Wednesday, May 09, 2007

കൊല്ലം കാഴ്ച്ചകള്‍

ഒരു മീറ്റര്‍ഗേജിന്റെ മരണം



(തെന്മല 13 കണ്ണറ പാലം, 13 ആര്‍ച്ചുകളില്‍ 102 മീറ്റര്‍ നീളതില്‍ 5.18 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിചിരിക്കുന്ന ഈ പാലം സിമന്റും കംബിയും തൊടാതെ ആണ്‌ നിര്‍മ്മിചിരിക്കുന്നത്‌. തൊട്ടു താഴെക്കൂടി നാഷണല്‍ ഹൈവ്വെ 208, അതിനു താഴെ കഴുതുരുട്ടി ആറ്‌)

കൂടുതല്‍ ചിത്രങ്ങള്‍

സുഗന്ധദ്രവ്യങ്ങളുടെ കലവറയായ കൊല്ലം ദേശത്തുനിന്നുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത്‌ 1873-ല്‍ ഉടലെടുത്ത ആശയമാണ്‌ കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള തീവണ്ടിപ്പാത. 1888-ല്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തിയായി. റെയില്വ്വേ ഇതിനായി 7 ലക്ഷം രൂപയും, മദ്രാസ്‌ ഗവണ്‍മന്റ്‌ 17 ലക്ഷം രൂപയും, തിരുവിതാംകൂര്‍ ദിവാന്‍ 6 ലക്ഷം രൂപയും നല്‍കി പണി ആരംഭിച്ചു. മലകളെ കീറിമുറിച്ച്‌ തുരങ്കങ്ങളും ചെറുമലകളെ ചേര്‍ത്ത്‌ ആര്‍ച്ച്‌ പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. അന്ന് 1,12,65,637/- രൂപാ ചിലവായി. 1902 മുതല്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെ ചരക്ക്‌ തീവണ്ടികള്‍ ഒാടിത്തുടങ്ങി. 1904 ജൂണ്‍ മുതല്‍ കൊല്ലത്തുനിന്ന് പുനലൂര്‍ വരേയും നവംബര്‍ - 26 മുതല്‍ ചെങ്കോട്ട വരേയും പൂര്‍ണതോതില്‍ ഗതാഗതം ആരംഭിച്ചു.ഈ പാത പിന്നീട്‌ കൊല്ലം മദിരാശി പാതയായി.

ആദ്യ യാത്ര തുടങ്ങാന്‍ തീവണ്ടിയുടെ ഭാഗങ്ങള്‍ തൂത്തുക്കുടിയില്‍ നിന്നും പത്തേമാരിയില്‍ കടലിലൂടെ കൊല്ലത്ത്‌ കൊച്ചുപിലാമ്മൂട്ടില്‍ എത്തിച്ച്‌ അവിടെനിന്ന് കാളവണ്ടിയില്‍ റെയിള്‍വേസ്റ്റേഷനിലും എത്തിച്ചിട്ടാണ്‌ സര്‍വീസ്‌ തുടങ്ങിയത്‌.

ഈ പാത ഇപ്പോള്‍ വലുതാകലിന്റെ വക്കിലാണ്‌. തമിഴ്‌നാടിന്റെ റെയില്‍ വികസിക്കുന്തോറും മീറ്റര്‍ഗേജ്‌ പാത ചുരുങ്ങിച്ചുരുങ്ങി തിരുനെല്വ്വേലി വരെയായി. ഇപ്പോള്‍ അതു കേരളത്തിലേക്കും കടന്നിരിക്കുന്നു. അതിന്റെ മുന്നോടിയായി കൊല്ലം പുനലൂര്‍ സര്‍വീസ്‌ മേയ്‌ ഒന്നുമുതല്‍ നിര്‍ത്തി വച്ചിരിക്കുന്നു. ഇപ്പോള്‍ സര്‍വീസ്‌ പുനലൂര്‍ തെങ്കാശി മാത്രം.
നൂറ്റാണ്ട്‌ പഴക്കമുള്ള ഈ പാത ഹെറിറ്റേജ്‌ പാതയായി നിലനിര്‍ത്തണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇതു വഴിയുള്ള മനം മയക്കുന്ന യാത്ര ഇനി ഒരു ഓര്‍മ്മ മാത്രമാകും.

27 comments:

Mohanam said...

കൊല്ലം കാഴ്ച്ചകള്‍

ഒരു മീറ്റര്‍ഗേജിന്റെ മരണം

Santhosh said...

