Sunday, November 26, 2006

ആരാണ്‌ അയ്യപ്പന്‍?

പല കഥകളും വിവാദങ്ങളും വീരവാദങ്ങളും ബൂലോഗത്ത്‌ കറങ്ങുന്നതുകാരണം മൈനാഗന്റെ ചരിത്രം സീരീസിന്റെ ഇടയില്‍ കയറി ഇതൊന്നു പോസ്റ്റ്‌ ചെയ്യുന്നു. മാപ്പ്‌. ഇതു ചരിത്രമല്ല, വാദവുമല്ല. ആര്‍ക്കെങ്കിലും ഇക്കഥയുടെ നേരും പതിരും തിരിക്കാനാവുമോ?

പന്തളം കൊട്ടാരത്തിലെ രാജശേഖരചോളന്‍ പെരുമാള്‍ ദത്തെടുത്ത പുത്രന്‍, അയ്യന്‍ അടികള്‍ തിരുവടികള്‍ കൊല്ലം ആസ്ഥാനമാക്കി യുവ ചേര രാജാവായ്‌ സ്ഥാനമേറ്റതു മുതല്‍ പന്തളത്തു റാണിയായ പെരുമാള്‍ സ്ത്രീ ചോള പാണ്ഡ്യരോട്‌ സന്ധിയായി പശ്ചിമഘട്ടം കടന്ന് വേണാടിനെ കീശ്പ്പെടുത്തി തനിക്കു പിറന്ന രാജകുമാരനെ അധികാരിയാക്കി ചോള സാമ്രാജ്യത്തില്‍ ലയിപ്പിക്കാന്‍ ശ്രമവും തുടങ്ങി.

അയ്യനു പൊതുജന പിന്തുണ ഏതാണ്ട്‌ മുഴുവനായും ഉണ്ടായിരുന്നു. വാവരെന്ന മുസ്ലീം യോദ്ധാവും കടുത്ത സ്വാമിയെന്ന ക്രിസ്ത്യാനി കര്‍ഷകപ്രഭുവും അടക്കം വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുരഭീഷണിയെ ഇല്ലാതാക്കി.

അയ്യന്‍ അങ്ങനെ ആരാദ്ധ്യനായ ഒരു പുരുഷനായി വാഴ്ത്തപ്പെട്ടു. യുദ്ധത്തിന്റെ പ്രതീകമായ ധ്യാനം, വ്രതം, പടഹം, ഭേരി, സംഘയാത്ര,
ശരം എന്നിവയടങ്ങുന്ന തീര്‍ത്ഥയാത്രയായി അയ്യനപ്പന്റെ വിജയഭൂവിലേക്ക്‌ ഗമിച്ച്‌ ജനം എന്നും ആ രാജാവിനെ ഓര്‍ത്തു പോന്നു. ആ യാത്രയില്‍ സ്വപക്ഷ വിജയത്തിന്റെ ഓര്‍മ്മകളില്‍ അവര്‍ ആനന്ദം കൊണ്ട്‌ ഉറഞ്ഞു തുള്ളിയിരുന്നു.

കഥ ഇവിടെക്കൊണ്ട്‌ തട്ടാന്‍ എന്താ കാര്യമെന്നു വച്ചാല്‍:

ടി എ സി മുതലായ ഗ്രന്ഥങ്ങള്‍ കണ്ട്‌ പരിശോധിക്കാന്‍ അവസരമുള്ള ഭാഗ്യവാന്മാരും ഭാഗ്യവതികളും അയ്യനടികള്‍ തിരുവടികള്‍ പശ്ചിമഘട്ടത്തിലെ എതുഭാഗത്തിട്ടാണ്‌ ചോള പാണ്ഡ്യ സേനയെ ഒതുക്കിയതെന്ന് എന്തെങ്കിലും വിവരമുണ്ടോ;

അയ്യന്‍ രാജശേഖരന്‍ പെരുമാളിന്റെ ദത്തു പുത്രന്‍ ആണോ അതോ സ്വന്തം പുത്രനാണോ;

കുളത്തൂപ്പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ്‌, തകഴി, ശാസ്താംകോട്ട, ചമ്രവട്ടം, ശബരിമല എന്ന ഏഴ്‌ വേണാട്ടമ്പലങ്ങളില്‍ അല്ലാതെയുള്ള അയ്യപ്പ ക്ഷേത്രങ്ങള്‍ക്ക്‌ എത്ര പഴക്കമുണ്ട്‌;

അയ്യനെ ശരിക്കും രാജശേഖരവര്‍മ്മന്‍ പെരുമാളിന്റെ പത്നി ചതിച്ചതുകൊണ്ടാണോ പാണ്ടികള്‍ മലമ്പാത കടന്ന് പടയെടുത്ത്‌ വന്നത്‌;

അയ്യന്‍ വിവാഹിതനായിരുന്നോ അതോ പട തീര്‍ന്ന ശേഷം കെട്ടാമെന്ന് ഏതെങ്കിലും രാജകുമാരിയോട്‌ പറഞ്ഞിരുന്നോ

എന്നിവയെക്കുറിച്ച്‌ എന്തെങ്കിലും ആര്‍ക്കിയോളജിക്കല്‍ രേഖകള്‍ കിട്ടുമോ എന്ന് ദയവായി പറഞ്ഞു തരിക.

[ ഇതൊരു വാദമല്ല ലേഖനവുമല്ല. ഈ കഥയെക്കുറിച്ച്‌ എനിക്ക്‌ ഒരു പ്രത്യേക
താല്‍പ്പര്യമുള്ളതുകൊണ്ട്‌ ഇവിടെ ഇടുന്നു. എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാന്‍ മാത്രം]

33 comments:

വിശ്വപ്രഭ viswaprabha said...

ദേവരാഗമേ,

എഴുതാന്‍ ഒരു അയ്യപ്പായനം മുഴുവനുണ്ട്. പക്ഷേ ആദ്യം എന്റെ നെറ്റിയിലെ കുറി മായ്ച്ചുകളയട്ടെ.

എന്റെ അപ്പൂപ്പന്റെ പ്രതിഷ്ഠയ്ക്ക് ഇക്കൊല്ലത്തെ കലശം നടത്തിയില്ല ഇതുവരെ. അതുകഴിഞ്ഞു വരാം.

