
ഒരു കൊച്ചു ഗ്രാമം ഒരുങ്ങുകയാണ്.. ഒരു വര്‍ഷം നീളുന്ന ഉത്സവത്തിനായി.
അര്‍ത്ഥസാന്ദ്രമായ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍, കൊല്ലത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായി മാറിയ, അഷ്ടമുടിക്കായലിന്റെ തീരത്തെ ഈ ഗ്രാമത്തിനു പറയുവാന്‍ കഥകളേറെയുണ്ട്.
അന്‍പത് കൊല്ലം മുന്‍പ് നീരാവില്‍ ഗ്രാമത്തിലെ ഏതാനം ചെറുപ്പക്കാര്‍ സംഘടിച്ചപ്പോള്‍ രൂപംകൊണ്ടതാണു പ്രകാശ് കലാ കേന്ദ്രം എന്ന പ്രസ്ഥാനം. നീരാവില്‍ പ്രദേശത്തെ ജനങ്ങളുടെ കലാവാസനകള്‍ക്കു ജീവന് നല്കുകമാത്രമായിരുന്നില്ല കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനമേഖല, ഒരു ജനതയുടെ സാംസ്കാരിക രാഷ്ട്രീയ ഇച്ഛയുടെ ശബ്ദം കൂടീയായിമാറുകയായിരുന്നു.
കൊല്ലം ജില്ലയ്യ്ക്കു പുറത്ത് ഒരു പക്ഷെ കലാകേന്ദ്രം അറിയപ്പെടുക നാടകങ്ങളിലൂടെയായിരിക്കും. ‘പെരുന്തച്ചന്’, ‘കൊഴുത്ത കാളക്കുട്ടി’, ‘പകയുടെ ഈശ്വരന്’, ‘റോബന് ദ്വീപ്’, ‘ഛായാമുഖി’, ‘ഇന്ക്വിലാബിന്റെ മക്കള്‍’ ....
അന്‍പതു വര്‍ഷം പിന്നിടുന്ന വേളയില്‍, ഈ സുവര്‍ണ്ണ ജൂബിലി ഒരുത്സവമായി മാറ്റാനൊരുങ്ങുകയാണു നീരാവിലെ ജനങ്ങളും, കൊല്ലത്തുകാര്‍ തന്നെയും..
2008 ജൂബിലി ആഘോഷപരിപാടികളുടെ വിവരത്തിനായിവിടെ ഞെക്കുക