Tuesday, November 14, 2006

കൊല്ലം ക്വിസ്സ്‌ -1

കൊല്ലത്തല്ലാത്തവര്‍ക്ക്‌ ബോറടി വാണിംഗ്‌!

1. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കുതിരാശുപത്രിയും പൌണ്ടുമായിരുന്ന കെട്ടിടം ഇന്നും ഒരു ഗവര്‍ണ്‍മന്റ്‌ കാര്യാലയമാണ്‌, ഇന്നെന്താണത്‌?

2. പഴയ കൊല്ലം സര്‍ക്കാര്‍ സത്രം ഇപ്പോഴെന്താണ്‌?

3. വൈക്കം മുഹമ്മദ്‌ ബഷീര്‍ തടവില്‍ കിടന്ന കൊല്ലം കസ്ബ സ്റ്റേഷനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമല്ലോ. കസ്ബ എന്നാല്‍ എന്താണ്‌ അര്‍ത്ഥം?

4. ബ്രിട്ടീഷ്‌ പൌരനായിരുന്ന ലെഫ്‌. ഫ്രാന്‍സിസ്‌ ബാര്‍ക്ലേ കൊല്ലത്തു ജനിച്ചുവളര്‍ന്ന ആളാണ്‌. ഇദ്ദേഹം എങ്ങനെയാണ്‌ മരിച്ചത്‌?

5. ഡോക്ട്രിനാ ക്രിസ്താം എന്നപുസ്തകത്തിന്റെ ഒറ്റ പ്രതി മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. എന്താണ്‌ ഈ പുസ്തകത്തിന്റെ പ്രത്യേകത?

6. ബ്ലോഗ്ഗര്‍ കാളിയമ്പി തന്റെ പേരു തിരഞ്ഞെടുത്തത്‌ ചന്ദ്രന്‍ കാളി അമ്പി എന്ന സ്വാത്രന്ത്ര്യ സേനാനിയുടെ പേരില്‍ നിന്നാവണം. ചന്ദ്രന്‍ കാളിയമ്പി ഏതു പേരില്‍ കൂടുതല്‍ അറിയപ്പെട്ടു?

7. മോഹന്‍ രാജ്‌ ജെ പിള്ള, വേലു വിശ്വനാഥന്‍ എന്നിവര്‍ ഏതു പേരില്‍ കൂടുതല്‍ അറിയപ്പെടുന്നു?

8. കൊല്ലം ആസ്ഥാനമാക്കി 11ആം നൂറ്റാണ്ടില്‍ വേണാടു ഭരിച്ചിരുന്ന് ഒരു വംശം യാദവരായിരുന്നെന്ന് വിശ്വാസമുണ്ട്‌. ആരാണിവര്‍?

24 comments:

Shiju said...

ഒരെണ്ണത്തിന്റെ പോലും ഉത്തരം അറിയില്ലല്ലോ ദേവേട്ടാ.

അതുല്യ said...

ഗുളിക പോരാ...
ഷോക്ക്‌ തന്നെ വേണം.

അതുല്യ said...

കൊല്ലത്തുള്ളവര്‍ക്ക്‌ കണക്കറിയോന്ന് നോക്കട്ടെ...

123456789

ഈ നമ്പറുകള്‍ കൂട്ടുകയോ കിഴിയ്കുകയോ ഒക്കെ ചെയ്ത്‌, ആകെ തുക 100 ആക്കണം. പക്ഷെ 123456789 എന്ന ഓര്‍ഡറില്‍ തന്നെയാവണം. അതായത്‌..1 + 2 - 3 x 4 + 5 എന്ന പോലെ..

യുവര്‍ റ്റൈം സ്റ്റാര്‍ട്ട്സ്‌ നൗ. 5 മിനിറ്റില്‍ കൂടുതല്‍ സമയം എടുക്കുന്ന എന്റ്രി പരിഗണിയ്കുന്നതല്ലാ.

ദേവനു. എന്റെ മൊബൈല്‍ നമ്പ്ര് മാറി.

ദേവന്‍ said...

ഞാന്‍ ഉണ്ണാന്‍ പോയപ്പോഴേക്ക്‌ ക്വിസ്സ്‌ മാസ്റ്ററുടെ കസേര അടിച്ചു മാറ്റിയോ?