:)

വിശ്വപ്രഭ viswaprabha said...

നമുക്ക് ഒടുക്കത്തുനിന്നു തുടങ്ങാം.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന പന്തളം രാജാവ് അന്നത്തെ IMF-ല്‍ നിന്ന് 2,20,000 ര്‍പ്പിക കടമെടുത്തിരുന്നു. മുതലില്ലായ്മയും പലിശയും മുടിഞ്ഞുകേറിവന്ന് പാപ്പരായപ്പോള്‍ IMF കൊല്ലം 996-ല്‍ ആ കുഞ്ഞുരാജ്യത്തിനെ എടുത്ത് സ്വന്തം പോക്കറ്റിലിട്ടു.
അങ്ങനെയൊക്കെയാണ് തിരുവാംകൂറുണ്ടായത്.

ഇനി അടുത്ത ഷോട്ടില്‍ ഫ്ലാഷ്‌ബാക്കിലേക്കു പോവാം.

ദേവന്‍ said...

അത്‌ വിശ്വാസ്യയോഗ്യം തന്നെയാണല്ലോ വിശ്വം മാഷേ. രാജശേഖരേട്ടനോടെ കുലം മുടിഞ്ഞെന്നും പിന്നെ പന്തളത്ത്‌ പെരുമാളുമാര്‍ ഉണ്ടായില്ലെന്നുമാണ്‌ ഓര്‍മ്മ.. അത്‌ കടം കേറി മുടിഞ്ഞതാകാം.

തിരുവിതാം കൂറിന്റെ ഉല്‍പ്പത്തി പറയണേല്‍ പെണ്ണരശു നാടും കടന്ന് എട്ടു വീട്ടിലെ പിള്ളമാരേം അവരുടെ പെണ്ണുമ്പിള്ളമാരേം പിള്ളക്കുട്ടിമാരേം തുറയേറ്റിയ കബന്ധങ്ങള്‍ കഴുവേറ്റിയ ഹൊറര്‍ സ്റ്റോറി ഒക്കെ എഴുതേണ്ടി വരും കൂടെ.

അതുല്യ said...

ദേവഗുരുവേ.. പണ്ട്‌ എന്റെ വീട്ടിലൊക്കെ പറഞ്ഞിരുന്നു, അയ്യപ്പന്‍ ബ്രാഹ്മണനല്ലാത്തത്‌ കൊണ്ട്‌, ബ്രാഹ്മണര്‍ പണ്ട്‌ കാലത്ത്‌ ശബരിമലയ്ക്‌ പോയ്കൊണ്ടിരുന്നില്ലാ എന്നും. പിന്നെ അയ്യപ്പന്‍ എന്നോ അയ്യന്‍ എന്നോ ഒക്കെയുള്ള പേരുകള്‍ ഇട്ടിരുന്നുമില്ല. പക്ഷെ ചില പുരാണ ബുക്കുകളില്‍ അയ്യപ്പന്‍ ഹരി ഹര സുതനെന്ന് പറയുന്നത്‌, ശിവന്റെയും, വിഷ്ണുവിന്റേയും കൂടിയുള്ള പുത്രനായത്‌ കൊണ്ടാണെന്ന്. ആകെ മൊത്തം അയ്യപ്പനു ഒരു തെറ്റിദ്ധരിയ്കപ്പെട്ട ചരിത്രമാണുള്ളത്‌.

ഇങ്ങനെയൊക്കെ ആണെങ്കിലും എന്നെ എന്ത്‌ കൊണ്ട്‌ ശബരി മലയ്ക്‌ പോകുന്നതില്‍ നിന്നും പൊതു ജനം വിലക്കുന്നു?? ഇതിനും ഒരു ഉത്തരം ഇതിലൂടേ പ്രതീക്ഷിയ്കുന്നു. ജനുവരി 15നു മുമ്പ്‌...

Anonymous said...

നമ്മെ സൃഷ്ടിക്കുകയും ആവശ്യമുള്ളതെല്ലാം നല്‍കുകയും ചെയ്യുന്ന യഥാര്‍ത്ഥ സൃഷ്ടാവിനെ അറിയാതെ,
നമ്മെപ്പോലെ തന്നെ സ്വന്തമായി ഒരു കഴിവും ഇല്ലാത്ത,
നമുക്ക്‌ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത
പ്രതിമകളേയും,
മണ്ണിനേയും,
കല്ലിനെയും,
തിന്നുകയും അപ്പിയിടുകയും മലം ചുമന്നു നടക്കുകയും സ്വന്തം മരണത്തെപ്പോലും ഒരു നിമിഷത്തേക്ക്‌ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കിവെക്കാന്‍ പോലും കഴിവില്ലാത്ത കേവല മനുഷ്യരേയും
വിളിച്ചു സഹായം ചോദിക്കുന്ന വിദ്യാസമ്പന്നരേ.....
നിങ്ങളിതെന്താ ആലോചിക്കാത്തത്‌....
നിങ്ങള്‍ക്ക്‌ ഈ ജീവിതം തന്നത്‌ ആര്‌??
എന്തിനാണ്‌ അറുപതോ എഴുപതോ വര്‍ഷം മാത്രമുള്ള ഈ ജീവിതവും അതിലേക്കുള്ള എല്ലാം നിങ്ങള്‍ക്ക്‌ തന്നത്‌???
ബുദ്ധിയുള്ളവരേ ആലോചിക്കൂ......

ഇത്തരം മുത്തപ്പന്മാര്‍ നിങ്ങളെ സഹായിക്കുകയില്ല... ഉപദ്രവിക്കുകയുമില്ല... അവര്‍ക്കതിന്‌ കഴിയൂല്ല!!! അവരേയും നിങ്ങളേയും നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള ഒാരോ വസ്തുവിനേയും സൃഷ്ടിച്ച യഥാര്‍ത്ഥ സ്രഷ്‌^ടാവ്‌ .... അങ്ങനെ ഒന്നുണ്ടോ??
ചിന്തിച്ചൂടേ മനുഷ്യ കുലമേ????....

വിശ്വപ്രഭ viswaprabha said...

ഇയാളു കൊള്ളാമല്ലോ സലിമേ!

