അഹിംസാവാദത്തിനോടു യോജിക്കാത്തവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശം പരക്കെ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നു കൊല്ലത്തുവച്ചു ഒരു സമ്മേളനം നടക്കുകയുണ്ടായി. ഐ.എന്‍.എ. യെ പ്രതിനിധീകരിച്ച് വരേണ്ടിയിരുന്നത് ക്യാപ്റ്റന്‍ ലക്ഷ്മി. അവരെ സ്വീകരിച്ച് കൊണ്ടു സമ്മേളനം നടക്കുന്ന സ്ഥലത്തു എത്തിക്കേണ്ട ചുമതല ശ്രീകണ്ഠന് നായര്‍ക്കും.
തലവെട്ടം കണ്ടാല്‍ പോലീസ് കൊല്ലുന്ന സമയം. ഒളിച്ചും പതുങ്ങിയും ശ്രീകണ്ഠന് നായരും കൂട്ടുകാരും കാപ്റ്റന്‍ ലക്ഷ്മിയെ സ്വീകരിച്ചു. അവരുമായി സമ്മേളനം നടക്കുന്ന തുരുത്തിലേക്കു യാത്രയായി. കടവു വരെ നടക്കണം, അവിടെ വള്ളം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
തനിക്കു കിട്ടിയ സ്വീകരണം ക്യാപ്റ്റന്‍ ലക്ഷ്മിക്കു തീരെ ഇഷ്ടമായില്ലെന്നു വേണം കരുതാന്‍. തന്നെ സ്വീകരിക്കാന്‍ സ്ത്രീകള്‍ ആരും വരാത്തത് എന്താണെന്നായി അവര്‍. പുറത്തിറങ്ങിയാല്‍ പോലീസ് കൊല്ലുന്ന അവസ്ഥയായതുകൊണ്ടാണെന്നു സംഘാടകര്‍ പറഞ്ഞപ്പോല്‍ എങ്കില്‍ താന്‍ അറിയുന്ന ആരും എത്താതതെന്താണെന്നയി ലക്ഷ്മി. കുറെ ദൂരം അവര്‍ പിറുപിറുത്തുകൊണ്ട് നടന്നു. ആരും ഒന്നും മിണ്ടാഞ്ഞപ്പോല്‍ അവര്‍ സ്വരം ഉയര്‍ത്തി. "എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ മൂന്നു നാലു മര്യാദകെട്ടവരെ വി നേതാക്കളോട് സംസാരിക്കാന്‍ താല്പര്യമില്ല. ഞാന്‍ തിരിച്ചു പോകുകയാണ്."
അതുവരെ മിണ്ടാതെ നടന്ന ശ്രീകണ്ഠന് നായര്‍ പെന്ന് മടിയില്‍ നിന്നും ഒരു പേനാക്കത്തിയും എറ്റുത്തു ഒരൊറ്റ ചാട്ടം.
"സാഹചര്യങ്ങള്‍ കൊണ്ടും വെറും ഭാഗ്യം കൊണ്ടും രാഷ്ട്രീയത്തില്‍ ഉദിച്ച ഒരു വാല്‍നക്ഷത്രമാണു നീ. ഇവരോ തിരിച്ച് ഒന്നും കിട്ടാനില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ ജീവനെടുത്തു ഇന്തക്ക് ദാനം ചെയ്ത വിപ്ലവകാരികള്‍. ഇവര്‍ ആഗ്രഹിച്ചാല്‍ നീ വരും, ചര്‍ച്ച നടത്തും. നടക്കൂ മുന്നോട്ട്".
കാപ്റ്റന്‍ ലക്ഷ്മി വിളറിപ്പോയി. അവര്‍ താക്കോല്‍ തിരിച്ച പാവയെപ്പോലെ മുന്നോട്ട് നടന്നു.
