Monday, November 20, 2006

കൊല്ലം ക്വിസ്സ്‌- 2

ഇത്തവണത്തെ ക്വിസ്സ്‌ ചോദ്യത്തിലെ വിവരണത്തിl നിന്നും ചില പ്രശസ്തരെ തിരിച്ചറിയാനാണ്‌.

1. ചവറയില്‍ ജനിച്ച്‌ കൊല്ലം എസ്‌ എന്‍ കോള്‍ജില്‍ നിന്നും സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ ഈ കവി തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളെജിലും വിമന്‍സ്‌ കോളെജിലും EKM മഹാരാജാസിലും Tly ബ്രണ്ണന്‍ കോളെജിലും അദ്ധ്യാപകനായിരുന്നിട്ടുണ്ട്‌.

2. കസ്റ്റംസ്‌ ഉദ്യോഗത്തില്‍ നിന്നും വിട്ട്‌ പുതിയൊരു മേഖല തിരഞ്ഞെടുത്ത കൃഷ്ണന്‍ നായര്‍ തൊഴില്‍ സംബന്ധമായൊരു വാഹനാപകടത്തില്‍ മരിച്ചു. ഒരു ചെറിയ ചരമക്കുറിപ്പാകേണ്ടിയിരുന്ന ഈ വാര്‍ത്ത എല്ലാ മലയാള പത്രങ്ങളും മുന്‍പേജിലെ എറ്റവും വലിയ ബ്ലോക്ക്‌ ആയാണു റിപ്പോര്‍ട്ട്‌ ചെയ്തത്‌. ആരാണിയാള്‍?

3."ഇന്നലത്തെ മഴ" എന്ന നോവല്‍ എഴുതിയ എന്‍ മോഹനന്റെ അമ്മയെ നമ്മളെല്ലാം അറിയും. കോട്ടവട്ടത്ത്‌ ഇല്ലത്തിലെ ആ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 97 വയസ്സു കണ്ടേനെ.

4. അമ്പലപ്പറമ്പിലും തെരുവോരങ്ങളിലും ഹരികഥയും സ്വന്തമായുണ്ടാക്കിയ ചില പൊടിപ്രേമ കഥയും പറഞ്ഞ്‌ ആളെ രസിപ്പിക്കുന്ന ഒരു ശുഷ്ക കലാരൂപംകൊണ്ട്‌ പറഞ്ഞ വിശ്വസാഹിത്യ രചനകളെ സാധാരണ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനാവുമെന്ന് പരീക്ഷിച്ചു തെളിയിച്ചു ഈ അസാധാരണ മനുഷ്യന്‍.

5. ആദ്യകാല കെ പി ഏ സി ശില്‍പ്പികളില്‍ ഒരാളായിരുന്ന ഇദ്ദേഹം പിന്നീട്‌ കാളിദാസ കലാകേന്ദ്രം എന്ന
സ്വന്തം സ്ഥാപനം തുടങ്ങി. സിനിമാ അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

6. മടത്തറയില്‍ പിറന്ന് പരവൂര്‍ക്കായലിലേക്ക്‌ ഒഴുകുന്ന ഒരു ആറുണ്ട്‌. ഈെ നദിയുടെ പേര്‍ കേള്‍ക്കുമ്പോള്‍ പുറന്നാട്ടുക്കാര്‍ക്ക്‌ ഒരു കള്ളനെയാണ്‌ ഓര്‍മ്മ വരുന്നത്‌!

7. ഭാഗവതരാകാന്‍ കൊതിച്ച ഈ പരവൂരുകാരന്‍ രാഷ്ട്രീയാ താല്‍പര്യങ്ങളാല്‍ കെ പി എസ്‌ സിക്ക്‌ വേണ്ടി ഒരു പിന്നണി ഗാനം ചെയ്തത്‌ ഒരു എവര്‍ ഗ്രീന്‍ ഹിറ്റ്‌ ആയതിനെ തുടര്‍ന്ന് ശ്രദ്ധ അതിലേക്കായി. പിന്നെയോ.. പിന്നണി സംഗീതത്തിന്റെ ചരിത്രമായി അദ്ദേഹം.

8. നാല്‍പ്പതു വര്‍ഷത്തോളം കൊല്ലം ബിഷപ്പായിരുന്ന ഇദ്ദേഹമാണ്‌ നഗരത്തിലെ ഏറ്റവും പ്രശസ്തമായതില്‍ ഒരു കോളെജ്‌ സ്ഥാപിച്ചതും.