എന്തായാലും നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!
സ്വര്‍ഗ്ഗവാതിലിലേക്കുള്ള ക്യൂവില്‍ ആദ്യം തന്നെ കേറിനിന്നാട്ടെ.
ബാക്കിയുള്ളവരൊക്കെ അവന്മാരുടെ വിവരക്കേടൊക്കെ അറിഞ്ഞനുഭവിച്ച് പതുക്കെ പിന്നാലെ വന്നോട്ടെ!
ആള്‍ക്കാരെ വിളിച്ചുകൂട്ടി ആവശ്യമില്ലാതെ എന്തിനാ ഗേറ്റിലൊരു തിക്കും തള്ളും!

അതുല്യ said...

ഓഫടിച്ചാ ദേവന്‍ എന്നെ വന്ന് ചുട്ടിടുവേന്‍...

സ്വര്‍ഗ്ഗ വാതിലിലേയ്ക്‌ എനിക്കെന്തായാലും ചീട്ട്‌ വേണ്ട. അമിതാഭ്‌ ബച്ചനും, സല്‍മാങ്കാനും, ഒക്കെ നരകത്തിലെത്തുമ്പോ, ഞാന്‍ പോയി സ്വര്‍ഗ്ഗത്തിലിരുന്ന് എന്തിനാ ഗീത വായിയ്കണേ? നരകത്തിന്റെ രെജിസ്റ്റ്രേഷന്‍ ഓപ്പണാക്കുമ്പോ ആദ്യത്തേ സീരിയല്‍ നമ്പ്ര് എന്റെ.....

വിശ്വമേ.. നമുക്ക്‌ ഒരു ബ്ലോഗ്ഗേഴ്സ്‌ മീറ്റിനുള്ള വകുപ്പുണ്ടോ...

ഗുരുവേ പൊറുക്കുക..

Kiranz..!! said...

ദേവേട്ടാ..എന്തായീ കൊല്ലത്തുകാരൊക്കെ ഇങ്ങനെ ? :) എന്റെയപ്പന്‍ ഉള്‍പ്പടെ ഈ പുരാണങ്ങള്‍ ഒക്കെ പറയാനും കൃത്യമായി ഓര്‍മ്മിച്ചു വെക്കുന്നതും കാണുമ്പോള്‍ അതിശയം തോന്നുന്നു.

Anonymous said...

ആങ്ന്‍ഘാ വിശ്വപ്രഭ ആരുന്നോ,

പ്രഭ മങ്ങുന്നേന്‌ മുമ്പ്ങ്ങത്തണേ. അല്ലേലിരുട്ടീ തപ്പിപ്പോം. കൂട്ടത്തിലെല്ലാരേം വിളിച്ചോ. രണ്ടിലേതേലും ഗേറ്റിപ്പോയി തള്ളിയല്ലേ പറ്റൂ. പെണങ്ങല്ലേ.. ന്നാപ്പിന്നെ അവിടെ കാണാട്ടോ

ഡാലി said...

തേവര്‍ മകനേ, ഈകഥ അടിയനും കേട്ടിരിക്കുണു. ഹരിഹരസുത കഥയേക്കളും നല്ല പച്ച മനുഷ്യഗന്ധമുള്ള കഥയ്ക്ക് ഞാന്‍ അടിമെയ്.
എന്നാലും പാടാന്‍ സുഖം ദാസേട്ടന്റെ
ഹരിവരാസനം വിശ്വമോഹനം താന്നേ?

ഓഫ്: ഞാനും സ്വര്‍ഗ്ഗത്തിലേയ്ക്കില്ല അതുല്യ മേം. അവിടെ അപ്പടി അധോവായൂന്റെ ദുര്‍ഗന്ധമാണെന്നാ പണ്ട് സക്കറിയ ഒരു ചെറുകഥയില്‍ പറയ്ണേ (കഥയുടെ പേരു ഓര്‍മ്മയില്ല). എന്തായാലും നോം ആ വൃത്തിയില്ലാത്ത സ്ഥലത്തേയ്ക്കില്ല. ഓഫ് എഴുത്താതെ ഒരു കാര്യം എഴുതാനവാത്ത തേവര്‍ മകന്‍ പൊറുക്കും എന്നു കരുതട്ടെ. ഓഫിനു മാപ്പ് മുങ്കൂര്‍

Unknown said...

പൊന്നു സലീമേ, താങ്കള്‍ വിശ്വസിച്ചുപോരുന്നത്‌ വലുതാണെന്നും സത്യമാണെന്നും പറയാനുള്ള അവകാശത്തെ അംഗീകരിക്കുന്നു. ഇങ്ങനെ ബ്ലോഗുകള്‍ നീളെ നടന്ന് ഒരേ കമന്റ്‌ വിസര്‍ജിച്ച്‌ ഇറങ്ങിപ്പോകാനുള്ള താങ്കളുടെ മഹാമനസ്കതയും ഉഗ്രന്‍. കണ്ടില്ലെന്നോര്‍ത്ത്‌ ആര്‍ക്കും നഷ്ടം വരരുതല്ലോ.

പക്ഷേ ചങ്ങാതീ താങ്കളുടെ ആദ്യ വാചകം വായിച്ചപ്പോള്‍ എനിക്ക്‌ തോന്നിയത്‌ മാതാപിതാക്കളെക്കുറിച്ചാണ്‌ പറയുന്നത്‌ എന്നാണ്‌. പക്ഷേ ഈ സൃഷ്ടാവ്‌ പുള്ളിക്കാരന്‍ വേറെയാണെന്ന് മനസ്സിലായത്‌ പിന്നെയല്ലേ. സ്വന്തമായി ഒരു കഴിവും ഇല്ലതവന്‍ എന്ന് പരയുമ്പോള്‍ ദയവ്‌ ചെയ്ത്‌ ബഹുവചനത്തിനു പകരം ഏകവചനം ഉപയോഗിക്കുക. ശാസ്ത്രത്തെയാണ്‌ താങ്കള്‍ സ്രഷ്ടാവ്‌ എന്ന പദം കൊണ്ട്‌ വിവക്ഷിച്ചതെങ്കില്‍ അത്‌ മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കുക. ദയവ്ചെയ്ത്‌ താങ്കളുടെ വിശ്വാസത്തില്‍ തുടരുക, മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്ന് അനുയായികള്‍ വിശ്വസിക്കുന്നിടത്താണ്‌ ഓരോ ദൈവങ്ങളും അവസാനിച്ചുപോയത്‌ എന്നും അറിയുക. സ്വന്തം മരണത്തെ നീക്കിവയ്ക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല എന്നാണ്‌ താങ്കളുടെ വിശ്വാസമെങ്കില്‍ താങ്കള്‍ ആശുപത്രികളെയും ചികിത്സയെയും മരുന്നുകളെയും ഈ ബ്ലോഗിനെപ്പോലും ആശ്രയിക്കുന്നതെന്തിന്‌ എന്ന ചോദ്യം ഒരു മണ്ടത്തരമായിരിക്കാം, കാരണം അതെല്ലാം സ്രഷ്ടാവിന്റെ കളി എന്നാണല്ലോ താങ്കളുടെ വാദം.