കടവത്തു ഒരു കൊതുമ്പുവള്ളം കാത്തു കിടപ്പുണ്ടായിരുന്നു. വള്ളം തുഴയുന്നയാള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ പിടിച്ചു കയറ്റാന്‍ കൈ നീട്ടി. ബംഗാളില്‍ നിന്നാണു താനിപ്പോള്‍ വരുന്നതെന്നും വഞ്ചിയില്‍ കയറാന്മ് ആരും സഹായിക്കേണ്ടെന്നും പിറുപിറുത്തു അവര്‍ ഒറ്റക്കുതിപ്പ് വള്ളത്തിലേക്ക്. മടമ്പുയര്‍ന്ന ചെരിപ്പ് പടിയില്‍ തി ക്യാപ്റ്റന്‍ വെള്ളത്തില്‍!
ശ്രീകണ്ഠന് നായര്‍ വെള്ളത്തില്‍ ചാടി അവരെ എടുത്തുയര്‍ത്തി. വീണതിലേ ജാള്യതയോ അതോ ശ്രീകണ്ഠന് നായരോടുള്ള ദേഷമോ എന്തോ അവര്‍ "എന്നെ തൊടരുത്" എന്നു അലറി. ആദ്ദേഹം നിന്ന നില്പ്പില് പിടി വിട്ടു. ക്യാപ്റ്റന്‍ ലക്ഷ്മി തൊണ്ടഴുകിയ ചെളിയില്‍ പുതഞ്ഞുപോയി.
യാത്രയിലോ സമ്മേളനത്തിലോ അവരുടെ ശബ്ദം പിന്നെ ഉയര്‍ന്നു കേട്ടില്ല.
[കുട്ടിക്കാലത്ത് വായിച്ച ഏതോ ആത്മകഥയില്‍ ശ്രീകണ്ഠന് നായരെക്കുറിച്ച് മേല്‍പ്പറഞ്ഞ തലക്കെട്ടോടെ എഴുതപ്പെട്ട അദ്ധ്യായം മുന്‍പൊരിക്കല്‍ മലയാളവേദിയില്‍ ഞാന്‍ ഓര്‍മ്മയില്‍ നിന്നും പുനരാഖ്യാനം നടത്തിയത്.]
Monday, November 13, 2006
Subscribe to:
Post Comments (Atom)
20 comments:
പാവം ലക്ഷ്മി. പാവം ശ്രീകണ്ഠന് നായര്‍. പാവം ജനങ്ങള്‍.
qw_er_ty
ദേവന്,
സത്യത്തില്‍ ഉള്ളതാണോ ഈ സംഭവം?. അതോ കൊല്ലം സൈറ്റ് തുടങ്ങാന്‍ വേണ്ടി പൊട്ടിച്ചതോ?..
ദേവേട്ടാ,
ഞാനും ഇത് വായിച്ചിട്ടുണ്ട്. കൊല്ലക്കാരുടെ സമരകഥകളിലെ ഒരു കാലത്തെ ധീരയോദ്ധാവായിരുന്നല്ലോ ശ്രീകണ്ടഞ്ചേട്ടന്. നന്ദുവിന്റെ കമന്റ് നിര്‍ദ്ദോഷമാണെങ്കിലും, ഒരു ലാല്‍സലാമടിച്ച് 'കൊല്ലം നമ്മുടെ ഇല്ലം' തുടങ്ങിയാലോ - എന്നൊരു ആലോചന! എന്തു പറയുന്നു? ദേവേട്ടന് ക്യാപ്റ്റനായി മുന്നില്‍ നിന്നാല്‍ സംഭവം പൊലിപ്പിക്കും.
ഇപ്പോള്‍ ഞാന്‍ ക്യാപ്റ്റന്‍ ലക്ഷ്മീ സൈഗാളിന്റെ നാട്ടില്‍ കഴിയുന്നു. അവരുമായി സംസാരിക്കാനും പല കാര്യങ്ങളും അറിയുവാനുമുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടു്. ഒരു കൊല്ലക്കരന്റെ ആശംസകള്‍.