1+2+3-4+5+6+78+9=100

അതുല്യ said...

ഇനിയും കോമ്പിനേഷനുണ്ടെങ്കില്‍ പോരട്ടെ..

കാളിയമ്പി said...

ഒരു ക്വിസ്സിനിടയ്ക്ക് മറ്റൊരെണ്ണം പറ്റൂല്ല അതുല്യച്ചേച്ചിയേ..ഫൌളാണേ..ഫൌളാണേ..

ഇതിന്റെ ഉത്തരങ്ങളറിയാവുന്നവരുണ്ടെങ്കീ പോരട്ട്..

എന്തുവാ..എല്ലാരും വന്നുത്തരം പറയെന്നേ. ..
(ഇങ്ങനൊര് കാളിയമ്പിയുമുണ്ടായിരുന്നോ ദേവേട്ടാ..എന്റെ ജീ കേ മഹാ മോശം..ആരുമറിയണ്ടാ പോട്ട്..പോട്ട്)

evuraan said...

ക്വിസ്സ് ചോദ്യങ്ങള്‍ മാത്രമേയൊള്ളോ? ഉത്തരങ്ങള്‍ എവിടെ ദേവാ?

ഉമേഷ്::Umesh said...

കൂട്ടലും(+) കിഴിക്കലും(-) മാത്രം ഉപയോഗിച്ചാല്‍ അതുല്യയുടെ ചോദ്യത്തിനു 12 ഉത്തരങ്ങളുണ്ടു്.

1 : +1+2+3-4+5+6+78+9 = 100
2 : +1+2+34-5+67-8+9 = 100
3 : +1+23-4+5+6+78-9 = 100
4 : +1+23-4+56+7+8+9 = 100
5 : +12+3+4+5-6-7+89 = 100
6 : +12+3-4+5+67+8+9 = 100
7 : +12-3-4+5-6+7+89 = 100
8 : +123+4-5+67-89 = 100
9 : +123+45-67+8-9 = 100
10 : +123-4-5-6-7+8-9 = 100
11 : +123-45-67+89 = 100
12 : -1+2-3+4+5+6+78+9 = 100

ഗുണിക്കല്‍ കൂടി (*) ഉപയോഗിച്ചാല്‍ മൊത്തം 115 ഉത്തരങ്ങള്‍:

1 : +1+2+3+4+5+6+7+8*9 = 100
2 : +1+2+3-4+5+6+78+9 = 100
3 : +1+2+3-4*5+6*7+8*9 = 100
4 : +1+2+3-45+67+8*9 = 100
5 : +1+2+3*4-5-6+7+89 = 100
6 : +1+2+34-5+67-8+9 = 100
7 : +1+2+34*5+6-7-8*9 = 100
8 : +1+2-3*4+5*6+7+8*9 = 100
9 : +1+2-3*4-5+6*7+8*9 = 100
10 : +1+2*3+4+5+67+8+9 = 100
11 : +1+2*3+4*5-6+7+8*9 = 100
12 : +1+2*3-4-5+6+7+89 = 100
13 : +1+2*34-56+78+9 = 100
14 : +1+23-4+5+6+78-9 = 100
15 : +1+23-4+56+7+8+9 = 100
16 : +1+23-4-5+6+7+8*9 = 100
17 : +1+23*4+5-6+7-8+9 = 100
18 : +1+23*4-5+6+7+8-9 = 100
19 : +1+234-56-7-8*9 = 100
20 : +1-2+3+45+6+7*8-9 = 100
21 : +1-2+3*4+5+67+8+9 = 100
22 : +1-2+3*4*5+6*7+8-9 = 100
23 : +1-2+3*4*5-6+7*8-9 = 100
24 : +1-2-3+4*5+67+8+9 = 100
25 : +1-2-3+45+6*7+8+9 = 100
26 : +1-2-3+45-6+7*8+9 = 100
27 : +1-2-3+45-6-7+8*9 = 100
28 : +1-2-34+56+7+8*9 = 100
29 : +1-2*3+4*5+6+7+8*9 = 100
30 : +1-2*3-4+5*6+7+8*9 = 100
31 : +1-2*3-4-5+6*7+8*9 = 100
32 : +1-23+4*5+6+7+89 = 100
33 : +1-23-4+5*6+7+89 = 100
34 : +1-23-4-5+6*7+89 = 100
35 : +1*2+3+4*5+6+78-9 = 100
36 : +1*2+3+45+67-8-9 = 100
37 : +1*2+3-4+5*6+78-9 = 100
38 : +1*2+3*4+5-6+78+9 = 100
39 : +1*2+34+5+6*7+8+9 = 100
40 : +1*2+34+5-6+7*8+9 = 100
41 : +1*2+34+5-6-7+8*9 = 100
42 : +1*2+34+56+7-8+9 = 100
43 : +1*2-3+4-5+6+7+89 = 100
44 : +1*2-3+4*5-6+78+9 = 100
45 : +1*2*3+4+5+6+7+8*9 = 100
46 : +1*2*3-4+5+6+78+9 = 100
47 : +1*2*3-4*5+6*7+8*9 = 100
48 : +1*2*3-45+67+8*9 = 100
49 : +1*2*3*4+5+6+7*8+9 = 100
50 : +1*2*3*4+5+6-7+8*9 = 100
51 : +1*2*3*4-5-6+78+9 = 100
52 : +1*2*34+56-7-8-9 = 100
53 : +1*23+4+5+67-8+9 = 100
54 : +1*23-4+5-6-7+89 = 100
55 : +1*234+5-67-8*9 = 100
56 : +12+3+4+5-6-7+89 = 100
57 : +12+3-4+5+67+8+9 = 100
58 : +12+3*4+5+6+7*8+9 = 100
59 : +12+3*4+5+6-7+8*9 = 100
60 : +12+3*4-5-6+78+9 = 100
61 : +12+3*45+6*7-89 = 100
62 : +12+34+5*6+7+8+9 = 100
63 : +12+34-5+6*7+8+9 = 100
64 : +12+34-5-6+7*8+9 = 100
65 : +12+34-5-6-7+8*9 = 100
66 : +12-3+4*5+6+7*8+9 = 100
67 : +12-3+4*5+6-7+8*9 = 100
68 : +12-3-4+5-6+7+89 = 100
69 : +12-3-4+5*6+7*8+9 = 100
70 : +12-3-4+5*6-7+8*9 = 100
71 : +12*3-4+5-6+78-9 = 100
72 : +12*3-4-5-6+7+8*9 = 100
73 : +12*3-4*5+67+8+9 = 100
74 : +123+4-5+67-89 = 100
75 : +123+4*5-6*7+8-9 = 100
76 : +123+45-67+8-9 = 100
77 : +123-4-5-6-7+8-9 = 100
78 : +123-45-67+89 = 100
79 : -1+2+3+4*5-6-7+89 = 100
80 : -1+2+3+4*5*6-7-8-9 = 100
81 : -1+2+34*5-6+7-8*9 = 100
82 : -1+2+34*5-6-7*8-9 = 100
83 : -1+2-3+4+5+6+78+9 = 100
84 : -1+2*3+4*5+6+78-9 = 100
85 : -1+2*3+45+67-8-9 = 100
86 : -1+2*3-4+5*6+78-9 = 100
87 : -1+2*3*4+5*6+7*8-9 = 100
88 : -1+23*4+5-6-7+8+9 = 100
89 : -1+23*4+56-7*8+9 = 100
90 : -1+23*4-5+6+7-8+9 = 100
91 : -1+23*4-56+7*8+9 = 100
92 : -1+23*4-56-7+8*9 = 100
93 : -1-2+3*4*5+6*7-8+9 = 100
94 : -1-2*3+4+56+7*8-9 = 100
95 : -1-2*3*4+56+78-9 = 100
96 : -1-23*4+5*6*7-8-9 = 100
97 : -1*2+3+4+5-6+7+89 = 100
98 : -1*2+3+4+5*6+7*8+9 = 100
99 : -1*2+3+4+5*6-7+8*9 = 100
100 : -1*2+3-4+56+7*8-9 = 100
101 : -1*2+3*4+5+6+7+8*9 = 100
102 : -1*2+34+5-6+78-9 = 100
103 : -1*2+34-5-6+7+8*9 = 100
104 : -1*2+34*5-67+8-9 = 100
105 : -1*2-3+4*5+6+7+8*9 = 100
106 : -1*2-3-4+5*6+7+8*9 = 100
107 : -1*2-3-4-5+6*7+8*9 = 100
108 : -1*2-34+5+6*7+89 = 100
109 : -1*23+4+5+6*7+8*9 = 100
110 : -1*234+5*67+8-9 = 100
111 : -12+34+5-6+7+8*9 = 100
112 : -12-3-4+5+6*7+8*9 = 100
113 : -12*3-4*5+67+89 = 100
114 : -123+45*6-7*8+9 = 100
115 : -123-4+5*6*7+8+9 = 100

