Sunday, January 13, 2008

കൊല്ലം റയില്‍വേ സ്റ്റേഷന്‍‍ 2007 Decemberസിമി എനിക്കയച്ചു തന്ന കൊല്ലം റെയില്‍വേ സ്റ്റേഷെന്‍.
ചിത്രം . കൊല്ലം ബ്ലോഗിലൊരു പോസ്റ്റായിടുന്നു.
ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ ആ ബഞ്ചുകളിലും കാന്‍റീനിലിലും.
അതിനു മുന്നേ കാണുന്ന പുതിയ കാവില്‍ ക്ഷേത്രം.
മുന്നേ റോഡ്. ചിന്നക്കട ഓവര്‍ബ്രിഡ്ജ്. അതിനു താഴെ ക്ലോക്ക് ടവ്വര്‍. പഴയ അന്നപൂര്‍ണേശ്വരി ഹോട്ടല്‍, കുമാര്‍ തിയേറ്റര്‍.

ഹഹാ... കഴിഞ്ഞ യാത്രയില്‍ മനസ്സിലായി. എല്ലാം മാറിയിരിക്കുന്നു.
എന്‍റെ കൊല്ലം.
കൊല്ലം കണ്ടവനില്ലം വേണ്ട അല്ലേ.:)

13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ഇല്ലം കൊടുക്കാനുണ്ടേള്‍ പറയൂ, ഇപ്പ വരാം...

:)

പപ്പൂസ് said...

കൊല്ലം കണ്ടാ വേറെന്തോ തരാന്ന് പണ്ട് വാല്‍മീകി പറഞ്ഞിരുന്നു... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊല്ലം കണ്ടവനില്ലം വേണ്ടാ എന്നാ വെപ്പ്..
അതും ഒരര്‍ഥത്തില്‍ ശെരിയാ
തികച്ചും ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മകള്‍
ആ ബഞ്ചുകളിലും കാന്റീനിലിലും.
അതിനു മുന്നേ കാണുന്ന പുതിയ കാവില്‍ ക്ഷേത്രം.
മുന്നേ റോഡും പിന്നെ ഹോട്ടല്‍ റയില്‍വ്യൂ ചിന്നക്കട ഓവര്‍ബ്രിഡ്ജ്. അതിനു താഴെ ക്ലോക്ക് ടവ്വര്‍. പഴയ അന്നപൂര്‍ണേശ്വരി ഹോട്ടല്‍, കുമാര്‍ തിയേറ്റര്‍.
എന്തു ചെയ്യാം ഇപ്പോ ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍ കൊണ്ട് മുറിവേറ്റ മനസ്സുമായി ഈ പ്രവാസവിരഹത്തില്‍ കഴിയുമ്പോള്‍ ഇതൊക്കെ ഓന്നോമനിയ്ക്കാന്‍ സുഖമുള്ള സ്വപ്നങ്ങള്‍,,

Murali K Menon said...

അങ്ങനെ കൊല്ലോം കണ്ടു... ഇനി

തകര്‍പ്പന്‍ said...

കൊല്ലം റെയില്‍വേസ്റ്റേഷനെക്കുറിച്ചു പറയുന്പോ ചെങ്കോട്ട ട്രെയിനെക്കുറിച്ചാ ഓര്‍മവരുന്നത്. അത് നിര്‍ത്തിയത് കഷ്ടമായിപ്പോയി അല്ലേ...

ശ്രീ said...

കൊല്ലത്ത് പോയിട്ടുണ്ട്.
:)

കൊല്ലത്തിന്റെ ഫോട്ടോ കണ്ട സ്ഥിതിയ്ക്ക് ഇനീപ്പോ ഇല്ലത്തിന്റെ ഫോട്ടോ കാണണ്ടായിരിയ്ക്കും, അല്ലേ?

;)

ദേവന്‍ said...

ക്വിസ്സ്:
“കൊല്ലം റെയിലാപ്പീസാണിതു ചെല്ലമ്മേ കണികണ്ടാലും
കല്ലില്‍ പണിതീര്‍ത്തുള്ളൊരു കാവ്യം ചെല്ലമ്മേ കണ്മണിയാളേ..”