കൊല്ലക്കാരന്‍ എന്നു തിരുത്തി വായിക്കുമല്ലോ.
ഇന്നലെയും ഈ പിശാചിനെ കാഞ്ഞിരത്തില്‍ ആണിയടിച്ചു ബന്ധിച്ചതാ.
ഞാനാ ധീര വനിതയുടെ നാട്ടുക്കാരനാണ് .. വിപ്ലവ പ്രസ്ത്ഥാനങ്ങല്ക്ക് സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞത് കൊണ്ട് അവര്‍ പരിതപിച്ചതവാം അല്ലാതെ സഹ സഖാക്കളോടോ ബഹു:ശ്രീകണ്ഠന് നായരോട് വെറുപ്പ് ഉള്ളത് കൊണ്ടോ ആയിരിക്കില്ല ... (ദേവേട്ടാ ഞാന്‍ എത്തിയിരിക്കുന്നു ഒരു ഇടവേളക്ക് ശേഷം)
ഞാനുമെത്തി..
kaaliyambi@googlemail.com
ഞാന്‍ താല്കാലികമായെങ്കിലും ഒരു ആനക്കരക്കാരനാണ്.ക്യാപ്റ്റനെ അഭിമുഖം നടത്തിയിട്ടുമുണ്ട്.പക്ഷേ ഇതെന്തായാലും മോശമായിപ്പോയി. കൊല്ലം മാഹാത്മ്യം ക്യാപ്റ്റനെ മോശമായിചിത്രീകരിക്കുന്ന ഒരു പോസ്റ്റിലൂടെയേ തുടങ്ങാവൂ എന്നൊന്നുമില്ലല്ലോ.ആനക്കരക്കാരന് തറവാടിച്ചേട്ടാ,വല്യമ്മായീ ഇതൊന്നും കേള്‍ക്കുന്നില്ലേ...പ്രതികരിക്ക്...
എന്റെ കുടെ എയര്‍ ഫോര്സില് ഉണ്ടായിരുന്ന ഒരു കൊല്ലത്ത്കാരന്‍ ഗോപാലപിള്ള മകന് ശശിധരന് നായര്‍ പറഞ്ഞു ഈ കഥ ഞാന്‍ കേട്ടിട്ടുണ്ട്.
ഇതൊരു നുണകഥയല്ല നന്ദു, വിഷ്ണുപ്രസാദുമാരേ. ഇങ്ങനെ ഒരു തമാശ രീതിയിലല്ലെങ്കിലും ശ്രീകണ്ഠന് നായരുടെ ആത്മകഥയിലും ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഭവം നേരിട്ടറിഞ്ഞ ആളെന്ന നിലക്ക് സി പി ഐ ജില്ലാ സെക്രട്ടറി ആയിരുന്ന ശ്രീ. ചവറ കെ സി എന്നോട് മുഖദാവിലും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കെ സി ചേട്ടനെ നേരിട്ടറിയുന്ന ആരും അദ്ദേഹം തമാശക്കുപോലും ഒരു നുണപറയുന്ന വ്യക്തിയാണെന്ന് സ്വപ്നത്തില്‍ കൂടി വിചാരിക്കില്ല.