ഇത്‌ മറ്റുള്ളവരുടെ വിശ്വാസത്തെയും അവിശ്വാസത്തെയും പരിഹസിക്കാതെ സ്വന്തം വിശ്വാസത്തിനൊപ്പം മറ്റുള്ളവരുടേതിനെക്കൂടി പരിഗണിക്കുന്നവര്‍ എന്റെ അവിശ്വാസത്തെ നിങ്ങള്‍ക്കെതിരെയുള്ളതായി കാണാതിരിക്കുക, ദയവ്‌ ചെയ്ത്‌.

അതുല്യ said...

ഡാലിയേ എന്റെ പ്രശ്നമിപ്പോ ബി.പിയും ഷുഗറുമൊക്കെ നേരാവണ്ണം സൂചി കാണിയ്കുമ്പോ ഒരു മല കേറലാണു. എന്തെങ്കിലും പോംവഴിയുണ്ടോ?

ഹരിവരാസനം ഇപ്പോ ജയചന്ദ്രന്‍ പാടിയത്‌ കേള്‍ക്കുമ്പോ കൂടുതല്‍ നന്നായീന്ന് തോന്നുന്നു. കാസറ്റ്‌ ഇറങ്ങീട്ടുണ്ട്‌.


(ഡി.എ.സി പ്രസിഡേണ്ട്‌ മുരളീധരം അങ്ങേരു ഈയ്യിടെ പറഞ്ഞിരുന്നു, സദ്ദാമിന്റെ തൂക്കി കൊന്ന വിധിയ്കെതിരെ.. ആ വിധിയില്‍ നമ്മടെ സംസ്ഥാന പാര്‍ട്ടിയായ ...പിയ്കു കൈയുണ്ടെന്നും, ആ തൂക്കി കൊല്ലല്‍ വിധിയ്കെതിരെ ശക്തിയായി അവരു പ്രതികരിയ്കുമെന്നും. അതിലും വലിയ ഓഫോന്നുമില്ലന്നേ... നമ്മടെ ദേവനല്ലേ........)

Unknown said...

അയ്യോ ഇത്രേം പറഞ്ഞത്‌ അരിശം കൊണ്ടാ. അപ്പോഴാ ഓര്‍ത്തത്‌ ഞാനും ഈ മനുഷ്യനും തമ്മില്‍ എന്ത്‌ വ്യത്യാസം എന്ന്.
ഇനി ഓണ്‍ ടോപ്പിക്ക്‌
ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല. വേട്ടക്കൊരു മകന്‍ എന്നോ മറ്റോ പേരുള്ള ഒരു നോവല്‍ വളരെ കുഞ്ഞിലേ വായിച്ചത്‌ ഇപ്പോ ഓര്‍ത്തു. അതില്‍ മിത്തുകളും യാഥാര്‍ഥ്യങ്ങളും കൂട്ടിക്കലര്‍ത്തി ഒരു കാച്ചാണ്‌. പന്തളം കൊട്ടാരത്തിലെ കുട്ടി എന്നതിനു പകരം ശാസ്താവിനെ വര്‍ണിച്ചിരിക്കുന്നത്‌ ഒരു വനബാലനായിട്ടാണ്‌ എന്നാണോര്‍മ്മ. അയ്യോ ഇത്രേം പറഞ്ഞത്‌ അരിശം കൊണ്ടാ. അപ്പോഴാ ഓര്‍ത്തത്‌ ഞാനും ഈ മനുഷ്യനും തമ്മില്‍ എന്ത്‌ വ്യത്യാസം എന്ന്.
ഇനി ഓണ്‍ ടോപ്പിക്ക്‌
ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല. വേട്ടക്കൊരു മകന്‍ എന്നോ മറ്റോ പേരുള്ള ഒരു നോവല്‍ വളരെ കുഞ്ഞിലേ വായിച്ചത്‌ ഇപ്പോ ഓര്‍ത്തു. അതില്‍ മിത്തുകളും യാഥാര്‍ഥ്യങ്ങളും കൂട്ടിക്കലര്‍ത്തി ഒരു കാച്ചാണ്‌. പന്തളം കൊട്ടാരത്തിലെ കുട്ടി എന്നതിനു പകരം ശാസ്താവിനെ വര്‍ണിച്ചിരിക്കുന്നത്‌ ഒരു വനബാലനായിട്ടാണ്‌ എന്നാണോര്‍മ്മ. ഇത്‌ വായിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ (ഓര്‍മ്മയുള്ളവര്‍) ഒന്ന് ഓര്‍മ്മ പുതുക്കാന്‍ അപേക്ഷ.

കുറുമാന്‍ said...

ഒരോഫിന്നു ഗുരുവേ എനിക്കും മേപ്പ് :

വെടി വഴിപാട്, വെടി വഴിപാട്, മാളികപ്പുറത്തമ്മക്ക് വെടിവ ഴിവാട് - വഴിപാടെന്നൂം, വഴിവാടെന്നും പറഞ്ഞു കേള്‍ക്കുന്നു ഏതാണ് ശരി?

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് - നരകത്തിലേക്കുള്ള അഡ്മിഷന്‍ ജന തിരക്കുമൂലം നിറുത്തി വച്ചിരിക്കുന്നു.

സ്വര്‍ഗത്തിലേക്ക് വരുവാ താത്പര്യമുള്ളവര്‍ക്ക് സീറ്റിനെപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം. സ്പോര്‍ട്ട് അഡ്മിഷന്‍ ഗ്യാരന്റീട്.

