കു് സ്വന്തം ഇല്ലത്തേയ്ക്കു് തിരിച്ചു പോകണമെന്നു പോലും തോന്നിയില്ല, എങ്കില്‍, കൊല്ലം എന്ന ഇല്ലം എന്തായിരുന്നു.? അതിനിനി കൊല്ലക്കാര്‍ തന്നെ എഴുതട്ടെ.

Anonymous said...

ഇങ്ങനെ ഓരോ ജില്ലക്കും ഓരോ ബ്ലോഗ്‌ ഗ്ലബ്ബ്‌ ഉണ്ടാക്കുകയാണെങ്കില്‍ പാലക്കാട്‌ ജില്ലക്കും വേണം ഒരു ഗ്ലബ്ബ്‌. കാരണം ഈയുള്ളവും അവിടെനിന്നാണേ.
പെരിങ്ങോടരോടും, തഥാഗതനോടും, ഷിജുവിനോടും യോജിക്കുന്നു. കണ്ണൂസ്‌ എവിടെ.. 'സര്‍വ്വകലാശാല' പോലെ ഒരു 'ബ്ലോഗാല്‍ത്തറ'യിലിരുന്ന്‌ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ.. കലയുടെയും കലാകാരന്മാരുടേയും ഒരു ഭണ്ടാരമല്ലേ പാലക്കാട്‌.
പാലക്കാടന്മാരേ ഒത്തുകൂടുവിന്‍.. സംഘടിക്കുവിന്‍.. ഞാനും റെഡി.

കൃഷ്‌ | krish

ദേവന്‍ said...

അവനവന്റെ നാടിനു വേണ്ടി ഓരോ ബ്ലോഗ്‌ തുടങ്ങിയാല്‍ അതിനെ സിന്‍ഡിക്കേറ്റ്‌ ചെയ്ത്‌ ഒരു കേരള മഹാവിഞ്ജാനകോശം ആക്കാവുന്നതേയുള്ളു കൂട്ടുകാരേ. ഒരു സംശയം മാത്രം, ഈ പാലക്കാട്ടുകാര്‍ എല്ലാം പോയെന്നു പറയുമ്പോള്‍ കൊല്ലത്തുകാര്‍ എന്തു പറയണം? ദേശിംഗനാട്‌ ചുരുങ്ങി ചുരുങ്ങി ചുരുങ്ങി എന്തെല്ലാം പോയി..

അലിഫ് /alif said...

തിരുവനന്തപുരത്തേക്ക് കുടിയേറിയെങ്കിലും ജനിച്ച്,പഠിച്ച്, പ്രണയിച്ചു വളര്‍ന്ന കൊല്ലത്തെകുറിച്ചൊരു ബ്ലോഗില്‍ എനിക്കും പങ്കുവെയ്ക്കാനുണ്ടാകും ഇത്തിരി വിശേഷങ്ങള്‍.ഇന്നു തിരിക്കുന്നു; നൈജീരിയയില്‍ നിന്നും. നാട്ടിലെത്തിയാലുടന്‍ ആദ്യത്തെ ആര്‍ട്ടീക്കിള്‍ ‘കൊല്ലം’ ജില്ലാ പതിപ്പിന്.
ആശംസകള്‍

Promod P P said...

സ്വന്തം നാടിന്റെ മഹത്വം നാലുപേരെ അറിയിക്കാനുള്ള ദേവരാഗത്തിന്റെ ശ്രമത്തെ കുറച്ച്‌ കാട്ടിയതല്ല കേട്ടൊ..

ഇതു കണ്ടപ്പോള്‍ ഇതു പോലെ ഒക്കെ മഹത്വവും മഹാന്മാരും ഒക്കെ ഉണ്ടായ ഞങ്ങളുടെ നാടിനെ കുറിച്ചുള്ള വികാരം ഒരു ഡബിള്‍ ലാര്‍ജ്‌ ഹെര്‍ക്കുലീസ്‌ അടിച്ചപോലെ സിരകളിലേക്ക്‌ പതഞ്ഞു കയറി.. ക്ഷമിക്കുക..

കൃഷിനു നിര്‍ദ്ദിഷ്ട പാലക്കാടന്‍ ബ്ലൊഗ്ഗിലേക്ക്‌ സ്വാഗതം..

സിദ്ധാര്‍ത്ഥന്‍ തിരിച്ച്‌ ദുബൈ എത്തിയ ശേഷം പണി തുടങ്ങുന്നതാണ്‌. എല്ലാവരെയും ഇ-മെയില്‍ മുഖാന്തരം അറിയിക്കുന്നതാണ്‌

ചില നേരത്തേ : ശുദ്ധ വള്ളുവനാടന്മാരായ പെരിങ്ങോടനും തറവാടിയും പിന്നെ ബന്ധം (സംബന്ധം) കൊണ്ട്‌ വള്ളുവനാടനായ ഞാനും ഒക്കെ ഉണ്ട്‌ ഇവിടെ.. നമുക്ക്‌ ഉത്സാഹിക്കാമെന്നെ..