ആത്മകഥ പറഞ്ഞതുപോലെ ഒരു വ്യക്തിയോടുള്ള വെറുപ്പൊന്നുമായിരിക്കില്ല ഇതൊന്നും ആര് എസ് പി എന്ന ഇങ്ക്രി ആള് ബലമുള്ള പാര്‍ട്ടിയിലെ ഏതോ ഒരപരിചിതന് ആളുകളിക്കുന്ന സമ്മേളനം നടക്കുന്നയിടത്ത് ഐ എന്‍ ഏ യുടെ പ്രതിനിധിക്ക് വളരെ വലിയ പ്രാധാന്യം കിട്ടണമെന്നും താന്‍ പറയുന്നത് കമ്യൂണിസ്റ്റുകള്‍ അടക്കം എല്ലാവരും ഓച്ഛാനിച്ചു കേള്‍ക്കണമെന്നും അവര്‍ (അന്നത്തെ ചെറുപ്പക്കാരിയായ ക്യാപ്റ്റന്‍) ആഗ്രഹിച്ചിട്ടുണ്ടാവാം. പാറയോളം ഉറച്ച മനസ്സും പഞ്ഞിപോലെ മിനുത്ത ഹൃദയവുമുള്ള ശ്രീകണ്ഠന് നായര്‍ക്ക് കര്‍ത്തവ്യബോധം എന്നും ഒരു ബാധ പോലെ കൂടി അദ്ദേഹം അറുകൊല തുള്ളിയിരുന്നു. അങ്ങനെ ഇങ്ങനെ ആയി.
ആനക്കരേന്നു ആരാണ്ടു മൂന്നു പേര് അടിക്കാന്‍ തിരിച്ചിട്ടുണ്ടെന്ന് കേട്ട സ്ഥിതിക്ക് ഒരു മൊറേല്‍ ബൂസ്റ്റര്‍ ഇരിക്കട്ട് കൊല്ലത്തുകാരേ. ചാവേര്‍ സൈന്യം എന്ന
ആശയം ലോകത്ത് ആദ്യമായി കായംകുളത്ത് ജനിച്ച് ഈജിപ്റ്റോളം പരന്ന ഒരു സൈനിക രീതി ആണെന്ന് ഇളംകുളം സാറിന്റെ "കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍" എന്ന പുസ്തകത്തില്‍ ഉണ്ട്. അദ്ദേഹം എഴുതിയ പല കാര്യങ്ങളും ഇന്ന് ഡിസ്പ്യൂട്ടില് കിടക്കുന്നതിനാല്‍ ഇത് ശരിയാണെന്ന് 100% വിശ്വസിക്ക വയ്യ. എന്നാലും ഇരിക്കട്ട് ഒരു ധൈര്യത്തിന്. നമ്മള്‍ക്കു ചാവേറുകളുടെ വീറുള്ള പോരാട്ടം നടത്താം.
മൈനാഗാ,
എന്നെ ദേ വേട്ട എന്നൊന്നും വിളിച്ച് കളിയാക്കല്ലേ. ഇവിടെ ഞാന്‍ ഒരുപാടു കാലം വെറും ദേവന് ആയിരുന്നു. ആ വക്കാരിയും ഇഞ്ചിപ്പെണ്ണും കൂടിയാണ് എന്നെ വേട്ട ആക്കിക്കളഞ്ഞത്.
ദേവേട്ടാ ,
ഞാന്‍ പലരേയും " ചേട്ടാ" എന്ന് വിളിക്കുന്നത് വയസ്സ് നോക്കിയിട്ടല്ല , മറ്റ് പലതും ഉണ്ടാകാം ആ ചേട്ടന് വിളിക്ക് പിന്നില്‍ അതു കൊണ്ടാണല്ലോ ഡ്രവിംഗ് പഠിപ്പിച്ച മാഷേയും മറ്റ് പലരും " ഡാ ദിലീപേ നാളെ ഒരു മണിക്കൂര്‍ ക്ലാസ്സെനിക്ക് വേണം" എന്ന് പറയുമ്പോള്‍ ഞാന്‍ ബഹുമാനത്തോടെ " മാഷേ , നാളെ ഒരു ക്ലാസ്സിന് സൗകര്യമുണ്ടാകുമോ" എന്ന് ചോദിച്ചിരുന്നത്.
പിന്നെ എന്തൊക്കെയാണെങ്കിലും ദേവേട്ടനെപ്പോലെയുള്ള ഒരാളില്‍ നിന്നും ഇത്രതരം താണ ഒരു കുറിപ്പ് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.