രണ്ടു നാളു മുമ്പോ മറ്റോ, ഈ പാത ബ്രോഡ്ഗേയ്ജ് ആക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ വിഷമം തോന്നി.

വേണു venu said...

ചുള്ളാ, മീറ്റര്‍ ഗേജിന്‍റെ ഒരു പുനര്‍ജ്ജനിയായി ബ്രോഡു്ഗേജാകുകയല്ലെ. മരണമാണോ...ചക്രശ്വാസത്തില്‍ നിന്നൊരു മോചനമാണോ..:)

Kaippally കൈപ്പള്ളി said...

വളരെ നല്ല പടങ്ങള്‍.

:)

ദേവന്‍ said...

ആ മഹാല്‍ഭുതത്തിന്റെ ഹെറിറ്റേജ് ഇനി ഈ പോസ്റ്റും ചിത്രങ്ങളുമായി അവശേഷിക്കും ചുള്ളാ. വേറെവിടെയും അതുണ്ടെന്നു തോന്നുന്നില്ല.

ഇതിലൊരു കമന്റിടാന്‍ പേജുകള്‍ പോരാ. രാമച്ചത്തിന്റെ മണമുള്ള വെള്ളം കുടിക്കാന്‍ മദ്രാസ് മെയിലിനെ തഴഞ്ഞ് എഗ്മോറ് മീറ്റര്‍ ഗേജില്‍ പോയിരുന്ന ഓര്‍മ്മകളും ഒരു തരി സിമിന്റു തൊടാത്ത ആ കൂറ്റന്‍ പാലങ്ങള്‍ ഓടിക്കടടക്കാന്‍ വെറുതേ തെങ്കാശിക്കു പോയി തിരിച്ചു വന്ന വാരാന്ത്യങ്ങളും ഒക്കെ ഇതിനു താഴെ കുറിച്ചു വയ്ക്കണം എനിക്ക്..

നന്ദി.

Unknown said...

ഇപ്പോഴുള്ള മീറ്റര്‍ഗേജ് അല്ലേ ബ്രോഡ്ഗേജ് ആക്കാന്‍ പോകുന്നത്? അപ്പോ അതിലൂടെയുള്ള യാത്ര ഇനിയും ഉണ്ടാവില്ലേ?

അഞ്ചല്‍ക്കാരന്‍ said...

ചരിത്രമാകുന്ന മീറ്റര്‍ ഗേജിന് ഈ പോസ്റ്റൊരു സ്മാരകമാകട്ടെ..
ആദ്യമായി ട്രെയിന്‍ കാണാന്‍ കൊച്ചുമാമായോടൊപ്പം (ഉമ്മയുടെ ഏറ്റവും ഇളയ ആങ്ങിള) പുന‍ലൂരില്‍ പോയതും മീറ്റര്‍ഗേജ് പാളങ്ങളിലൂടെ കൈകോര്‍ത്ത് നടന്നതും തായ്‌ലക്ഷ്മിയില്‍ കയറി തറ ടിക്കറ്റിലിരുന്ന് “സിംഹാസനം” സിനിമ കണ്ടതും തൂക്കു പാലത്തിലൂടെ നടന്നതും തിരിച്ചു കാളവണ്ടിയില്‍ അഞ്ചലിലെത്തിയതും കാളവണ്ടിയിലിരുന്ന് മഴനനഞ്ഞ് പനി പിടിച്ചതും സ്കൂളില്‍ പോകാതിരുന്നതും ഒക്കെ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഈ പോസ്റ്റ് കാരണമായതില്‍ ചുള്ളന് നന്ദി.

myexperimentsandme said...

വൈകിപ്പോയോ? ഇനിയെങ്കിലും ഇത് നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?

അതോ ഇതേ രീതിയില്‍ ബ്രോഡ്ഗേജ് ആയി ആ പാളങ്ങളും പാലങ്ങളും തൂണുകളും മറ്റും അതേ രീതിയില്‍ നിലനില്‍ക്കുകയാണോ?

ഇത് മീറ്റര്‍ ഗേജായി നിലനില്‍ക്കുന്നതാണോ ബ്രോഡ്‌ഗേജാവുകയും ആ പാതയും പാലങ്ങളും മറ്റും അതേപടി നിലനിര്‍ത്തുന്നതുമാണോ നല്ലത്?

സാജന്‍| SAJAN said...