ദേവന്‍ said...

അതുല്യച്ചേടത്തീ,
വേട്ടക്കൊരുമകന്‍ ആയാലും ചേരമാന്‍ പെരുമാള്‍ ആയാലും അയ്യപ്പന്‍ ബ്രാഹ്മണര്‍ക്ക്‌ അധ:കൃതനെന്നല്ലേ വരൂ. അക്കീരമണ്‍ താഴമണ്‍ ഇടമണ്‍ വെള്ളിമണ്‍ പി.ഓ നമ്പൂതിരിമാര്‍ തന്ത്രപൂര്‍വ്വം അയ്യാവുടെ തന്ത്രിമാരായിട്ട്‌ എന്ത്ര വര്‍ഷമായിക്കാണും? ഐതിഹ്യമാലയില്‍ പോലും കാണുന്നില്ലല്ലോ.

ഇപ്പോ ക്രോസ്‌ ബെല്‍റ്റ്‌ ധാരികളെ മറഞ്ഞിട്ട്‌ അയ്യപ്പനെ കാണാന്‍ പറ്റുന്നില്ല കേട്ടോ. വല്യേ പറയില്‍ അളന്ന് കണ്‍വെയര്‍ ബെല്‍റ്റില്‍ ഓടിയല്ലോ ദേവസ്വത്തിന്റെ ചില്ലറ ധനലക്ഷ്മി ബാങ്കിലോട്ട്‌ പോകുന്നത്‌.

പടപ്പുറപ്പാടില്‍ ചെറുപ്പക്കാരികള്‍ (എതു തരമെന്ന് പറഞ്ഞാല്‍ ഞാന്‍ ഇടി കൊള്ളും) ഉണ്ടായിരുന്നത്‌ അങ്ങ്‌ കാബൂളില്‍ നിന്നും ഖൈബര്‍ ചുരം ഇറങ്ങി വന്ന വരവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അപ്പോ അയ്യപ്പന്‍ അയ്യനടികള്‍ ആയിരുന്നെങ്കില്‍ യുദ്ധത്തിന്റെ
ഓര്‍മ്മക്കുള്ള ട്രിപ്പില്‍ എന്തു സ്ത്രീ? ഓച്ചിറക്കളിക്ക്‌ എത്ര സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്‌? കൊറ്റം കുളങ്ങരയില്‍ സെറ്റും മുന്റും ചുരിദാറുമിട്ട്‌ വിളക്കെടുക്കാന്‍ എന്തേ പുരുഷന്‍ മാത്രമായി. ഇതെല്ലാം സംഭവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ആണെന്നതു തന്നെ കാര്യം. ശാസ്താ സ്ഥാനം പാവം അയ്യപ്പനു പുരാണത്തില്‍ ഇത്തിരി സീറ്റ്‌ കൊടുക്കാന്‍ ചെയ്തതായിരിക്കും.

സലീം മാഷേ,
കൈക്കൂലിയായി പെട്ടിയില്‍ പൈസ ഇടുകയോ, അപദാനങ്ങള്‍ ദിനവും പാടി സോപ്പിടുകയോ ചെയ്താല്‍ സമ്മാനവും ചെയ്തില്ലെങ്കില്‍ അടിയും തരുന്ന ദൈവം ഉണ്ടെന്ന് ഞാന്‍
വിശ്വസിക്കുന്നില്ല. സ്രഷ്ടാവെന്ന ഒരു ദൈവം അതേതു രൂപത്തിലോ അരൂപിയായോ ഉണ്ടെങ്കില്‍ കൈക്കൂലിയും പ്രശംസയും വേണ്ടുന്ന മാടമ്പിയായി തരം താണുപോകുകയുമില്ല. എന്നുവച്ച്‌ താങ്കള്‍ എന്നെപ്പോലെ വിശ്വസിക്കണമെന്നു ഞാന്‍ പറയില്ല എന്നാണ്‌ എന്റെ വീക്ഷണം. വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണ്‌. അവിശ്വാസങ്ങള്‍ പോലും അത്രയേയുള്ളു.

കിരണേ,
ഇപ്പഴങ്കഥ പുസ്തകത്തിലൊന്നും കാണാത്തതുകൊണ്ട്‌ ഇന്റര്‍നെറ്റില്‍ കുറിച്ചു വച്ചതാ. തലകളില്‍ നിന്നും തലകളിലേക്ക്‌ വാമൊഴീല്‍ കൈമാറുന്ന മിക്ക കഥയും എതെങ്കിലും പോയിന്റില്‍ നഷ്ടപ്പെട്ടുപോകും. കുറിച്ചു വച്ചേക്കാമെന്നേ? അച്ഛന്‍ കൊല്ലത്തുനിന്നാണോ? അദ്ദേഹത്തോട്‌ ചോദിച്ച്‌ വല്ല കഥയും പിടിച്ച്‌ പോസ്റ്റ്‌ ഇടാമോ കിരണേ? (മേമ്പ്രഷിപ്‌ അയക്കട്ടോ? :)

അനിയന്‍സേ,
ഒരുശിരന്‍ ബാലനു ശകലം ദ്രാവിഡനീലച്ചോര കൊടുക്കാന്‍ പന്തളം രാജാവിനെ ഫീല്‍ഡില്‍ ഇറക്കിയതുമാകാകാക്യയില്ല. പക്ഷേ അപ്പോള്‍ അയ്യനടികള്‍ തീയറി നില നില്‍ക്കില്ല.