ക്യാപ്റ്റന്‍ ലക്ഷ്മി എന്റെ നാട്ടുകാരിയാണെങ്കിലും എനിക്കവരുമായി ഒരു ബന്ധവുമില്ലാ , ഞാനൊട്ടറിയുകയുമില്ല. എന്തൊക്കെ കുറ്റങ്ങളവര്കുണ്ടെങ്കിലും , എന്നെക്കാളും ഉയരത്തിലാണവരുടെ സ്ഥാനം.
വേറെ എത്രകാര്യങ്ങളുണ്ടായിരുന്നു അങ്ങേക്ക് പറയാന്‍ . പിന്നെ മറ്റൊരു കാര്യം , ക്യാപ്റ്റന്‍ ലക്ഷ്മി വേറെ ഏത് നാട്ടുകാരിയാണെങ്കിലും ഒരു പക്ഷെ ഞാനിതുതന്നെ പറഞ്ഞേനെ കാരണം അത് പറഞ്ഞത് ദേവേട്ടനായത് കൊണ്ട്.
ഈ കഥ ആദ്യമായി കേട്ടതും ദേവനില്‍നിന്നു തന്നെ. ആദ്യം ക്യാപ്റ്റനെപ്പറ്റി ഒരീര്‍ഷ്യ തോന്നിയെങ്കിലും പിന്നീടു മനസ്സിലായത് ഇത്തരമൊരു സംഭവം അവരോടുള്ള ബഹുമാനം ഒട്ടും കുറച്ചില്ല എന്നതു തന്നെ.
ഇതൊരു അഗ്നിപരീക്ഷയാണോ ദേവാ ?
തറവാടീ,
വേണുമാഷും ആത്മകഥയും വളരെ മൃദുവായും വിഷ്ണുപ്രസാദ് മനസ്സില്‍ തോന്നിയപോലെതന്നെയും ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ അവര്‍ക്കറിയാവുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ ഇകഴ്ത്തിയെഴുതി എന്ന വിഷമമായേ കണ്ടുള്ളു. തറവാടിക്കറിയാത്ത അവരെക്കുറിച്ചുള്ള ഈ കുറിപ്പ് മോശമായെന്ന അഭിപ്രായം വായിച്ച് ഞാനതിനെ ഗൌരവമായി എടുക്കുന്നു.
ഐ എന്‍ ഏ എന്ന മിലിഷ്യയോടും, ആര് എസ് പി എന്ന രാഷ്ട്രീയ കക്ഷിയോടും എനിക്ക് വലിയ പ്രതിപത്തിയില്ല. ഇക്കഥയിലെ രണ്ടുപേരെയും കേട്ടറിവു മാത്രമേയുള്ളു താനും. കേട്ടിടത്തോളം വളരെ നല്ല അഭിപ്രായമാണ്. എങ്കിലും സൂര്യനിലും കരിപ്പുള്ളികള്‍ കാണാമെന്ന കവിവാക്യം പോലെ നല്ലതു മാത്രമായി ഒന്നുമില്ലല്ലോ.
കൊല്ലം പശ്ചാത്തലമായ കുറിപ്പ് എഴുതിയിട്ടതില്‍ ഇതു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളു, എന്നതിനാല്‍ കോപ്പി ചെയ്ത് ഇങ്ങോട്ടിട്ടെന്നേയുള്ളു. (പഴയ യൂണിക്കോഡനെ കട്ടു പേസ്റ്റുമ്പോള് ട്ട ം ഒക്കെ വരുന്നില്ല എന്നും മനസ്സിലാക്കി). നേരത്തേ പലതവണ അച്ചടിച്ചു വന്ന കാര്യം എന്ന നിലക്ക് ഇതില്‍ പാപ്പരാസിത്തമൊന്നും ഞാന്‍ കാണുന്നുമില്ല. എങ്കിലും ഇന്ദിരാ ഗാന്ധിയെക്കുറിച്ചോ ഈ എം എസ്സിനെ കുറിച്ചോ പറഞ്ഞാല്‍ തോന്നാത്ത ഒരു വിഷമം ക്യാപ്റ്റനെക്കുറിച്ച് പറയുമ്പോള്‍ ആളുകള്ക്കുണ്ടാവുമെന്ന് മനസ്സിലായി. അതിനെ തിരിച്ചറിഞ്ഞ് ഇത്തരം പോസ്റ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം. ഞാന്‍ മിക്കപ്പോഴും ഒരു ഇംപള്‍സ് വന്നു കുത്തിയിട്ടാണ് എഴുതുന്നത് അത് തടുക്കാന്‍ വലിയ വിഷമവുമാണ്. ഇല്ല എന്നു പറയാതെ ശ്രമിക്കാം എന്നു പറഞ്ഞത് അതുകൊണ്ടാണ്.