ഏറ്റവും കുറച്ചു ചിഹ്നങ്ങള്‍ (3)മതിയായതു്

123-45-67+89 = 100

ഞാനും സിബുവും സന്തോഷും ആദിത്യനും കൂടി കുറച്ചു കാലം മുമ്പു് ഈ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ടാണു് ഈ റെഡിമെയ്ഡ് ഉത്തരം.

അതുല്യ said...

ഇന്നലെ പറയണമ്ന്ന് കരുതിയതാണു. ഉമേശന്‍ മാശിനു പ്രവേശനമില്യാന്ന്. കണക്കിന്റെ ഒരു കളിയ്കും --- ബ്ലാങ്കറ്റ്‌ ബ്ലോക്കിംഗ്‌ റ്റു മി.ഉമേശന്‍ മാശു.

ഉമേഷ്::Umesh said...

അയ്യോ മറന്നു. സിദ്ധാര്‍ത്ഥനും ഉണ്ടായിരുന്നു. മൂപ്പരാണു ചോദ്യ്യം ചോദിച്ചതു്.

എല്ലാവരും പേപ്പറില്‍ എഴുതിക്കൂട്ടി രണ്ടു മൂന്നുത്തരങ്ങള്‍ വീതം കണ്ടുപിടിച്ചു. അപ്പോള്‍ സിബുവിന്റെ ചോദ്യം-ഏറ്റവും കുറച്ചു ചിഹ്നങ്ങള്‍ ഏതിനു്? അതു ഞാന്‍ കണ്ടുപിടിച്ചു.

അടുത്ത പ്രശ്നം എല്ല്ലാ ഉത്തരങ്ങളും കണ്ടുപിടിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക എന്നതായിരുന്നു. ഞാനും സിബുവും എഴുതി. സിബുവിന്റെ ഈ പേള്‍ പ്രോഗ്രാം അടിപൊളി. എന്റേതു് അതിന്റെ ചെരിപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും യോഗ്യമല്ല.

sub recur
{
  my ($i, $str) = @_;

  if ($i == 10) {
    print "$str\n" if (eval($str) == 100);
    return;
  }

  foreach $op ("", "+", "-", "*") {
    recur($i+1, "$str$op$i") if !($i == 1 && $op =~ /\+\*/);
  }
}

recur(1, "");

Siju | സിജു said...

ഉമേഷേട്ടാ..
ഈ ഉത്തരങ്ങളെല്ലാം കണ്ടുപിടിക്കാന്‍ എളുപ്പ വഴിയെന്തെങ്കിലുമുണ്ടോ..
അതോ കുത്തിയിരുന്നു ഓരോന്നായി ചെയ്തു നോക്കണോ..

Siju | സിജു said...

കമന്റിട്ടതിനു ശേഷമാണ് അടുത്ത കമന്റ് കണ്ടത്
അതു കൊണ്ട് ഇതിനു മുമ്പത്തെ കമന്റ് നിഷ്ക്കരുണം പിന്‍‌വലിച്ചിരിക്കുന്നു

ദേവന്‍ said...

ഉത്തരം റെഡിയാക്കി കഴുക്കോലില്‍ തൂക്കിയിട്ടുണ്ട്‌ ഏവൂരാനേ, പക്ഷേ എന്റെ എട്ടു ചോദ്യവും എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക്‌ ഒരു ദിവസം കൂടി ക്വിസ്സ്‌ ഓപ്പണാക്കി വയ്ക്കാം എന്നു കരുതി. അതിനിടെ കഷ്ടം തോന്നി ആരെങ്കിലും മൈന്‍ഡ്‌ ചെയ്താലോ.