ഡാല്യമ്മേ
ബ്ലോഗ്‌ കൊല്ലത്തെക്കുറിച്ചല്ലേ അപ്പോ കൊല്ലം കാരന്‍ വി. സാംബശിവന്റെ ഒരു കഥാപ്രസംഗത്തീന്നു ക്വോട്ടട്ടെ
" ഒരു തരത്തില്‍ ഉന്തിയും തള്ളിയും പമ്പ വരെ എത്തി. പോത്തുകളെ പോലെ ആളുകള്‍ മുട്ടറ്റം വെള്ളത്തില്‍ കിടന്നു കുളിക്കുന്നു. ആഴമുള്ളേടം നോക്കി മൂക്കും പൊത്തി ഞാനുമങ്ങ്‌ മുങ്ങി. പൊങ്ങിയപ്പോള്‍ തലയില്‍ തങ്ങി നില്‍ക്കുന്നു
വലിയൊരു പീസ്‌ പുണ്യം!. അപ്പോ തന്നെ തിരിച്ചു കേറി ലോഡ്ജിലൊരു റൂമുമെടുത്ത്‌ അഞ്ചെട്ടു കുപ്പി ഡെറ്റോളില്‍ കുളിച്ചു. എന്നിട്ടു തിരിച്ചിങ്ങു പോന്നു. ആ അമ്പലമൊന്നു കാണാന്‍ എനിക്കു പറ്റിയില്ല. ഇനി പോകാന്‍ ധൈര്യം വരുമെന്ന് തോന്നുന്നുമില്ല"

ഹരിവരാസനം കേള്‍ക്കാന്‍ നല്ല സുഖമൊക്കെയാണ്‌, തര്‍ക്കമില്ല, പ്രത്യേകിച്ചും ഒട്ടും കട്ടിയില്ലാത്ത മൂന്നു വാക്കില്‍ കൂടുതല്‍ വരിക്കു നീളമില്ലാത്ത സ്വാതി തിരുനാളിന്റെ സംസ്കൃതം കേള്‍ക്കുമ്പോള്‍ ഞമ്മളെപ്പോലെ അഷ്ടിമുഷ്ടി മനസ്സിലാവുന്നവര്‍ക്ക്‌ എന്തൊരു സന്തോഷം!

ദേവന്‍ said...

കുറുമാനേ,
സ്വര്‍ഗ്ഗത്തിലേക്ക്‌ പോകാനുള്ള സാധനം അറേഞ്ച്‌ ചെയ്തോ? എന്താ ടച്ചിങ്ങ്സ്‌? വല്ലേ ഗ്രീന്‍ സലാഡോ കടല പുഴുങ്ങിയതോ കരുതണേ, ഒരു തരത്തില്‍ ഞാന്‍ ഡയറ്റിലോട്ടും പുകയില്ലായ്മയിലോട്ടും തിരിച്ചു കയറീതേയുള്ളു.

Anonymous said...

എന്നിട്ടും ദേവന്‍റെ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായില്ലല്ലൊ.

അതിനിടയില്‍ സ്വര്‍ഗ്ഗവും നരഗവും.
ദേവന്‍റെ കമന്‍റ് ഇഷടമായി. പോസ്റ്റിനേക്കാളും.
താങ്കള്‍ ഭസ്മക്കുളത്തില്‍ ക്കുളിച്ചൊ?
താങ്കളുടെ ആ മുന്‍ പരിചയം കൂടെ പങ്കുവയ്ക്കൂ.
സ്നേഹത്തോടെ
രാജു

Visala Manaskan said...

ഡബിള്‍ ഓഫ്. മ്യാപ്പൂ..മ്യാപ്പൂ..

അയ്യോ വിശ്വം, കുറു, ദേവാ,
നിങ്ങളെല്ലാം അപ്പോള്‍ സ്വര്‍ഗ്ഗത്തീ പോകാണോ?
എന്നാ ഞാനുമങ്ങട് തന്നെ വന്നേക്കാം. ടച്ചപ്പ്സ് നമുക്കും കുടി കരുതണേ..

Unknown said...

O. TO> വിശാലാ, അപ്പം പോകുവാണോ? നമ്മടെ കോഴ്സ്‌? കോഴ്സില്ലേലും ഫീസ്‌.... സ്വര്‍ഗം വരെ വരുകാന്ന് പറഞ്ഞാ വല്യ ബുദ്ധിമുട്ടാവത്തില്ലേ, അതോണ്ട്‌ അത്‌ അഡ്വാന്‍സായിട്ട്‌ ഇങ്ങ്‌ പോരട്ടേന്നേ.

അതുല്യ said...

ഈ വിശാലനു വായിച്ചിട്ട്‌ മനസ്സില്ലയില്ലേ? ഞാനും ഡാലീം കൂടിയുണ്ട്ട്ടോ. ഒക്കെനും കൂടി നരകത്തിലേയ്യ്കാന്നേ പോണേ. വഴിയിലു കഴിയ്കാന്‍ കപ്പയും കാന്താരി പൊട്ടിച്ചതു, പിന്നെ ഇഡ്ഡലി ചട്ടണി പൊടിയില്‍ മുക്കി പൊതിഞ്ഞതും, ദഹി റൈസ്‌, കൊണ്ടാട്ടം വറുത്തത്‌, രാത്രിത്തേയ്ക്‌ ബിസിബലാ ബാത്തും, റ്റുമാറ്റോ ചട്ടണീം ഒക്കെ. പക്ഷെ ഒരു പ്രശ്നം മുറീടെ, ഈക്കണക്കിനു പോയാ റോളേടേ മതിലിലു ബെഡ്സ്പേസിനും പോസ്റ്റര്‍ ഒട്ടിക്കേണ്ടി വരും....

കാളിയമ്പി said...

ഞാനൂണ്ടേ..ഈ നരകത്തിലേയ്ക്ക്..ഇതിപ്പോ ഇങ്ങനെയാണേല്‍ എന്തിനാപ്പാ ഒരു സ്വര്‍ഗ്ഗം.

(ടച്ചിങ്സ് ഞാനുമെടുക്കാം:))


അയ്യനയ്യപ്പ സ്വാമിയേ..ശരണമയ്യപ്പാ..

ശിവ ശിവ..എന്തായീ കേക്കണത്

ദൈവകോപം.. ദൈവകോപം:)

.. എന്നാലും ഇതങ്ങട് തുടരുക..ഓ ടോ ക്കെ വിട്ട് സാമീടെ കഥ പറയൂ
രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഏഷ്യാനെറ്റില്‍ ഒരു സീരിയല്‍ വന്നിരുന്നു..
അയ്യനെപ്പറ്റി..കുറേയൊക്കെ ചരിത്രം പറഞ്ഞിരുന്നു അതില്‍.ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഉമേഷ്::Umesh said...