വിഗ്രഹങ്ങളിലെ പോറലുകല്‍ ഞാന്‍ കാണാതിരിക്കാന്‍ ശ്രമിക്കാം.
"വിഗ്രഹങ്ങളിലെ പോറലുകല്‍ ഞാന്‍ കാണാതിരിക്കാന്‍ ശ്രമിക്കാം."
അതു സ്വീകാര്യമല്ല ദേവാ!
ഇങ്ങനെ ഒരു സംഭവം നടന്നതാണോ മീശെ? വിശ്വസിക്കാന്‍ പ്രയാസം. ക്യാപ്റ്റന്‍ ലക്ഷ്മിയുമായി പല തവണ നേരില്‍ സംസാരിച്ചിട്ടുണ്ട്,ദില്ലിയില്‍ ഉണ്ടായിരുന്ന കാലത്ത് സുഭാഷിണി ചേച്ചിയുടെ (സുഭാഷിണി അലി) വി.പി.ഹൌസിലുള്ള താമസസ്ഥലം ഒരു സ്ഥിരം സന്ദര്‍ശനവേദി ആയിരുന്നു. അവര്‍ നന്മയുടെ പര്യായമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുപോലെ സ്നേഹവും വാല്സല്യവുംചൊരിയുന്ന ചുരുക്കം പേരെ ഞാന്‍ കണ്ടിട്ടൊള്ളു. അങ്ങനെ ഉള്ള ഒരാള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ?
കുട്ടിമാളു അമ്മ മുതല്‍ സുഭാഷിണി അലി വരെ നിരവധി പൊതു പ്രവര്‍ത്തകരെ സമ്മാനിച്ച ആനക്കര വീട്ടിനു സമീപത്തു നിന്നും വരുന്ന തറവാടിയ്ക്ക് ഈ സംഭവം ഫീല്‍ ചെയ്താല്‍ അതില്‍ എനിക്ക് അദ്ഭുദമില്ല.
"പറഞ്ഞില്ലേല്‍ അപ്പാപ്പന് പട്ടിയിറച്ചി തിന്നും പറഞ്ഞാല്‍ അമ്മാമ്മ ഇടികൊള്ളും" എന്ന സിറ്റുവേഷന് ആക്കിയോ നളാ :)
യോഗിമാഷേ, മാസികയിലല്ല, പുസ്തകത്തില്‍ അച്ചടിച്ചു വന്ന കാര്യമെന്ന നിലക്ക് ഇങ്ങനെ ഒന്നില്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതിഷേധിച്ചേനെ. മറ്റു വിശദീകരണങ്ങള്‍ മേലെയൊരു കമന്റ് ആയി ഞാന്‍ കൊടുത്തിട്ടുണ്ട്.