അതുല്യ said...

ദേവഗുരുവേ... ഞാനെത്‌ പ്രായശ്ചിത്തം...........

ദേവന്‍ said...

പ്രായം കണക്കിലെടുത്ത്‌ പ്രായശ്ചിത്തത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു വില്‍സേ. സോറി വല്‍സേ.

Siju | സിജു said...

ചില ഉത്തരങ്ങള്‍, ശരിയാവണമെന്നില്ല
2. പഴയ സര്‍ക്കാര്‍ സത്രം ഇപ്പോള്‍ വിനോദ സ്ഞ്ചാരകേന്ദ്രമാണ്. പിക്നിക് വില്ലേജ്
4. ബാര്‍ക്ലേ ശ്വാസകോശത്തില്‍ വെടിയേറ്റ് മരിച്ചു
6. കടക്കല്‍ മന്ത്രി
7. മോഹന്‍ രാജ് പിള്ള എന്നത് ബിസ്കറ്റ് രാജാവ് രാജന്‍ പിള്ള (വേലു വിശ്വനാഥനു വേറെ പേരുണ്ടോ)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഒരുത്തരം കൂടി എനിക്കറിയാം.
'ഡോക്ട്രീനാ ക്രിസ്ത' പതിനാറ്‌ പുറങ്ങള്‍ മാത്രമുള്ള പുസ്തകമാണ്‌. കേരളത്തില്‍ (ഒരുപക്ഷെ ഭാരതത്തിലും)ആദ്യമായി ഒരു പുസ്തകം അച്ചടിക്കപ്പെട്ടത്‌ കൊല്ലത്തായിരുന്നു. 1578-ല്‍. ഇത്‌ 'തമിഴ്‌' ഭാഷയിലാണ്‌ എഴുതപ്പെട്ടത്‌. (വൈകിയതില്‍ ഖേദിക്കുന്നു. സിജുവിനു മുമ്പേ ബ്ലോഗിലെത്താന്‍ പറ്റിയില്ല. ഇനിയിപ്പോ ആ സമ്മാനം - ചിന്നക്കട വഴി ചാമക്കടയിലെത്തി സിജു വാങ്ങിക്കുമല്ലോ എന്നൊരു സങ്കടവും എനിക്കുണ്ട്‌, ദേവന്‍!)

ദേവന്‍ said...

സിജു ഒരെണ്ണമൊഴിച്ച്‌ എല്ലാം ശരിയാക്കിയിട്ടുണ്ട്‌.
ഇന്ന് വിനോദസഞ്ചാരികളുടെ താമസസ്ഥലമായിരിക്കുന്നത്‌ പഴയ റസിഡന്റ്‌ സായിപ്പിന്റെ വസതിയാണ്‌ (ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിനോട്‌ ചേര്‍ന്ന്) ഹിന്റ്‌: കൊല്ലം സത്രം കടന്നു പോയ റെയില്വേ സ്റ്റേഷനില്‍ നിന്നും കാണാവുന്നൊരു സ്റ്റേഷനാണ്‌.
മൈനാഗന്‍ പറഞ്ഞതും ശരി. ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ (തമിഴ്‌) അച്ചടിക്കപ്പെട്ട പുസ്തകമാണത്‌), പേരു കേട്ടാല്‍ തോന്നില്ലെങ്കിലും!

രാജ് said...

ഓഫ് (പക്ഷെ റെസിസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.)

സിബു ഇങ്ങനെയാണെങ്കില്‍ പേളില്‍ കവിതയെഴുതും. ഉഗ്രന്‍.

Cibu C J (സിബു) said...

ഉമേഷേ.. നിര്‍ത്തറാ... ഇതൊരു റൌണ്ട്‌ കഴിഞ്ഞതല്ലേ :)

ദേവന്‍ said...

1. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കുതിരാശുപത്രിയും പൌണ്ടുമായിരുന്ന കെട്ടിടം ഇന്നും ഒരു ഗവര്‍ണ്‍മന്റ്‌ കാര്യാലയമാണ്‌, ഇന്നെന്താണത്‌?
Armed Reserve Police Camp

2. പഴയ കൊല്ലം സര്‍ക്കാര്‍ സത്രം ഇപ്പോഴെന്താണ്‌?
East Police Station

3. വൈക്കം മുഹമ്മദ്‌ ബഷീര്‍ തടവില്‍ കിടന്ന കൊല്ലം കസ്ബ സ്റ്റേഷനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമല്ലോ. കസ്ബ എന്നാല്‍ എന്താണ്‌ അര്‍ത്ഥം?
Kasba= Hamlet

4. ബ്രിട്ടീഷ്‌ പൌരനായിരുന്ന ലെഫ്‌. ഫ്രാന്‍സിസ്‌ ബാര്‍ക്ലേ കൊല്ലത്തു ജനിച്ചുവളര്‍ന്ന ആളാണ്‌. ഇദ്ദേഹം എങ്ങനെയാണ്‌ മരിച്ചത്‌?
അഫ്ഘാന്‍ യുദ്ധസമയത്ത്‌ വെടിയേറ്റു മരിച്ചു.
സമ്മാനം- സുപ്രീം ബേക്കേര്‍സില്‍ നിന്നും ഒരു ഉണ്ണിയപ്പം. അര്‍ഹനായത്‌ സിജു.

5. ഡോക്ട്രിനാ ക്രിസ്താം എന്നപുസ്തകത്തിന്റെ ഒറ്റ പ്രതി മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. എന്താണ്‌ ഈ പുസ്തകത്തിന്റെ പ്രത്യേകത?

ഡോക്ട്രിനാ ക്രിസ്താം - ശരിയായ പേര്‍ "തമ്പിരാന്‍ വണക്കം" ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ അച്ചടിക്കപ്പെട്ട പുസ്തകമാണ്‌. ബ്ലോക്ക്‌ പ്രിന്റ്‌ ചെയ്ത ചിത്രം അടക്കം 16 പേജുള്ള ഈ പുസ്തകം joao de faria എന്ന പോര്‍ച്ചുഗീസുകാരന്‍ കൊല്ലത്ത്‌ അച്ചടിച്ചു. സമ്മാനം ഗുരുപ്രസാദിലെ മസാല ദോശ. കിട്ടിയത്‌ മൈനാഗന്‌.

6. ബ്ലോഗ്ഗര്‍ കാളിയമ്പി തന്റെ പേരു തിരഞ്ഞെടുത്തത്‌ ചന്ദ്രന്‍ കാളി അമ്പി എന്ന സ്വാത്രന്ത്ര്യ സേനാനിയുടെ പേരില്‍ നിന്നാവണം. ചന്ദ്രന്‍ കാളിയമ്പി ഏതു പേരില്‍ കൂടുതല്‍ അറിയപ്പെട്ടു?

കടയ്ക്കല്‍ മന്ത്രി. സമ്മാനം സിജുവിന്‌. റമ്മീസ്‌ ഹോട്ടലിലിലെ ബിരിയാണിച്ചായ.

ചന്ദ്രന്‍ കാളിയമ്പിയും നമ്മുടെ അമ്പിയുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ശ്രീമതി ഡാലി അധികമാരും കേട്ടിട്ടില്ലാത്ത കടയ്ക്കല്‍ വിപ്ലവത്തെക്കുറിച്ചും ചന്ദ്രന്‍ കാളിയമ്പിയെക്കുറിച്ചും ഒരു ലേഖനം അടുത്ത വെക്കേഷന്‍ കാലത്ത്‌ എഴുതാമെന്നേറ്റ വിവരം സസസന്തോഷം വിളംബരം ചെയ്തുകൊള്ളുന്നു. ഡാലിക്കും ചേട്ടായിക്കും തെന്മലയിലെ വന്മലകളില്‍ വിളയുന്ന കുളമാങ്ങാ ഒരു കിലോ.

7. മോഹന്‍ രാജ്‌ ജെ പിള്ള, വേലു വിശ്വനാഥന്‍ എന്നിവര്‍ ഏതു പേരില്‍ കൂടുതല്‍ അറിയപ്പെടുന്നു?
യഥാക്രമം ബ്രിട്ടാനിയ രാജന്‍പിള്ള, പാരീസ്‌ വിശ്വനാഥന്‍.