ഓ.. ഈ പാളത്തിലൂടെ ഏറെ യാത്ര ചെയ്തിട്ടുണ്ട്..
.. ഈ പടങ്ങള്‍ കണ്ടപ്പൊള്‍.. ഒരു നൊസ്ടാള്‍ജിയ ഫീലിങ്ങ്..!
നല്ലതല്ലെ ഇതു ബ്രോഡ് ഗേജാവുന്നത്,
വളരെ സാവധാനത്തിലായിരുന്നു. ഇതു വഴിട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നത്.. ഇനിയത് മാറുമല്ലോ..:)

കാളിയമ്പി said...

മീറ്റര്‍ഗേജില്‍ ഇപ്പൊ വണ്ടി കൊട്ടാരയ്ക്കര കഴിഞ്ഞാല്‍ പിന്നെ ചെങ്കോട്ടയെത്തിയിട്ട് എത്തി എന്ന് പറയാം എന്ന പരുവമായിരുന്നു..:)

ടെലികമ്യൂണിക്കേഷന്‍ ആകെ തകരാറിലും..(വണ്ടി രാത്രി കാട്ടിപെട്ടാല്‍ നടന്ന് വന്ന് ആര്യങ്കാവിലോ മറ്റോ പറയണം

(കുറച്ച് എക്സാജറേഷനുണ്ടേ..:)

സായിപ്പിന്റെ മീറ്റര്‍ഗേജ് അസാധ്യ നിര്‍മ്മിതിയായിരുന്നു പക്ഷേ കറുത്ത സായിപ്പന്മാര്‍ക്ക് അതതുപോലെ നോക്കിനടത്താന്‍ പറ്റിയില്ല.

സ്ഥിരം മധുര യാത്രയുണ്ടാരുന്നു..
ഇഷ്ടപ്പെട്ട വണ്ടി ആയത് യാത്രയുടെ ത്രില്ല് മാത്രം കൊണ്ടല്ല..കാശും കൊറവാരുന്നു..:)

ബ്രോഡ്ഗേജ് വരട്ടെ..അത് നല്ലതാണ്..നേരേ കെടന്ന് പോകാമല്ലോ..
(മീറ്റര്‍ഗേജിലെ സ്ലീപ്പറല്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ നിവര്‍ന്ന് കിടക്കാനൊക്കില്ല..:)

ബ്രോഡ്ഗേജിന്റെ പേരില്‍ ആ കാടുകള്‍ വെട്ടിമുറിച്ചില്ലെങ്കില്‍..

evuraan said...

ആ‍ദ്യത്തെ ഫോട്ടോ ഒരുപാട് ഇഷ്ടമായി.

ഒരിക്കല്‍ പോലും ഈ വഴിയെ ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. കാടുകള്‍ വെട്ടിത്തെളിച്ചു നശിപ്പിക്കാതെ ബ്രോഡ്‌ഗേജ് ലൈന്‍ വരുമെന്നു പ്രത്യാശിക്കാം..!

അപ്പു ആദ്യാക്ഷരി said...

ചുള്ളാ...ഇതുവഴി പല പ്രാവശ്യം ട്രെയിനില്‍ യാത്രചെയ്തത് ഇന്നെന്നപോലെ ഓര്‍ക്കുന്നു. ബ്രോഡ് ഗേജ് ആക്കുമ്പോള്‍ ഈ പാലങ്ങള്‍ പൊളിച്ചുമാറ്റേണ്ടതുണ്ടോ? ഇല്ലെന്നു തോന്നുന്നു.

Mohanam said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

മീറ്റര്‍ ഗേജ്‌ ബ്രോഡ്ഗേജ്‌ ആക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. യാത്രക്കു സുഖം അതു തന്നാണ്‌. പ്രശ്നം അതല്ല, മീറ്റര്‍ ഗേജിനു വേണ്ടി നിര്‍മ്മിച്ച ഈ സൗകര്യങ്ങള്‍ ബ്രോഡ്ഗേജ്‌ ആകുംബോള്‍ ഉപയോഗശൂന്യമാകും, മാത്രമല്ല നിലവിലുള്ള പാത പ്രകൃതിയെ നോവിക്കതെയാണ്‌ നിര്‍മ്മിചിരിക്കുന്നത്‌. അതിലൂടെയുള്ള ആ യാത്ര അനുഭവിച്ചുതന്നെ അറിയണം. ചില സ്ഥലങ്ങളില്‍ വളരെ ഉയരത്തില്‍ ആയിരിക്കും റെയില്‍ അപ്പോള്‍ മഞ്ഞു കാലം കൂടി ആണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞിനെ തൊട്ടുകൊണ്ടുള്ള ആ യാത്ര. എനിക്കു അതിനെ വിവരിക്കാന്‍ കൂടി അറിയില്ല.

