Sunday, October 26, 2008

കൊല്ലം - ചിത്രങ്ങള്‍

കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍. കാനായി കുഞ്ഞിരാമനായിരുന്നു പ്രധാന ശില്പി. കെ.സി.എസ്. പണിക്കരുടെ കലാപീഠത്തിനു നല്‍കിയ ഒരു പ്രോജക്ടിന്റെ ഭാഗമായി ആണ് ഈ ശില്പങ്ങള്‍ നിര്‍മ്മിച്ചത്.കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍ - മറ്റൊരു വീക്ഷണം.കൊല്ലം മണിമേട (ക്ലോക്ക് ടവര്‍).
ചിന്നക്കടയില്‍ സ്ഥിതി ചെയ്യുന്നു. പട്ടണത്തിലെ പൊതുജനങ്ങളാല്‍ നിര്‍മ്മിച്ച് കൊല്ലം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആയിരുന്ന ഉണിച്ചക്കം വീട്ടില്‍ കെ ജി പരമ്വേശ്വരന്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചതാണ്‌ ഈ മണിമേട. "രാജ്യസേവാ നിരതന്‍ കെ ജി പരമേശ്വരന്‍ പിള്ള ക്ലോക്ക് ടവര്‍, പൊതുജനങ്ങള്‍ നിര്‍മ്മിച്ചത് - 1944-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിലെ ക്ലോക്കുകള്‍ ബിലാത്തിയില്‍ നിര്മ്മിച്ചതാണ്‌.കൊല്ലം പബ്ലിക് ലൈബ്രറി - പ്രപഞ്ചത്തിനുള്ളിലെ കൊച്ചൊരു പ്രപഞ്ചംനെഹ്രു പാര്‍ക്ക് (ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്ക്)നെഹ്രു പാര്‍ക്കിലെ അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.
അമ്മയും കുഞ്ഞും - പിന്‍‌വശംനെഹ്രു പാര്‍ക്കിനു മുന്‍പിലെ നെഹ്രു പ്രതിമ.അതിനടുത്തായി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഡിഫി സ്ഥാപിച്ചുനല്‍കിയ പ്രതിമ. ശന്തനു നിര്‍മ്മിച്ചത്.കൊല്ലം ടൌണ്‍ ഹാളിനു മുന്‍പില്‍ - സി. കേശവന്റെ പ്രതിമ. (2008-ല്‍ സ്ഥാപിച്ചത്).പീരങ്കി മൈതാനത്തില്‍ - അയ്യങ്കാളി പ്രതിമ. അയ്യങ്കാളി പെരിനാട് കലാപം സമാധാനപരമായി അവസാനിപ്പിച്ചത് ഇവിടെയാണ്.ആരുടെയൊക്കെ അല്മാ മാറ്റര്‍? കൊല്ലം എസ്.എന്‍. (മെന്‍സ്) കോളെജ്എസ്.എം.പി. പാലസ് (ശ്രീ മൂലം തിരുനാള്‍ ശഷ്ട്യബ്ദി സ്മാരക മെമ്മോറിയല്‍ - 1910-ല്‍ സ്ഥാപിച്ച ഈ കെട്ടിടം ഇന്ന് തമിഴ് / ഇക്കിളി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയ്യെറ്റര്‍ ആണ്). വലതുവശത്താണ് (യഥാക്രമം) വൈ.എം.സി.എ, കറന്റ് ബുക്സ് എന്നിവ.

9 comments:

Mohanam said...

ഹിതെന്തേ ആരും തേങ്ങാ ഉടച്ചില്ലേ....

എന്നാ ദാ... പിടിച്ചോ.....

(((((((ഠേ........))))))))))))))))))))))


എന്നെ വീണ്ടും നാട്ടില്‍ എത്തിച്ചതിനു നന്ദി....

മാണിക്യം said...

എന്റെ കൊല്ലം!
ചിത്രങ്ങള്‍ കണ്ടപ്പോള്‍
ഒരു വലിയ സന്തോഷം ...
നാട്ടില്‍ എത്തുമ്പോള്‍ കാണാം ...

Lathika subhash said...

ഹായ് കൊള്ളാം!
നല്ല കൊല്ലം!
കൊല്ലംകാര്‍ക്കെല്ലാം നന്ദി.

Linq said...

hi i saw your post on our site www.linq.in which featured in the top 10 recently added blogs. We at linq locate the best of indian blog posts and list them in order of popularity. To know your blog statistics please Click here.

There are various tools offered by us to popularize blogs and make monetary benefits out of it.

Alpesh
alpesh@linq.in

Dr.Jishnu Chandran said...

njaanum kollathukaaranaanu.. ee blogil ezhuthanam enu thalparymund..

ഗൗരി നന്ദന said...

ഞാനും കൊല്ലം കാരിയാണ് കേട്ടോ?ഇപ്പോള്‍ കൊച്ചിയില്‍ ഉപജീവനാര്‍ത്ഥം കഴിയുന്നു.
ഈ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.മെന്‍സ് കോളേജ് -ഞാന്‍ കണ്ടിട്ടില്ലായിരുന്നു.എന്‍റെ അച്ഛന്‍ പഠിച്ച കോളേജ് ആണ്.

വളരെ നന്ദി.....

ചാർ‌വാകൻ‌ said...

കൊല്ലമെന്നത് പട്ടണം ​മാത്രമല്ല.അഷ്ടമുടിയും ,പെരിനാടും ,മലനടയും
ചേര്‍ന്നതാണ്.ചരിത്രത്തില്‍ കൊല്ലവര്‍ഷത്തിന്റെ പ്രാധാന്യം രേഖപെടുത്താന്-
എത്രയോ ബിം ബങ്ങള്‍.കൊല്ലം കണ്ടവനില്ലം വേണ്ടന്നുപറയാന്‍
അത്രമാത്രം കാഴ്ചകള്‍ കൊല്ലത്തുണ്ട്.

മൂര്‍ത്തി said...

നന്ദി സിമി....

ദുശ്ശാസ്സനന്‍ said...

ഹോ. മനുഷ്യനെ വെറുതെ വിഷമിപ്പിച്ചു. ഇപ്പ കൊല്ലത്ത് പോണം. ങ്ങീ ങ്ങീ

b d w, please enable share buttons so that we can share it in FB