Sunday, October 26, 2008

കൊല്ലം - ചിത്രങ്ങള്‍

കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍. കാനായി കുഞ്ഞിരാമനായിരുന്നു പ്രധാന ശില്പി. കെ.സി.എസ്. പണിക്കരുടെ കലാപീഠത്തിനു നല്‍കിയ ഒരു പ്രോജക്ടിന്റെ ഭാഗമായി ആണ് ഈ ശില്പങ്ങള്‍ നിര്‍മ്മിച്ചത്.



കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍ - മറ്റൊരു വീക്ഷണം.



കൊല്ലം മണിമേട (ക്ലോക്ക് ടവര്‍).
ചിന്നക്കടയില്‍ സ്ഥിതി ചെയ്യുന്നു. പട്ടണത്തിലെ പൊതുജനങ്ങളാല്‍ നിര്‍മ്മിച്ച് കൊല്ലം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആയിരുന്ന ഉണിച്ചക്കം വീട്ടില്‍ കെ ജി പരമ്വേശ്വരന്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചതാണ്‌ ഈ മണിമേട. "രാജ്യസേവാ നിരതന്‍ കെ ജി പരമേശ്വരന്‍ പിള്ള ക്ലോക്ക് ടവര്‍, പൊതുജനങ്ങള്‍ നിര്‍മ്മിച്ചത് - 1944-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിലെ ക്ലോക്കുകള്‍ ബിലാത്തിയില്‍ നിര്മ്മിച്ചതാണ്‌.



കൊല്ലം പബ്ലിക് ലൈബ്രറി - പ്രപഞ്ചത്തിനുള്ളിലെ കൊച്ചൊരു പ്രപഞ്ചം



നെഹ്രു പാര്‍ക്ക് (ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്ക്)



നെഹ്രു പാര്‍ക്കിലെ അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.



അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.




അമ്മയും കുഞ്ഞും - പിന്‍‌വശം



നെഹ്രു പാര്‍ക്കിനു മുന്‍പിലെ നെഹ്രു പ്രതിമ.



അതിനടുത്തായി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഡിഫി സ്ഥാപിച്ചുനല്‍കിയ പ്രതിമ. ശന്തനു നിര്‍മ്മിച്ചത്.



കൊല്ലം ടൌണ്‍ ഹാളിനു മുന്‍പില്‍ - സി. കേശവന്റെ പ്രതിമ. (2008-ല്‍ സ്ഥാപിച്ചത്).



പീരങ്കി മൈതാനത്തില്‍ - അയ്യങ്കാളി പ്രതിമ. അയ്യങ്കാളി പെരിനാട് കലാപം സമാധാനപരമായി അവസാനിപ്പിച്ചത് ഇവിടെയാണ്.



ആരുടെയൊക്കെ അല്മാ മാറ്റര്‍? കൊല്ലം എസ്.എന്‍. (മെന്‍സ്) കോളെജ്



എസ്.എം.പി. പാലസ് (ശ്രീ മൂലം തിരുനാള്‍ ശഷ്ട്യബ്ദി സ്മാരക മെമ്മോറിയല്‍ - 1910-ല്‍ സ്ഥാപിച്ച ഈ കെട്ടിടം ഇന്ന് തമിഴ് / ഇക്കിളി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയ്യെറ്റര്‍ ആണ്). വലതുവശത്താണ് (യഥാക്രമം) വൈ.എം.സി.എ, കറന്റ് ബുക്സ് എന്നിവ.