ഇപ്പോഴും പ്രകൃതിദത്ത പാനീയങ്ങള്‍ കിട്ടുന്നത്‌ ഇതിലൂടെയുള്ള യാത്രയില്‍ മാത്രമായിരിക്കും.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പാലം 13 കണ്ണറ, ഈ പാതയിലെ ഏറ്റവും വലുത്‌. ഇതേപോലുള്ള ഒന്‍പതോളം പാലങ്ങള്‍ വേറെയുമുണ്ട്‌. ഇതിന്റെ നിര്‍മ്മാണത്തിനായി സിമന്റൊ കംബിയൊ ഉപയോഗിചിട്ടില്ല. കൂടാതെ 5 തുരങ്കങ്ങള്‍ കൂടി ഉണ്ട്‌. ഇതില്‍ ഉറുകുന്ന് തുരങ്കം പുതുക്കുംബോള്‍ തുരങ്കം അല്ലാതായി മാറും. മറ്റുള്ളവ ചിപ്പിങ്ങിലൂടെയും താഴ്ച കൂട്ടിയും ശരിയാക്കാം എന്നു റെയിള്‍വെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ കണ്ണറ പാലങ്ങള്‍ -- അതിന്റെ കാര്യം ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കാരണം നാലുതട്ടുകളായി നിര്‍മ്മിച്ചിരിക്കുന്ന പാലം ഉയരതിലേക്കു ചെല്ലുന്തോറും ചെറുതായി വരും. ബ്രോഡ്ഗേജ്‌ ആക്കുംബോള്‍ ആ വലുപ്പം മതിയാകില്ല.

ഇപ്പോള്‍തന്നെ കൊല്ലം പുനലൂര്‍ പാത പുതുക്കുന്നത്‌ പൂര്‍ണ്ണമായും നിലവിലുള്ള പാതക്കു വെളിയില്‍ സമാന്തരമായിട്ടണ്‌. അതു പോലെ പുനലൂര്‍ ചെങ്കോട്ട പാതയിലും സംഭവിച്ചാല്‍ അത്‌ പ്രകൃതിയെ ദ്രോഹിക്കുകയായിരിക്കും.

ചിത്രങ്ങള്‍ എടുത്തത്‌ മേയ്‌ 5 ശനിയാഴ്ച.

Kiranz..!! said...

ചുള്ളാ നല്ല ഉഗ്രന്‍ പടങ്ങള്‍,പക്ഷേ അതിനേക്കാളേറെ അതിന്റെ വിവരണവും ഇഷ്ടമായി,കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് വണ്ടികള്‍ നിര്‍ത്തലാക്കിയെന്ന് ടീവി വാര്‍ത്ത കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ വിഷമം തോന്നി,ഒരിക്കലെങ്കിലും അത് വഴി യാത്ര ചെയ്തതുകൊണ്ടാവാം..!

കുടുംബംകലക്കി said...

അവസരോചിതം. ഒരു ലിങ്ക് ഇതാ:
http://kerala.gov.in/keralcalnov04/p24-25.pdf

Vakkom G Sreekumar said...

എല്ലാ പോസ്റ്റുകളും മനോഹരം, അടുക്കും ചിട്ടയും അതിമനോഹരം. നന്ദി.
തീര്‍ച്ചയായും മീറ്റര്‍ ഗേജ് മരിക്കുന്നില്ല. അങ്ങിനെ പറയുന്നതില്‍ത്തന്നെ അപാകതയുണ്ട്. ഞാന്‍ വര്‍ക്കല എസ് എന്‍ കോളേജില്‍ പഠിച്ചിരുന്ന 1975-78 കാലഘട്ടത്തിലാണ് തിരുവനന്തപുരം കൊല്ലം പാത ബ്രോഡ്ഗേജ് ആകുന്നത് പണിനടന്നപ്പോള്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പണികഴിഞപ്പോള്‍ വലിയ സന്തോഷമാണുണ്ടായത്. കുട്ടികള്‍ക്ക് വേണ്ടി നമ്മുടെ പഴയ ചെറിയ വീട് പുതുക്കി അല്‍പ്പം കൂടി വലുതാക്കി എന്നു കരുതിയാല്‍ മതി. നമ്മുടെ നൊസ്റ്റാള്‍ജിയ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതല്ലോ?