11 comments:

RR said...

ഇതൊക്കെ ശരി ആണൊ എന്തോ? ആര്‍ക്കറിയാം

1. :(

2. ജയന്‍

3. ലളിതാംബിക അന്തര്‍ജ്ജനം

4. വി സാംബശിവന്‍

5. ഒ മാധവന്‍

6. ഇത്തിക്കര

7. ജി ദേവരാജന്‍

8. Dr. Jerome M. Fernandez

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദേവാ,

1. ഓ. എന്‍. വി.കുറുപ്പ്‌ സാര്‍

ബാക്കിയെല്ലാം മുകളില്‍ പറഞ്ഞ ഉത്തരങ്ങള്‍ തന്നെ. ശരിയല്ലേ?

Promod P P said...

എന്‍.മോഹനന്റെ മാതാവ്‌ ലളിതാംബിക അന്തര്‍ജനം അല്ലെ? അവര്‌ കൊല്ലംകാരി ആണോ?

കാളിദാസ കലാകേന്ദ്രം തുടങ്ങിയത്‌ ഒ.മാധവന്‍ ആണോ?

കാളിയമ്പി said...

ഉത്തരങ്ങളെല്ലാം പറഞ്ഞു പോയല്ലോ ദേവേട്ടാ..
പിന്നെ ഈ കൊല്ലം കാരീ ക്വിസ്സില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം..എന്നാലേ ഒരു രസമുള്ളൂ:)

പിന്നെ ജയന്‍ നേവിയിലായിരുന്നോ ന്നൊരു ശംശ്യം..

മുസാഫിര്‍ said...

എല്ലാ ഉത്തരവും കഴിഞ്ഞല്ലോ.പിന്നെ ജയന്‍ നേവിയില്‍ ആയിരുന്നു.

വി.സാംഭശിവന്റെ വരികള്‍
- ഭഗവാന്‍ നല്ല പ്രസാദം ചൊരിഞ്ഞു ത്രിശ്ശുരില്‍ നില്‍ക്കുന്നു.
കോട്ടയത്തെത്തിയപ്പോഴേക്കും അദ്ദേഹത്തെ അവിടത്തുകാര്‍ ഇരുത്തി.
തിരുവന്തപുരത്തുകാരോ കിടത്തിക്കളഞ്ഞു.

ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

Siju | സിജു said...

ഇതു ഞാന്‍ വന്നപ്പോഴേക്കും തീര്‍ന്നുപോയല്ലോ..
മോശമായിപ്പോയി

ദേവന്‍ said...

ആദ്യമായി ക്വിസ്സ്‌ മാസ്റ്ററുടെ ക്ഷമാപണം. ജയന്‍ നേവിയില്‍ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. ഏതോ ജയന്‍ വാര്‍ഷിക പതിപ്പ്‌/online സിനിമാ പ്രസിദ്ധീകരണം വായിച്ച ഓര്‍മ്മയിലങ്ങ്‌ കീച്ചിയതാണ്‌.

കാര്യപരിപാടിയില്‍ അടുത്തത്‌ വിശദീകരണം. യോഗി ഭായി, ലളിതാംബിക അന്തര്‍ജ്ജനം കൊല്ലത്ത്‌ കൊട്ടാരക്കരയിലാണ്‌ ജനിച്ചു വളര്‍ന്നത്‌ & കാളിദാസ കലാകേന്ദ്രം ഓ മാധവന്റെ സ്വന്തം ട്രൂപ്പ്‌ ആണ്‌. മുകേഷ്‌ സായികുമാര്‍ തുടങ്ങി പലരും അതില്‍ നായകവേഷം ചെയ്തിട്ടുണ്ട്‌.

അടുത്തതായി സമ്മാനദാന ചടങ്ങ്‌.
എട്ടിലേഴും കിറുക്രിത്യമാക്കിയ ശ്രീ. RR ന്‌ ശ്രീവല്ലഭന്‍ കോത മെമ്മോറിയല്‍ പുരസ്കാരം. ( ഹലോ..പ്രത്യേക അറിയിപ്പ്‌ അവാര്‍ഡ്‌ വേണ്ടെന്നു വയ്ക്കല്‍ ഫാഷനായ കാലമാണ്‌ . പക്ഷേ ഈ ഈ പുരസ്കാരത്തിന്‌ തിരസ്കാരം അനുവദനീയമല്ല, നമസ്കാരം)

മിച്ചം വന്ന ഒരെണ്ണം ശരിയാക്കിയ മൈനാഗന്‌ അര്‍ബന്‍ സ്റ്റാന്‍സിലാവോസ്‌ ബ്രാന്‍ഡ്‌ കശുവണ്ടിപ്പരിപ്പ്‌ (320 ഹോള്‍സ്‌) 250 ഗ്രാം രണ്ടാം സമ്മാനം.

