കൊല്ലം കണ്ടവനില്ലം വേണ്ട.
_____________________________________
കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികള്‍ ഇന്‍ഡ്യയില്‍ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യ സഞ്ചാരികള്‍ രേഖപ്പെടുത്തിയിരുന്നു.ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു.ചൈനയുടെ ചക്രവര്‍ത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു.
മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളില്‍ നില നിന്ന ആ കൊല്ലം കണ്ടവര്‍ക്കു് ഇല്ലം വേണ്ടെന്നു തോന്നിയതില്‍ അത്ഭുതപ്പെടെണ്ടതില്ല.
രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അര്‍ഥം വരുന്ന കൊലു എന്ന് ശബ്ദത്തില്‍ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.
കൊല്ലം നഗരത്തിനു് കൊല്ല വര്‍ഷത്തേക്കള്‍ പഴക്കമുണ്ടു്.
എ.ഡി.825 ല്‍, ഉദയ മാര്‍ത്താണ്ടവര്‍മ്മ രാജാവു് കൊല്ലത്തു താമസിക്കുമ്പോള്‍ ഒരു പുതിയ സംവത്സരം ഏര്‍പ്പെടുത്തി എന്നും അതിനെ സൗരവര്‍ഷമായി പരിഗണിച്ചു എന്നും പറയുന്നു. എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവര്‍ഷം ആരംഭിച്ചു.
ഇന്‍ഡ്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.
ഉണ്ണു നീലി സന്ദേശത്തില്‍ പറയുന്നു."കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."
കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നില്‍ക്കും.
6 comments:
കൊല്ലം ചരിത്ര ശേഖരങ്ങളില്‍ നിന്നു്.
വേണുമാഷേ,
മാപ്പടക്കമുള്ള പോസ്റ്റിനു നന്ദി. മൈനാഗനും താങ്കളുമൊക്കെ കാര്യമായി എഴുതുന്നത് കാണുമ്പോള്‍ എന്നെങ്കിലും നമുക്കെല്ലാം കൂടി ഇതൊരു പുസ്തകമാക്കി മാറ്റി അച്ചടിച്ച് വിറ്റ് കൊല്ലത്തിനു പ്രയോജനമാകുന്ന എന്തെങ്കിലും കാര്യത്തിന് ആ പണം ഉപയോഗിക്കാമെന്ന് ഒരു തോന്നല്‍ കൂടി തുടങ്ങി.
സത്യം ദേവേട്ടാ
വേണുമാഷേ വളരേ നല്ല തപാല്‍..
തുടരുമല്ലോ.
:)informative
വളരെ നന്ദി വേണൂ,
'കൊല്ലം - സാംസ്കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ' മൂന്നാം ഭാഗം വളരെ പ്രയാസപ്പെട്ട് തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍... ദാ കെടക്കുന്നു 'സെര്‍വര്‍' മൂലവും കുത്തി. (ഇന്നലത്തെ കൊഴഞ്ഞ മഴയില്‍ കാല് തെന്നിയാണത്രേ ഈ വീഴ്ചയുണ്ടായത്!). 'വലയാകെ കെട്ടഴിഞ്ഞു' എന്ന് ലാന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഏജന്‍സിയോട് പരാതി പറഞ്ഞു. ഒരാള്‍ വന്ന് കൊറേ കുത്തിത്തിരിച്ചപ്പോള്‍ ദാ... ഇത്തിരിയൊക്കെ അനങ്ങിത്തൊടങ്ങി. മനസ്സമാധാനം പോയിരിക്കുവാരുന്നു? ശനിയാഴ്ച്ച എന്റെ 'തുടരനു' വേണ്ടി നിങ്ങള്‍ പ്രതീക്ഷിക്കുമല്ലോ, ഇപ്പോ, ദേശിങ്ങനാട് തുറന്നപ്പോള്‍ സമാധാനമായി. അനാഥമാവാതെ വേണു കാത്തു. ദീര്‍ഘായുഷ്‌മാന്‍ ഭവഃ. ഇനി 'തുടരന്‍' പോസ്റ്റുന്നത് രണ്ടുദിവസം കഴിഞ്ഞു മതിയല്ലോ. അല്ലേ കൂട്ടുകാരേ?
വേണുവേട്ടാ,
ഇതിലെ ഉള്ളടക്കം ദയവായി സ്വതന്ത്രമാക്കന്മോ?
അങ്ങിനെയായാൽ ഇത് മലയാളം വിക്കിപീഡിയയിൽ കൊല്ലം എന്ന ലേഖനത്തിൽ ചേർക്കാമായിരുന്നു
സസ്നേഹം,
അഖിൽ
Post a Comment