എന്തായാലും പാലക്കാടന്‍ വീരഗാഥകള്‍ പറഞ്ഞ്‌ കൊല്ലംകാരുടെ ബ്ലോഗിലെ സ്ഥലം മെനക്കെടുത്തുന്നില്ല.(അല്ലെങ്കില്‍ പരസ്യം കൂട്ടുന്നില്ല)

ഡാലി said...

ദേവേട്ടാ, കൊല്ലത്തിന്റെ മരുമക്കള്‍ക്കുണ്ടൊ മെമ്പര്‍ഷിപ്?
ഈ തൃശ്ശൂര്‍ക്കാരൊക്കെ എവടെ പോയി കെടക്ക്ണു?

Anonymous said...

തനി വെള്ളുവനാട്ടുകാര്‍ വേറെയുമുണ്ടേ, ആഗതാ. എന്റെ നാട്‌ ചോദിച്ചാല്‍ ചെര്‍പ്ലീരിന്നും പറയാം പെരിന്തലോണ്ണാന്നും പറയാം. ന്തായാലും പ്പോ മലപ്പുറം ജില്ലയാ.-സു-

കുറുമാന്‍ said...

ഡാലിയേ, തൃശൂര്‍ക്കാരല്ലെ ഇവിടെ കൂടുതലുള്ളത്. ഉടന്‍ തന്നെ ഒരു തൃശൂര്‍ ബ്ലോ‍ഗ് പിറക്കുന്നതായിരിക്കും...ഞാന്‍ പോയി തുടങ്ങട്ടെ എന്നിട്ട് മെമ്പര്‍ഷിപ്പയക്കാം എല്ലാവര്‍ക്കും....വിശ്വേട്ടന്‍, വിശാലന്‍, വലിയമ്മായി, തറവാടി,സങ്കുചിതന്‍, ഇടിവാള്ള്, സുല്ല്, കുട്ട്മ്മേന്ന്, സപ്തവര്‍ണ്ണങ്ങള്‍ അന്ന്ങനെ നീളുന്നു ബ്ലോഗേഴ്സ്

Kaippally said...

എന്റെ ഉമ്മ കൊല്ലത്തുള്ളതാണു. എനിക്കും അവകാശപ്പെട്ടതാനു ഈ സ്ഥലം.

ഞാനും കൂടി കളിക്കട്ടെ?

Unknown said...

ഇബ്രൂ,
ചോദിയ്ക്കാനുണ്ടോഡേയ്. വള്ളുവനാട്, മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍, മഞ്ചേരി, മലപ്പുറം, ചട്ടി, ചാപ്പനങ്ങാടി വഴി പാലക്കാട് വരെ പോകുന്ന ഏത് വണ്ടിയിലും ഞാനുണ്ട്. :-)

വല്യമ്മായി said...

പാലക്കാട്ടേയ്ക്കുള്ള വണ്ടിയില്‍ ഞാനുമുണ്ടേ

Anonymous said...

ആ പാലക്കാട്ടേക്കുള്ള വണ്ടീല് ഈ വയനാട്ടുകാരന് ഇടമുണ്ടാവുമോ..?ഇവിടെ കൂടല്ലൂറ് എന്നൊരു ബ്ലോഗുണ്ടേ...

ദേവന്‍ said...

അലിഫിന്‌ കഷണക്കത്ത്‌ അയക്കുന്നു. പകുതിയെ കൊല്ലത്തുനിന്നു തിരഞ്ഞെടുത്ത ഡാലി, പകുതിക്കൊല്ലക്കാരനായ കൈപ്പള്ളി, കൊല്ലത്തിനടുത്തുള്ള കലേഷ്‌, "കൊല്ലം റെയിലാപ്പീസാണിത്‌---കല്ലില്‍ പണിചെയ്തൊരു കാവ്യം" [ ഒരു ദേശത്തിന്റെ കഥയില്‍ നിന്ന്] കണ്ട്‌ കടന്നു പോയ ഷിജു വരെ ആര്‍ക്കും കൂടാമല്ലോ ഇതില്‍, ഇന്റര്‍നെറ്റില്‍ ഇല്ലാത്ത അല്ലെങ്കില്‍ മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ഇല്ലാത്ത രണ്ടു വരി കൊല്ലത്തെക്കുറിച്ച്‌ എഴുതാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൂടാം.. ഡാലി, കൈപ്പള്ളി, "ക്ഷണനം" നടത്തട്ടോ?

[പാലക്കാട്ടുകാരേ, ആലോചിച്ചിരുന്നാല്‍ പരിപാടി തണുത്ത്‌ നടക്കാതെ പോകും. ഇപ്പോത്തന്നെ തുടങ്ങിക്കോ]