അര സമ്മാനം സിജുവിന്‌. അര ഗ്ലാസ്‌ അരിഷ്ടം. എഡിസന്‍ വൈദ്യര്‍ നിര്‍മ്മിച്ചത്‌.

8. കൊല്ലം ആസ്ഥാനമാക്കി 11ആം നൂറ്റാണ്ടില്‍ വേണാടു ഭരിച്ചിരുന്ന് ഒരു വംശം യാദവരായിരുന്നെന്ന് വിശ്വാസമുണ്ട്‌. ആരാണിവര്‍?
കൂപക രാജവംശം. ഇക്കാലത്ത്‌ വേണാട്‌ തമിഴ്‌ നാടിന്റെ ഭാഗം കൂടി ചേര്‍ത്താണ്‌ അതിരു തിരിച്ചിരുന്നത്‌.

സമ്മാനം ഫയല്‍വാന്‍ ഹോട്ടലിലെ ഫയല്‍വാന്‍ സ്പെഷല്‍ മട്ടണ്‍ ചാപ്സും പൊറോട്ടയും. ഉത്തരം ആരും പറയാത്തതുകൊണ്ട്‌ നൂറിന്റെ പ്രോഗ്രാം എഴുതിയ സിബുവിനു സമ്മാനിക്കുന്നു. (നമുക്കു പേള്‍ എന്നു പറഞ്ഞാല്‍ ബഹറിനികള്‍ കടലില്‍ മുങ്ങിയെടുക്കുന്ന ചിപ്പിയുടെ ഉള്ളിലെ മണിയെന്നും CGI എന്നു പറഞ്ഞാല്‍ പാസ്പോര്‍ട്ട്‌ പുതുക്കി തരുന്ന ഉദ്യോഗസ്ഥന്‍ എന്നുമേ അറിയൂ, പക്ഷേ ബാക്കിയുള്ളവര്‍ പറഞ്ഞിട്ടു സംഭവം ഉഗ്രനാണെന്നു മനസ്സിലായി)

Mubarak Merchant said...

ദേവഗുരു,
Kasba= Hamlet.
അപ്പൊ Hamlet ന്റെ മലയാളമെന്താ?
പിന്നെ,
എറണാകുളത്തെ കസ്ബാ പോലീസ് സ്റ്റേഷനു മുന്നില്‍ cusba എന്നാണ് എഴുതിക്കണ്ടത്. ശരിയേത്? അര്‍ത്ഥമെന്ത്? പറഞ്ഞുതന്നാലും.

Siju | സിജു said...

ദേവേട്ടാ..
അടുത്ത പ്രാവശ്യം കൊല്ലത്തു പോകുമ്പോള്‍ ഞാന്‍ ഉണ്ണിയപ്പവും ബിരിയാണിച്ചായയും അരിഷ്ടവും പോയി വാങ്ങി കഴിച്ചോളാം. പക്ഷേ കാശ് ദേവേട്ടന്‍ കൊടുത്തോളുമോ. അതോ ഒടുക്കം ഞാന്‍ എഡിസണ്‍ വൈദ്യരുടെ വൈദ്യശാലയിലിരുന്നു കഷായത്തിനരക്കേണ്ടി വരുമോ..

ദേവന്‍ said...

ഇക്കാസേ,
കസ്ബ അറബി വാക്കാണ്‌ ഉര്‍ദുവിലും ഉണ്ട്‌. ആംഗലേയം അല്ലാത്തതുകാരണം ഓരോരുത്തര്‍ ഓരോ രീതിയില്‍ എഴുതുന്നതാവും. അറബികള്‍ kasbah എന്നാണ്‌ എഴുതാറ്‌.

ഹാംലറ്റിന്റെ മലയാളം ഒറ്റപ്പദം അറിഞ്ഞൂടാ (അല്ലെങ്കില്‍ ആദ്യമേ അതെഴുതിയേനെ.) വന്നുകയറിയവരുടെ ചെറു പട്ടണം, വരത്തന്‍ കോളനി. പുത്തന്‍ കവല എന്നൊക്കെ വേണേല്‍ പറയാം.

സിജു വഞ്ചിച്ചാലും ഞാന്‍ ആരെയും പറ്റിക്കില്ല. സമ്മാനം എന്റെ കാശുമുടക്കില്‍ തന്നെ!