മുന്‍പേ പറക്കുന്ന പക്ഷികള്‍ ഇരയെല്ലാം കൊത്തി തീര്‍ത്തതില്‍ ദു:ഖിതനായിരിക്കുന്ന മുന്‍ ചാമ്പ്യന്‍ സിജുവിന്‌ പ്രോത്സാഹന സമ്മാനമായി റൂബി കണ്‍ഫക്ഷണറി വടയാറ്റുകോട്ട നിര്‍മ്മിച്ച മിഠായികള്‍.

തെറ്റു തിരുത്തിയ അംബി, ബാബു മാഷ്‌, എന്നിവര്‍ക്ക്‌ പ്രത്യേക നന്ദി. ബാബു മാഷേ, സാംബശിവന്റെ ആക്ഷേപ ഹാസ്യം പ്രസിദ്ധമാണ്‌
(രാഷ്ട്രീയം, മതം, പൊങ്ങച്ചം ഒന്നിനെയും വിടുമായിരുന്നില്ല)

അമ്പീ കൊല്ലത്തുകാര്‍ക്ക്‌ പങ്കെടുക്കാന്‍ പറ്റില്ലാ എന്നു നിയമമുണ്ടാക്കിയാല്‍ അവരു പ്രതിഷേധിച്ച്‌ എഴുത്തു നിര്‍ത്തില്ലേ. അയ്യോ.

കാളിയമ്പി said...

സാംബശിവന്‍ മാസ്റ്ററേപ്പറ്റി പറഞ്ഞപ്പോ ഓര്‍മ്മ വന്നതൊന്ന്..
“അപ്സരസ്സാണെന്റെ ഡെസ്റ്റമണ്‍”
വസന്തകുമാര്‍ സാറുള്‍പ്പെടെ (വി. സാംബശിവന്റെ മകന്‍-എസ് എന്നില്‍ കെമിസ്ട്രി അധ്യാപകനാണ്) ലോകത്തുള്ള കഥാപ്രസംഗക്കാരൊക്കെ..(എല്ലാരുമില്ലേ..കെടാമന്മ്ഗലം, ചിറയ്ക്കര,.പിന്നേയുമൊത്തിരിപ്പേര്‍ അവരുടേതായ ശൈലിയുണ്ടാക്കിയതാണ്..പറവൂരുകാരെന്നെ കണ്ടാല്‍ കൊല്ലും:)) അനുകരിച്ചു നോക്കിയെങ്കിലും ..
ഒരു മേളം തന്നെ..
രണ്ടു പ്രാവശ്യം നേരിട്ടും കേട്ടിട്ടുണ്ട്.

Anonymous said...

ദേവേട്ടാ
ഇതെന്നാ പരിപാടിയാണ്? ഒരു വല്ല്യ കൊല്ലങ്കാരു മാത്രം? അതെന്നാ ബാക്കിയുള്ളോരൊന്നും കൊല്ലങ്കാരല്ലേ? അപ്പൊ ഞാനൊക്കെ എന്തു ചെയ്യും? അങ്ങു തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയൊക്കെ യുള്ളവര്‍ക്ക് എന്തു ക്ലബ് തുടങ്ങും? ആ..കേരളാ ക്ലബ് എന്ന് തുടങ്ങാല്ലേ?

എന്തായലും ഇതു ഒട്ടും ശരിയായില്ലാട്ടൊ! :(
ഈ ക്ലബ് ഞാന്‍ പൂട്ടിക്കും!!! ;)

അതുല്യ said...

കൊല്ലംകാരു ബീ ക്കെയര്‍ഫുള്‍. അതുല്യ അലിവ്‌ ഹിയര്‍!!

Siju | സിജു said...

അതുല്യ അലിവ് ഹിയര്‍ ന്നുച്ചാ എന്തൂട്ടാര്‍ത്ഥം
അതുല്യക്ക് ഇവിടെല്ലാവരോടും അലിവാണെന്നാണോ..
ഇംഗ്ലീഷ് വല്യ പിടിയില്ലാത്തോണ്ടാ..