ഓഫ്:

“ഹരിവരാസനം...” എന്ന പാട്ടിന്റെ രണ്ടാം വരിയിലെ “ഹരിദധീശ്വരം ആരാദ്ധ്യപാദുകം” എന്നതിന്റെ അര്‍ത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ? അതു് “ഹരിദധീശ്വരാരാദ്ധ്യപാദുകം” എന്നാണെന്നു് (ഹരിത്+അധി+ഈശ്വര+ആരാദ്ധ്യ+പാദുകം) ഞാന്‍ കുറെക്കാലമായി പറഞ്ഞു നടക്കുന്നു. “(അഷ്ട)ദിക്‍പാലകര്‍ ആരാധിക്കുന്ന ചെരുപ്പോടു കൂടിയവന്‍” എന്നു് അര്‍ത്ഥം.

(ഓഫിനോഫ്: “അഷ്ടദിക്‍പാലകര്‍ മുട്ടുകുത്തിത്തൊഴും” എന്നു് ഏറ്റുമാനൂരപ്പനെപ്പറ്റി പറഞ്ഞ കവിയ്ക്കു് മൂപ്പരും ഒരു പാലകനാണെന്നു് അറിയില്ലേ എന്തോ?)

അതുല്യ said...

ഉമേശന്‍ മാശെ...ഒരു സംശയം ഉണ്ട്ട്ടോ..

കന്മദം പോലെ ഗന്ധമേകുമീ നിന്‍ കാല്‍പദം മൂടുവാന്‍.....
സിനിമാ പാട്ടാണുട്ടോ.

എന്തായിതിന്റെ അര്‍ഥം?

ഉമേഷ്::Umesh said...

അതുല്യേ,

സിനിമാപ്പാട്ടിന്റെ അര്‍ത്ഥോം ചോദിച്ചു വന്നാല്‍... അടി തരും ഞാന്‍, അടി!

കന്മദത്തിനു നല്ല മണമാത്രേ. ആ പറയുന്ന ആളിന്റെ കാലിനും അങ്ങനെ ആണത്രേ. “കാല്‍‌പദം” എന്നു വെച്ചാല്‍ കാല്‍പ്പാദം ആയിരിക്കും. അതു മൂടിവെയ്ക്കണം, ആല്ലെങ്കില്‍ തണുപ്പടിക്കും എന്നര്‍ത്ഥം :)

അതുല്യ said...

ഉമേശന്‍ മാശേ... ദയവുണ്ടാകണം. ഒരു വാക്ക്‌-വാദത്തിലേര്‍പ്പെട്ട്‌ ഇരിയ്കുന്നു ഞാന്‍. ഇത്‌ ആ മനോജ്‌ കെ ജയന്‍/പ്ര്ദ്‌-വി രാജ്‌ കാവ്യമാധവന്‍ ഒക്കെയുള്ള ഒരു സിനിമയില്ലേ.. തിരമുറയും... എന്ന പാട്ടിന്റെ ആണു. കന്മദം എന്ന് വാക്ക്‌ ശരിയല്ലാ എന്നാണു ഞാന്‍ പറയുന്നത്‌. കന്മദം പോലെ ഗന്ധം "കാല്‍‌പദം” എന്നൊക്കെ പറയാമോ? ദയവായി ഒന്നുകൂടി പറഞ്ഞ്‌ തരു.

ദേവന്‍ said...

രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം" എന്ന് കേട്ടിട്ട്‌ പാദം ചേര്‍ത്തു വയ്ക്കുന്നത്‌ വടിയാകുമ്പോഴല്ലേ, അപ്പോ രാമന്‍ ചാകണം എന്നാണോ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്‌ എന്ന് ചോദിച്ച കുട്ടിയെപ്പോലെ

ഹരിത്‌= ദിക്ക്‌ അധീശ്വരന്‍ ഒരുദിക്കപ്പന്‍- വടക്കും നാഥന്‍ + ആരാദ്ധ്യപാദുകം എന്നാണു ഞമ്മക്ക്‌ ഇതു വരെ തോന്നിയിരുന്നത്‌. ജ്യോതിറ്റീച്ചറോ പണിക്കരുമാഷോ ഈ കൊല്ലം കൊല്ലം ബ്ലോഗ്ഗ്‌ വഴി കടന്നു പോകാനിടയുണ്ടോ?

[ഗുരുക്കളേ പേട്ടതുള്ളുന്നവര്‍ "ഭൂമി പ്രപഞ്ചനേ, കണ്‍ കണ്ട ബ്രഹ്മമേ, വിഷ്ണു മായനേ" എന്നൊക്കെ വിളിച്ചു കേട്ടിട്ടുണ്ട്‌. മ്മടെ കുട്ടീടെ ആരാധകര്‍ക്ക്‌ 'ഡുകൃഞ്ഞ്‌ കരണം' പള്ളിക്കൂടത്തില്‍ പോയി പഠിക്കാനൊന്നും അനുവാദം ഇല്ലാരുന്നല്ലോ പണ്ട്‌]

Anonymous said...

ദേവേട്ടാ

കമന്റിയവരൊക്കെ കാടും മേടും കയറി
മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിനെ തിരഞ്ഞുപോയി.
ഇനിയെങ്കിലും ഒന്നു വിഷയക്കുറ്റിയില്‍
പിടിച്ചുകെട്ടുമോ ?

സ്വാമിയേ ശരണമയ്യപ്പാ
ബുദ്ധന്‍ ശരണം ഗച്ഛാമി

Anonymous said...

കിരണ്‍ തോപ്പിലിന്റെ ഒരു പോസ്റ്റിന്റെ കമിന്റില്‍ ഷിജു ഇങ്ങനെ പറഞ്ഞിരുന്നു.

“വിദ്യാഭ്യാസം എന്നതുകൊണ്ട് മത വിദ്യാഭ്യാസം അല്ല ഉദ്ദേശിക്കുന്നത്. അത് കുറച്ച് മത തീവ്രവാതികളെ ഉണ്ടാക്കി വിടാന്‍ മാത്രമേ ഉപകരിക്കൂ. പ്രത്യേകിച്ച് തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ .“


അതിന്റെ ശരിക്കുള്ള സലീമിന്റെ ഈ കമെന്റ് കണ്ടപ്പോഴാണ് മനസ്സിലായത്.



അതിനു മറുപടിയായി തറവാടി ഇങ്ങനെ പറഞ്ഞിരുന്നു മറ്റ് മതങ്ങള്‍ തെറ്റാണെന്ന് തെറ്റാണെന്ന് ഖുര്‍ ആനും , ബൈബിളും പറഞ്ഞിട്ടുണ്ടോ?