ത്രെഡിന്റെ കമന്റ് പൊട്ടന്‍ഷ്യല്‍ തീര്‍ന്ന സ്ഥിതിക്ക് ഈ സംഭവത്തിനു ചരിത്രത്തില്‍ എന്ത് പ്രസക്തി ആണുള്ളതെന്ന് പറയാം. (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്, വര്‍ഷങ്ങളോ മറ്റു ചെറുതെറ്റുകളോ സംഭവിച്ചേക്കാം)
കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജര്‍മനിയെ പിന്തുണച്ച് ബ്രിട്ടനെ തകര്‍ക്കാം എന്ന് മോഹിച്ചു. ഇക്കാര്യത്തില്‍ ജി ബി പന്ത് ഉന്നയിച്ച പ്രമേയത്തിന്മേല് ഹിംസയുടെയും വംശീയതയുടെയും മൂര്‍ത്തിഭാവമായ നാസികളോട് കൂടി അഥവാ ജയിച്ചാല്‍ തന്നെ ബ്രിട്ടനെക്കാള്‍ പതിന്മടങ്ങ് ദ്രോഹപൂര്ണ്ണമായ ഒരു സാമ്രാജ്യത്തിനുള്ളില്‍ കോളനിയെന്ന സ്ഥാനം പോലും ഇല്ലാതെ ഇന്ത്യ ലയിച്ചു ചേരുമെന്ന് നിരീക്ഷിച്ച് ഗാന്ധിജി തീരുമാനം വീറ്റോ ചെയ്തു.
പാസ്സാകാതെ പ്രമേയം ഇഷ്യൂ കമ്മിറ്റിക്ക് പോയി. ആര് എസ് പിയുടെ അന്നത്തെ മാതൃസംഘടയായ സി എസ് പിയുടെ വോട്ടുകള്‍ ഉണ്ടെങ്കില്‍ ബോസ് പക്ഷം ജയിക്കും. ഇല്ലെങ്കില്‍ ഗാന്ധിപക്ഷം ജയിക്കും. ചര്‍ച്ചകള്‍ക്കൊടുവില്‍
സി എസ് പി വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നു, അക്കാരണത്താല്‍ ബോസ് പക്ഷം തോല്‍ക്കുകയും ചെയ്തു. സംഭവത്തെ സി എസ് പി നേതാവ് ജയപ്രകാശ് നാരായണ്‍ ഇങ്ങനെ വിശദീകരിച്ചു "ബോസിന്റെ നേതൃത്വത്തെ ഞാന്‍ അംഗീകരിക്കുന്നു, അതേസമയം കോണ്‍ഗ്രസിന്റെ തകര്‍ച്ച ആലോചിക്കാനും ആവുന്നില്ല"
വോട്ടിങ്ങിനു മുന്നേ നടന്ന ഈ ചര്‍ച്ചകളില്‍ സി എസ് പി എന്ന താരതമ്യേന ചെറിയ പാര്‍ട്ടി എടുത്ത തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി അതായിരുന്നു. ജെ. പി ശ്രീകണ്ഠന് നായര്‍ തുടങ്ങി ചെറിയൊരു പാര്‍ട്ടിയിലെ വലിയ മനുഷ്യരുടെ വിലയും അതു തന്നെ.
[ഗാന്ധിജിയുടെ വീക്ഷണം ശരിയായിരുന്നെന്ന് വളരെ താമസിയാതെ തന്നെ ബോസിനു ബോദ്ധ്യമാവുകയും ചെയ്തു. ഐ എന്‍ ഏ ജപ്പാന്റെ സഹായത്തോടെ കീഴടക്കിയ ആന്‍ഡമാന്‍ ഭാഗം ബോസ് അഭിമാനപൂര്‍വ്വം "സ്വരാജ്" എന്നു വിളിച്ചെങ്കിലും, പിടിച്ചടക്കിയ് ശേഷം ബോസ് അവിടം സന്ദര്‍ശിക്കുന്നതില്‍ കര്‍ശ്ശന നിയന്ത്രണവും പൊതുജനത്തോട് സംസാരിക്കുന്നതില്‍ ബോസിനു വിലക്കും കല്‍പ്പിച്ച് ജപ്പാന് തന്റെ ഉദ്ദേശം വ്യക്തമാക്കി. വളരെ വിശദമായ വിവരങ്ങള്‍ക്ക് വിക്കിയില്‍ നോക്കി, പുസ്തകങ്ങളിലേക്കുള്ള ലിങ്കുകള്‍ അടക്കം എല്ലാം വായിക്കുക. അവിടെവച്ച് ചില ഐ എന്‍ ഏ നേതാക്കള്‍ ജാപ്പനീസ് സൈന്യ പീഡനത്തില്‍ മരിക്കുകയും ചെയ്തെന്നാണ് ഓര്‍മ്മ. ]
ചോദിക്കാന്‍ വന്നത് വിട്ടു, ബുദ്ധദേവ് ഭട്ടാചാര്യ എഴുതിയ "ആര് എസ് പിയുടെ ഉത്ഭവം" എന്നോ മറ്റോ പേരുള്ള പുസ്തകം ആരുടെയെങ്കിലും കയ്യില്‍ ഉണ്ടോ?
