Saturday, January 26, 2008

അഷ്ടമുടിക്കായല്‍ കാഴ്ചകള്‍

അഷ്ടമുടിക്കായലിന്റെ രണ്ടു ഭാഗത്തുനിന്നുമുള്ള കാഴ്ചകള്‍. പെരുമണ്‍ ഭാഗത്തുനിന്നും മണ്‍‌റോത്തുരുത്ത് ഭാഗത്തു നിന്നും.

മണ്‍ട്രോത്തുരുത്ത് മുനമ്പ്

ദേ ഒരാള്‍ വള്ളം തോളിലേറ്റി വെള്ളത്തിലൂടെ നടന്ന് പോകുന്നു.

ഒന്നു തുഴഞ്ഞു നോക്കിയാലോ?

അഷ്ടമുടിക്കായലിലെ അല്ലിമലര്‍ തോണിയിലെ...

അഷ്ടമുടിക്കായലില്‍ നിന്നും പെരുമണ്‍ പാലത്തിന്റെ ഒരു ദൃശ്യം.

സരോവരം റിസോര്‍ട്ടില്‍ നിന്നും ഒരു ദൃശ്യം.

കാക്കത്തുരുത്ത്

പെരുമണ്‍ മുനമ്പ്

29 comments:

ദിലീപ് വിശ്വനാഥ് said...

അഷ്ടമുടിക്കായലിന്റെ രണ്ടു ഭാഗത്തുനിന്നുമുള്ള കാഴ്ചകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊല്ലം കണ്ടവനില്ലം വേണ്ടെന്നു പറയുന്നത് ശരി തന്നാ.ഇതൊക്കെ കണ്ടാല്‍ അവിടെ താമസമാക്കാനേ തോന്നൂ.

കലക്കന്‍ പടങ്ങള്‍

നാടോടി said...

നല്ല പടങ്ങള്‍
പെരുമണ്‍ എന്നു കേള്‍ക്കുമ്പോളുള്ള പേടി കുറഞ്ഞു കിട്ടി....

Typist | എഴുത്തുകാരി said...

പടങ്ങള്‍ കണ്ടിട്ടു കൊതിയാവുന്നു.പോകാം എപ്പഴെങ്കിലും.

ഹരിത് said...

:) നല്ല ഫോട്ടോസ്.

Mubarak Merchant said...

ഒന്നും നാലും ലാസ്റ്റും പടങ്ങള്‍ സൂപ്പേര്‍ബ്. :)

അഭിലാഷങ്ങള്‍ said...

ഉഷാ ഉതുപ്പ് പാടിയ പോലെ:

“എന്റെ കേരളം.. എത്ര സുന്ദരം...
എന്റെ കേരളം.. എത്ര സുന്ദരം...“

നല്ല പടങ്ങള്‍ മാഷേ..

റിയലി നൊസ്‌റ്റാള്‍ജിക്ക്..

അനില്‍ശ്രീ... said...

പണ്ടൊക്കെ കോട്ടയത്ത് നിന്നു അമ്മ വീടായ പരവൂരിലേക്ക് ട്രെയിനില്‍ പോകുമ്പോള്‍ കണ്ടിരുന്ന , മണ്‍‌ട്രോതുരുത്തും അവിടുത്തെ ചെറിയ റെയില്‍‌വേ സ്റ്റേഷനും ഓര്‍ക്കുന്നു. പിന്നെ അഷ്ടമുടികായലും പെരുമണ്‍ പാലവും മറക്കാന്‍ പറ്റില്ല.

നല്ല പാടങ്ങള്‍

Sanal Kumar Sasidharan said...

സുന്ദരന്‍ കാഴ്ചകള്‍ :)

krish | കൃഷ് said...

വെള്ളവും വള്ളവും.. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

പ്രയാസി said...

നല്ല ചിത്രങ്ങള്‍..:)

Gopan | ഗോപന്‍ said...
This comment has been removed by the author.
Gopan | ഗോപന്‍ said...

മാഷേ..
പടങ്ങള്‍ എല്ലാം നന്നായി..
വള്ളം തോളിലേറ്റി നടക്കുന്നത് ആദ്യമായാണ് കാണുന്നത്.. :-)നമ്മുടെ നാടിന്‍റെ ഭംഗി അതിശയിപ്പിക്കുന്ന ഒരു വിഷയം തന്നെ..

വേണു venu said...

കാക്ക തുരുത്തും പെരുമണ്‍‍ മുനമ്പും അപ്പടി ഒപ്പി എടുത്തിരിക്കുന്നു. വാത്മീകി നല്ല ചിത്രങ്ങള്‍‍.

ചീര I Cheera said...

ആദ്യത്തെ ഫോട്ടോയില്‍ തന്നെ വീണു.
കാക്കതുരുത്തും കൂടി ആയപ്പോള്‍, ഒന്നും പറയാനില്ലാതെയായി..
മനോഹരം.