മതത്തെ കുറിച്ച് അറിവില്ലാതെ എന്തെങ്കിലും സംസാരിക്കാതിരിക്കുന്നതല്ലെ ഉത്തമം“



തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ പെട്ട മത ഭ്രാന്തന്മാരില്‍ നിന്ന് ഇതു പ്രതീക്ഷിച്ചാ മതി. എന്തായാലും കഴിഞ്ഞആഴ്ചയും ഇറാഖില്‍ 145 പേരെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിച്ച ഈ മതങ്ങള്‍ക്ക് ഇനിയും കൂടുതല്‍ പേരെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ കഴിയട്ടെ.

ബുദ്ധിയുള്ള സലീമിനു ഇങ്ങനെ ഇനിയും കൂടുതല്‍ കൂടുതല്‍ പേരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ കഴിയട്ടെ. എന്തായലും തന്നെപ്പോളുല്ലവര്‍ വസിക്കുന്ന സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് വേണ്ട. അതിനേക്കാള്‍ നല്ലത് നരകം തന്നെ.

“ആരാണ്‌ അയ്യപ്പന്‍?“ എന്നു ചോദിച്ചുകുണ്ടുള്ള പോസ്റ്റില്‍ തന്നെ തനിക്ക് വര്‍ഗ്ഗീയത വിളമ്പണമായിരുന്നോ സലീമേ. അതിനു തനിക്ക് സക്കീന വക്കിലിന്റെ പോസ്റ്റുകള്‍ ഉണ്ടായിരുന്നല്ലോ. ആന എന്നു പറയുമ്പോള്‍ ചേന എന്നു വായിക്കുന്ന താങ്കള്‍ ആദ്യം ഇത്തരം കാര്യങ്ങളില്‍ കുറച്ചു ഔചിത്യം പാലിക്കാന്‍ പഠിക്കൂ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അതുല്യേച്ചീ,
കടുത്ത വിഷയത്തിലാണല്ലോ ഇപ്പോ ഗവേഷണം!
കന്മദം = കല്ലിന്റെ മദം
ആനയ്ക്ക്‌ മദം പൊട്ടി എന്ന്‌ കേട്ടിട്ടുണ്ടാവുമല്ലോ? അതുപോലെ കല്ലിനും (കരിമ്പാറയ്ക്കും) മദവുണ്ടാവുമെന്നും അത്‌ ഒലിച്ചിറങ്ങുമെന്നും ഒരു സങ്കല്‍പ്പമോ വിശ്വാസമോ ഉണ്ട്‌. കവികളുണ്ടാക്കിയ ഒരു കള്ളമല്ലെന്ന്‌ വാദിക്കാനാണൊ എന്നറിയില്ല, ആയുര്‍വേദത്തിലും ഇങ്ങനെയൊരു സസ്യത്തെപ്പറ്റി പറയുന്നുണ്ടത്രേ. ചുരുക്കി പറഞ്ഞാല്‍, 'കാമോദ്ദീപകമായ' ഗന്ധത്തോടുകൂടിയ ഒരു ('ചൈനീസ്‌'?) പെണ്‍കൊടിയുടെ കാല്‍പ്പാദങ്ങളാവാം ആ മനോജ്‌ കെ. ജയനെക്കൊണ്ട്‌ ഇങ്ങനെ പാടിപ്പിച്ചത്‌! രചയിതാവുദ്ദേശിച്ചത്‌ ഇതേ അര്‍ത്ഥമാണെന്ന്‌ എനിക്ക്‌ തോന്നുന്നു. തോന്നല്‍ മാത്രമാണേ.

അതുല്യ said...

ശിവപ്രസാദിനു നന്ദി. എന്നാലും അല്‍പം കടന്ന കൈയ്യായി പോയി അല്ലേ ഈ രചന?

ഈ വാദമെങ്ങാനും നിരത്തീട്ട്‌... നാളെ എന്നെ ഒന്ന് വിളിച്ച്‌ നോക്കണേ ആരേലും...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അതുല്യേച്ചീ,

രചയിതാവിനെ കുറ്റം പറയാന്‍ കഴിയില്ല. സിനിമയിലെ സന്ദര്‍ഭവുമായി, നായകന്റെ മനോനിലയുമായി, ബന്ധപ്പെടുത്തി നോക്കിയാല്‍ 'ഒന്നാംതരം' രചന. പിന്നെ ആരെയും ആകര്‍ഷിക്കുന്ന എം. ജി. സാറിന്റെ സംഗീതവും, ഗന്ധര്‍വന്റെ ആലാപനവും. ഒട്ടും കുറ്റം പറയാന്‍ തോന്നുന്നില്ല.

Anonymous said...

അതുല്യ, എന്നിട്ടെന്തായി ശബരിമലക്കു പോകാന്‍ തീരുമാനിച്ചോ?. (44+11 കൊല്ലം) കഴിഞ്ഞു ചിന്തിച്ചാല്‍ പോരെ?.

എന്തൊക്കെ ചിന്തകളാണീ കുഞ്ഞു തലയില്‍!!.
ശബരിമലയില്‍ പോണം, കന്മദം എന്താന്നറിയണം.. ശ്ശ്ശ്ശോ‍ാ.

അതുല്യ said...

നന്ദുവേ വയസ്സല്ലാട്ടോ ശബരിമലയ്ക്‌ പോവാന്‍ തടസ്സം. നേരെ ആ കൊച്ചീലേ ലക്ഷ്മീലു പോയിട്ട്‌ ഈ പൊല്ലാപ്പൊന്നും എനിക്ക്‌ പറ്റൂല്ലാന്നു പറഞ്ഞ്‌, രണ്ട്‌ ദിനം കഴിഞ്ഞ്‌ എണീറ്റ്‌ വന്നാ, 25ആം വയസ്സിലും പോകാം.

എന്റെ വയസ്സൊക്കെ ഇങ്ങനെ തെങ്ങേ കെട്ടി വച്ച മൈക്കിലു പാട്ടാക്കിയാ, ഞാന്‍ വിസയില്ല്യാണ്ടെ സൗദിയിലൊട്ട്‌ വരും. പറഞ്ഞേക്കാം.

knowledge is power ?? a gain is a gain however small..right?