Saturday, January 05, 2008

പ്രകാശ് കലാകേന്ദ്രം - സുവര്‍ണജൂബിലി



ഒരു കൊച്ചു ഗ്രാമം ഒരുങ്ങുകയാണ്.. ഒരു വര്‍ഷം നീളുന്ന ഉത്സവത്തിനായി.
അര്‍ത്ഥസാന്ദ്രമായ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍, കൊല്ലത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായി മാറിയ, അഷ്ടമുടിക്കായലിന്റെ തീരത്തെ ഈ ഗ്രാമത്തിനു പറയുവാന്‍ കഥകളേറെയുണ്ട്.

അന്‍പത് കൊല്ലം മുന്‍പ് നീരാവില്‍ ഗ്രാമത്തിലെ ഏതാനം ചെറുപ്പക്കാര്‍ സംഘടിച്ചപ്പോള്‍ രൂപംകൊണ്ടതാണു പ്രകാശ് കലാ കേന്ദ്രം എന്ന പ്രസ്ഥാനം. നീരാവില്‍ പ്രദേശത്തെ ജനങ്ങളുടെ കലാവാസനകള്‍ക്കു ജീവന്‍ നല്‍കുകമാത്രമായിരുന്നില്ല കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനമേഖല, ഒരു ജനതയുടെ സാംസ്കാരിക രാഷ്ട്രീയ ഇച്ഛയുടെ ശബ്ദം കൂടീയായിമാറുകയായിരുന്നു.

കൊല്ലം ജില്ലയ്യ്ക്കു പുറത്ത് ഒരു പക്ഷെ കലാകേന്ദ്രം അറിയപ്പെടുക നാടകങ്ങളിലൂ‍ടെയായിരിക്കും. ‘പെരുന്തച്ചന്‍’, ‘കൊഴുത്ത കാളക്കുട്ടി’, ‘പകയുടെ ഈശ്വരന്‍’, ‘റോബന്‍ ദ്വീപ്’, ‘ഛായാമുഖി’, ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ ....

അന്‍പതു വര്‍ഷം പിന്നിടുന്ന വേളയില്‍, ഈ സുവര്‍ണ്ണ ജൂബിലി ഒരുത്സവമായി മാറ്റാനൊരുങ്ങുകയാണു നീരാവിലെ ജനങ്ങളും, കൊല്ലത്തുകാര്‍ തന്നെയും..
2008 ജൂബിലി ആഘോഷപരിപാടികളുടെ വിവരത്തിനായിവിടെ ഞെക്കുക

8 comments:

nalan::നളന്‍ said...

ഒരു കൊച്ചു ഗ്രാമം ഒരുങ്ങുകയാണ്.. ഒരു വര്‍ഷം നീളുന്ന ഉത്സവത്തിനായി.

Kunjipenne - കുഞ്ഞിപെണ്ണ് said...

pj ഉണ്ണി കൃഷ്ണന്റെ കാര്യം കൂടി പറയണം
കൊല്ലം പോസ്റ്റ് കലക്കി.
ഞങ്ങളും കൊല്ലത്തുകാരാണേ..

nalan::നളന്‍ said...

കൊല്ലത്തുകാ‍രിയാണല്ലേ....
ദേവോ ..കൂയ് ... ഒരു ചീട്ടെഴുതിക്കൊടു്

ഉണ്ണിയണ്ണനെപ്പറ്റിയൊക്കെ പറയാം. അല്ല തുടങ്ങണമെങ്കില്‍ മടിക്കേണ്ട..പോരട്ടെ

Kunjipenne - കുഞ്ഞിപെണ്ണ് said...

സുവര്ണ ജൂബിലി ഉദ്ഘാടന പരിപാടിക്ക് വീരഭദ്രന്റവിടെ ഒരു ദിവസം അവിടെ ചുറ്റിയടിച്ചിരുന്നു.
ചിത്രകാന്മാരുടെ ക്യാമ്പ് കാണാന്.
നല്ല പ്രതിഭയുള്ള ഒരാള് സര്ക്കാര് പണിയുമായിട്ട് കഴിയോണ്ടി വരികയെന്നത് നമ്മുടെ വ്യവസ്ഥിതിടെ പ്രശ്നമാണ്. അദ്ദേഹത്തെ കുറിച്ച് അറിയാവുന്നവര്ക്ക് പോസ്റ്റിലെങ്കിലും എന്തങ്കിലും ചെയ്യണം
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപ്പെണ്ണ്

ദേവന്‍ said...

കുഞ്ഞിപ്പെണ്ണേ, കൊല്ലത്തുകാരീ, സ്വാഗതം.
ക്ഷണക്കത്ത് അയച്ചു നളാ.

ഓഫ്: പാരീസ് വിശ്വനാഥനെപ്പറ്റി ഒരു കുഞ്ഞു കുറിപ്പ് എഴുതാന്‍ ആരേലും ഉണ്ടോ? മൂപ്പരുടെ ഗംഗയെക്കുറിച്ചോ എയര്‍ ബസ് ഇന്റീരിയര്‍ ഡിസൈനെക്കുറിച്ചോ എന്തായാലും മതി.

nalan::നളന്‍ said...

കുഞ്ഞിപെണ്ണേ,
പുള്ളിയുടെ കുറച്ചു സൃഷ്ടികള്‍ ബൂലോകത്തു പ്രസിദ്ധീകരിക്കുന്നതിനെപറ്റി സംസാരിച്ചിട്ടുണ്ട്. അടുത്ത തവണ പോകുമ്പോള്‍ എന്തെങ്കിലും നടക്കുമോ എന്നു നോക്കാം.

ദേവാ,
http://www.keral.com/celebrities/viswanathan/
അത്യാവശ്യം കാ‍ര്യങ്ങള്‍ അവിടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ക്ക് പറയാന്‍ വേറെയുമുണ്ടാകും.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഞാനുണ്ട്..ഞാനുണ്ട്...
കൊല്ലത്തുകാരെ കണ്ടപ്പം വല്ലാത്ത സന്തോഷം.
ഉണ്ണിയണ്ണനെ ഉടനെ കാണേണ്ടതുണ്ട്. ഒരുഇന്റ്യര്‍വ്യു തരപ്പെരുത്താം
പോരിനാട്‌ ലഹളയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ചെയ്‌താലൊ?
കുരീപ്പുഴ ശ്രീകുമാറിനേ വിടണ്ട.
പാരീസിനെ കുറിച്ച്‌ ഒന്ന്‌ തപ്പിനോക്കാന്നെയുള്ളു.
സൈറ്റില്‌ വിശദമായി തന്നെ ഉണ്ടല്ലൊ?
ഒന്ന്‌ ട്രാന്‍സിലേറ്റ്‌ ചെയ്യൂ.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഞാനുദ്ദ്യേശിച്ചതും അതു തന്നെയാണ് മിനിമം മാറ് മറക്കാനുള്ള സമരത്തെ മറ്റവന്മാര് ലഹളയാക്കി തീറ്ത്തതല്യോ?
ഒരു ഡോക്യുമെന്ററിക്ക് കുറച്ച് വറ്ക്ക്ചെയ്തിരുന്നു. കഷ്ടപ്പാടും ദുരിതോം കൂടി കൂടി വന്നപ്പോ മുടങ്ങി