കാളിയമ്പി said...

ആരും ഈ ബ്ലൊഗ് കണ്ടില്ലേ..കൊല്ലം മീറ്റര്‍ഗേജിന്റെ ചിത്രങ്ങള്‍ ..കമന്റുകള്‍ പിന്മൊഴീല്‍ വരുന്നില്ലെന്നു തോന്നുന്നു..

http://meterguagephotos.blogspot.com/2007/05/1.html

അനൂപ് അമ്പലപ്പുഴ said...

നന്നായി. എന്തെക്കിലും ചെയ്താലും കുറ്റം ചെയ്തില്ലക്കിലും കുറ്റം.

ദേവന്‍ said...

ഒരു പുലി ദമ്പതികള്‍ വന്നു ചേര്‍ന്നിട്ടുണ്ട് കൊല്ലം ബ്ലോഗില്‍.
ഡാലിയേ, വെല്‍കം ആര്‍ച്ച് ഒന്നുകൂടി കെട്ടിക്കോളൂ,
പോളിനും , കലയ്ക്കും സ്വാഗതം എന്നെഴുതിയത്.

സാജന്‍| SAJAN said...

പോളിനും കലക്കും ലോകത്തിലെ ദ ബെസ്റ്റ് ബ്ലോഗിലേക്ക് സ്വാഗതം!

Unknown said...

പോളേട്ടാ, കലേച്ചേയ്, വെല്‍ക്കം ആര്‍ച്ച് എപ്പോഴേ റെഡി. ഇരിക്കൂട്ടോ ഞാന്‍ ചായ (അല്ല പോസ്റ്റുകള്‍) എടുക്കാം.
കലേച്ചിയോടൊരു ഓഫ്:
ഇനി വരുമ്പോള്‍ കൊല്ലത്തെ നല്ല ഹൈദ്രാബാദി കുപ്പിവളകള്‍ കൊണ്ട് വരണം ട്ടാ.

കാളിയമ്പി said...

ദേവേട്ടാ ലിങ്കിട്ടത് വളരെ നന്നായി..ചമ്മല് പറ്റിയേനേ..:)

അപ്പൂസ് said...

ഈ വഴി ഒന്നു പോവണമെന്നു 3 വര്‍ഷമായി ആഗ്രഹിച്ചിട്ട് ഒരു അവസരം കിട്ടിയപ്പോഴേയ്ക്കുമാണ് പാത അടച്ചിട്ട വിവരം പത്രത്തില്‍ കാണുന്നത്..
നന്ദി ചുള്ളാ, ഇനി കാണാന്‍ പറ്റാത്ത ഈ കാഴ്ചകള്‍ക്ക്‌.

Mubarak Merchant said...

യാത്ര ചെയ്യാന്‍ ഒരുപാടു കൊതിച്ചിരുന്ന ഒരു പാതയാണിത്. അപ്പൊ ബ്രോഡ് ഗേജ് ആക്കുമ്പൊ ഇതുവഴി ആയിരിക്കില്ലേ വണ്ടി ഓടുക? ഷൊറ്ണ്ണൂര്‍ നിലമ്പൂര്‍ പാത മീറ്റര്‍ ഗേജല്ലേ? അതോ വീതി കൂട്ടിയോ? അതിലും യാത്ര ചെയ്യണമെന്നുണ്ടായിരുന്നു..

Paul said...

ദേവാ, ഈ കമന്റ് കണ്ടില്ലായിരുന്നു... ഇന്ന് അമ്പിയുടെ കമന്റ് കണ്ടപ്പോഴാണേ ഇവിടെ വന്ന് നോക്കാന്‍ തോന്നിയത്...

ഡാലി, ചൂഡി ബസാറിന്റെ അടുത്തായിരുന്നു വെള്ളിയാഴ്ച ബോംബ് പൊട്ടിയത്... ഒന്ന് തണുക്കട്ടെ... കലയ്ക്ക് കുപ്പിവളക്കച്ചവടം നാട്ടിലേക്ക് പോകാറാകുമ്പോള്‍ സ്ഥിരം ഉള്ളതാണ്. കൂടുതല്‍ പ്രിയം മുത്തുമാലകള്‍ക്കായിരിക്കും മിക്കപ്പോഴും!

Mohanam said...

http://youtu.be/2OCDHFdEmv0

Unknown said...

GOOD.......