ശ്രീവല്ലഭന്‍. said...

നല്ല പടങ്ങള്‍...

word verification mattuuuuu...

കാപ്പിലാന്‍ said...

peruman dhurantham ormavarunnu

പപ്പൂസ് said...

പടങ്ങള്‍ ഉഷാര്‍!!!

ഒരു കായലോ പുഴയോ ഒക്കെ കണ്ടാല്‍ നാലു മൂലേലും ഇവന്മാര്‍ റിസോര്‍ട്ടു കൊണ്ടു പണിയും, അതൊരു വിഷമം! :(

പാമരന്‍ said...

പപ്പൂസിനോട്‌ യോജിക്കുന്നു.. റിസോര്ട്ടുകള്‌ പണിത് ഈ സൌന്ദര്യം മുഴുക്കെ എവന്‍മാരു നശിപ്പിക്കും..

മന്‍സുര്‍ said...

വാല്‍മീകി...

എന്‍റെ കേരളം എത്ര സുന്ദരം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കൊച്ചുത്രേസ്യ said...

നല്ല പടംസ്‌..ഇവിടെങ്ങാനുമല്ലേ പണ്ട്‌ ആ ട്രെയിന്‍ തലകറങ്ങി വീണത്‌?

Sharu (Ansha Muneer) said...

നല്ല പടങ്ങള്‍..... മനോഹരമായി...

മുസ്തഫ|musthapha said...

വാല്‍മീകി... നല്ല പടങ്ങള്‍...

ഏറ്റവും ഇഷ്ടമായത് ഒന്നും നാലും പടങ്ങള്‍...
വള്ളം തോളിലേറ്റിയ അടിക്കുറിപ്പ് കസറി :)

ഏ.ആര്‍. നജീം said...

ഗൂഗിള്‍ എര്‍ത്ത് എന്നൊക്കെ പറയുന്നത് പോലെ വാല്‍മീകി എര്‍ത്ത് ആണോ.. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ നിന്നും നേരേ ദേ കൊല്ലത്ത്..

ചിത്രങ്ങള്‍ നന്നായി പ്രത്യേകിച്ചും ആ പെരുമണ്‍ പാലം.. കുറേ മനുഷ്യ ജീവനുകളുടെ നിശബ്ദമായ തേങ്ങല്‍ ആ ചിത്രത്തിലൂടെ എനിക്ക് കേള്‍ക്കാം....

Mohanam said...

വാല്മീകീ പടങ്ങള്‍ ഉഗ്രന്‍ ,
നമ്മള്‍ രണ്ടും ഒരേ ദിവസമ്തന്നെയണെന്നു തോന്നുന്നു പോസ്റ്റ് ഇട്ടത്,
ഇതിനേയും കൊല്ലം കാശ്ചകളുടെ പട്ടികയില്പെടുത്താം .

വള്ളം തോളില്‍ ഏറ്റി കൊണ്ടുപോകുന്നതല്ല അവിടെ മുങ്ങി കക്ക വാരുന്നതാണ്‌

Murali K Menon said...

iസംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍!

ഫോട്ടോകളൊക്കെ കണ്ട സ്ഥിതിക്ക് ഇനി ഈ സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചീട്ട് തന്നെ കാര്യം.. പലതും കാണാത്ത സ്ഥലങ്ങളാണ്.. എന്താ ചെയ്യാ

ദേവന്‍ said...

ഇതെപ്പോ ഇട്ടു വാല്‍മീകി? അടിപൊളി പടങ്ങളാണല്ലോ?

കാക്കത്തുരുത്ത് പെരുമണ്‍ പാലം ട്രിപ്പ് ഞാനും ഇത്തവണ ഒന്നു നടത്തി. വിനോദ് യാത്രയല്ല, മീന്‍ വാങ്ങാന്‍ പോയതാ, അതോണ്ട് ക്യാമറ എടുത്തില്ല (എടുത്തെങ്കില്‍ തകര്‍ത്തേനെ!)

Kunjipenne - കുഞ്ഞിപെണ്ണ് said...

കാക്കതുരുത്തും പള്ളിയാതുരുത്തും രണ്ടും രണ്ടാണൊ മാഷെ

ദേവന്‍ said...

പല തുരുത്തുകളുടെ ഒരു സമുച്ചയം ആണ്‌ മണ്‍റോ തുരുത്ത്‌. മണ്‍റോ തുരുത്തുകള്‍ (സോളമണ്‍ ഐലന്‍ഡ്സ്‌ എന്നു പറയുമ്പോലെ) എന്നാണു കൂടുതല്‍ യോജിക്കുക.
കാക്കത്തുരുത്ത്‌, പട്ടന്തുരുത്ത്‌, പേഴുംതുരുത്ത്‌, പള്ളിയാത്തുരുത്ത്‌ അങ്ങനെ കുറേയെണ്ണം ചേരുമ്പോ മണ്‍റോ തുരുത്തായി.