ഏതു പുലിയുടെ നോവലിലാണ് ഈ പാട്ടു പാടി പുസ്തകം വില്‍ക്കുന്ന കഥാപാത്രമുള്ളത്?

ദിലീപ് വിശ്വനാഥ് said...

അയ്യൊ.. കൊല്ലം ചെങ്കോട്ട ട്രെയിന്‍ നിര്‍ത്തിയോ??? ഏയ്.. പാത ഇരട്ടിക്കല്‍ പണി നടക്കുന്നുണ്ട്. അല്ലാതെ ട്രെയിന്‍ നിര്‍ത്തിയിട്ടൊന്നുമില്ല.

സാജന്‍| SAJAN said...

അയ്യോ ട്രെയിന്‍ നിര്‍ത്തിയോ?
ബ്രോഡ് ഗേജാക്കുന്നെന്ന് ആരോ മുമ്പ് പറഞ്ഞിരുന്നു, അതിനി ഫ്രോഡ് ആക്കി ട്രെയിനേ നിര്‍ത്തിയോ?
ഈ സ്റ്റേഷന്‍ കാണുമ്പോ എന്തെല്ലാം ഓര്‍മകള്‍, കൈവള ചാര്‍ത്തിയിങ്ങനെ വരുന്നു:)
വേണുച്ചേട്ടാ നന്ദി!

സാജന്‍| SAJAN said...

ദേവേട്ടാ ക്ഷമി,ഓര്‍മകള് കിട്ടുന്നില്ലാ ഒരു ക്ലൂവെങ്കിലും കൊടുക്ക്:)

ദേവന്‍ said...

സാജാ,
പൊഴിക്കരയിലുണ്ട് പട്ടാഴിയിലില്ല
കൊറ്റം‌കുളങ്ങരയിലുണ്ട് ശക്തികുളങ്ങരയിലില്ല
വള്ളിക്കാവിലുണ്ട് വെള്ളിമണില്ല
മങ്ങാടുണ്ട് മീയന്നൂരില്ല.


മീറ്റര്‍‌ഗേജിനെക്കുറിച്ചു തിരക്കുന്നവരെല്ലാം മോഹനം ഇട്ട ഈ പോസ്റ്റും
http://desinganad.blogspot.com/2007/05/blog-post_09.html
പോള്‍ക്കുടുംബത്തിന്റെ ഈ ബ്ലോഗും കാണുക.

http://meterguagephotos.blogspot.com/2007/05/1.html

ക്വിസ്സ് ചോദ്യം നമ്പര്‍ ടൂ.
ദാ ഈ പടമെടുത്ത സ്ഥലത്തിനടുത്ത് പുരാതന ചൈനീസ് രീതിയില്‍ പണിത ഒരു പഴയ കെട്ടിടമുണ്ട്. എന്താണതിപ്പോള്‍?

ഓഫ്:
കൊല്ലം ബ്ലോഗില്‍ ചേരാതെ കറങ്ങി നടക്കുന്ന സിമി അഞ്ചല്‍ക്കാരന്‍ തുടങ്ങിയ കുതിരകളെ ഉടന്‍ തന്നെ പിടികൂടി ഇന്നത്തെ കൊല്ലം റിസര്വ്വ് പോലീസ് ക്യാമ്പ് ആയ പഴയ ബ്രിട്ടീഷ് കുതിരാശുപത്രിയില്‍ എത്തിക്കേണ്ടതാകുന്നു.

Mohanam said...

സാജാ.... ദുഷ്ടാ.... ഞാന്‍ ഇട്ട പോസ്റ്റില്‍ വന്നു കമന്റിയിട്ട് ഇപ്പൊ ഞാന്‍ ഒന്നുമറിഞില്ല എന്നു പറയുന്നോ ഹും 

കൊല്ലം മുതല്‍ പുനലൂര്‍ വരയേ ഇപ്പോല്‍ നിര്ത്തിയിട്ടുള്ളൂ പുനലൂര്‍ തെങ്കാശി ഇപ്പോഴും നിലവിലുന്ട്

Dileep said...

കൊള്ളാം നല്ലപോസ്റ്റ്