വ്യക്തികളെ അവരുടെ പൊതുസമ്മതിയുടെയോ ഭാവനനിറഞ്ഞ കഥകളുടെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നുന്നു. ദേവന്റെ കുറിപ്പിലെ പരാമര്‍ശങ്ങള്‍ കാപ്റ്റന്‍ ലക്ഷ്മിയെന്ന ധീരവനിതയെയോ ശ്രീകണ്ഡന്നായരെന്ന പുരുഷസിംഹത്തെയോ ഇകഴ്ത്തിയതായി എനിക്ക് തോന്നിയില്ല. രണ്ടുപേരും അവരവരുടെ നിലയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാധാരണക്കാരുടെ മോചനത്തിനും വേണ്ടി കഷ്ടപ്പെട്ടവരാണ്. ദയവുചെയ്ത് ഈ ചര്‍ച്ച വ്യക്തികളെ തേജോവധം ചെയ്യാനുള്ള ഒന്നാക്കി മാറ്റരുത്. എല്ലാവരും സഹകരിക്കുക. വീണുപോയവാക്കുകളുടെ കയ്പ്പും കലിപ്പും ഇവിടെ നില്ക്കട്ടെ. ഇനി കൂടുതല്‍ 'നാനാര്‍ഥങ്ങളിലേക്ക്' പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എല്ലാ സുഹൃത്തുക്കളോടും വിനീതമായി പറയട്ടെ. ഈ ബ്ലോഗ് പ്രാദേശികവാദത്തിന്റെയോ വ്യക്തിനിരാസത്തിന്റെയോ വേദിയാക്കി മാറ്റാതെ, എല്ലാവര്ക്കും വായിക്കേണ്ടുന്ന ഒന്നായി നിലനിര്‍ത്താന്‍ നമുക്ക് ശ്രമിക്കാം. 'നാവായുധങ്ങളേ വിട...!'
മൈനാഗന്‍
മൈനാഗന്‍,
അപ്പറഞ്ഞതാണു കാര്യം. ക്യാപ്റ്റന്‍ ലക്ഷ്മിയെ വിലയിരുത്തുമ്പോള്‍ ഈ ഒരു സംഭവത്തിനു പ്രത്യേകിച്ചൊരു സ്ഥാനവുമുണ്ടാവുമെന്നു തോന്നുന്നില്ല. അത്രതന്നെ. ( ദേവന് പറഞ്ഞ ചരിത്രപചശ്ചാത്തലം കാണാതെയല്ല, വേര്തിരിവെനിക്ക് വ്യക്തമാണു് ).
പിന്നെ കാര്യങ്ങളൊളിപ്പിച്ചു വച്ചു കളിക്കാന്‍ രസമുണ്ടെങ്കിലും വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല, എന്നും കളിച്ചുകൊണ്ടിരിക്കാമെന്നല്ലാതെ.
It is difficult devulge, whether Laksmi Sehgal or Srikanthan Nair was right in their respective actions. In my opinion, neither of them. Being social leaders of that stature, neither of them behaved upto the mark.
Post a Comment